web analytics

വളർത്തു നായയെ ജോലിക്കാരൻ ശ്വാസം മുട്ടിച്ചു കൊന്നു; നീതി തേടി നടി ഹൈക്കോടതിയിൽ

മുംബൈ: ഓമനിച്ചു വളർത്തിയ നായയെ ജോലിക്കാരൻ ശ്വാസം മുട്ടിച്ചു കൊന്ന സംഭവത്തില്‍ ഹൈക്കോടതിയെ സമീപിച്ച് നടി. ബോളിവുഡ് നടി അയേഷ ജുല്‍ക്കയാണ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. നടിയുടെ പ്രിയ വളര്‍ത്തുനായ റോക്കിയെ പരിചരിച്ചുകൊണ്ടിരുന്ന ജോലിക്കാരനെതിരെയാണ് നടിയുടെ പോരാട്ടം.

2020 സെപ്തംബര്‍ 13 ന് ലോനവാലയിലെ വസതിയിലാണ് സംഭവം നടന്നത്. നായ ടാങ്കിലെ വെള്ളത്തില്‍ ചത്തു കിടക്കുന്നു എന്ന് പറഞ്ഞ് ജോലിക്കാരന്‍ നടിയെ ഫോണില്‍ വിളിക്കുകയായിരുന്നു. സംശയം തോന്നിയ അയേഷ നായയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. വെള്ളത്തില്‍ വീണ് മരിച്ചതല്ലെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌. കഴുത്തിറുകി ശ്വാസം മുട്ടിയായിരുന്നു മരണമെന്ന് റിപ്പോര്‍ട്ടിൽ വ്യക്തമായിരുന്നു.

തുടർന്ന് 2020 സെപ്തംബറില്‍ അയേഷ ജോലിക്കാരനെതിരെ പൊലീസിൽ പരാതി നല്‍കിയിരുന്നു. ജോലിക്കാരനായ റാം നാഥിനെ പൊലീസ് അറസ്റ്റുചെയ്തു. മദ്യപിച്ച് ബോധമില്ലാതെ നായയെ ശ്വാസം മുട്ടിച്ച് കൊന്നതാണെന്ന് അയാള്‍ സമ്മതിച്ചുവെന്ന് പൊലീസ് പറഞ്ഞു.

രണ്ട് ദിവസം ജയിലിൽ കഴിഞ്ഞ റാം നാഥ് പിന്നീട് ജാമ്യത്തിലിറങ്ങി. കേസിൽ 2021 ജനുവരി 7 നാണ് പൊലീസ് കുറ്റപത്രം നല്‍കിയത്. എന്നാൽ സംഭവം നടന്ന് നാല് വര്‍ഷം പിന്നിട്ടിട്ടും വിചാരണ ആരംഭിച്ചല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടി ഹൈക്കോടതിയിലെത്തിയത്.

 

Read Also: ഷോപ്പിംഗ് മാളിൽ കത്തിയാക്രമണം; അഞ്ചുപേർ കൊല്ലപ്പെട്ടു; സംഭവം ഓസ്ട്രേലിയയിലെ സിഡ്നിയിൽ

 

 

 

spot_imgspot_img
spot_imgspot_img

Latest news

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി വർഗീസിന്റെ പോരാട്ടഗാഥ

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി...

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

Other news

മാലിയിൽ ചാവേർ ആക്രമണം; പ്രതിരോധ മന്ത്രി സാദിയോ കാമറ കൊല്ലപ്പെട്ടു

മാലിയിൽ ചാവേർ ആക്രമണം; പ്രതിരോധ മന്ത്രി സാദിയോ കാമറ കൊല്ലപ്പെട്ടു ബമാകോ: മാലിയിൽ നടന്ന...

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി വർഗീസിന്റെ പോരാട്ടഗാഥ

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി...

ട്രോളുകൾ തളർത്തിയില്ല; പത്താം ക്ലാസ് ടോപ്പർ പ്രാചിക്ക് പ്ലസ് ടുവിലും മിന്നും വിജയം

ട്രോളുകൾ തളർത്തിയില്ല; പത്താം ക്ലാസ് ടോപ്പർ പ്രാചിക്ക് പ്ലസ് ടുവിലും മിന്നും...

ചുട്ടുപൊള്ളുന്ന കേരളത്തിന് ആശ്വാസം; വേനൽമഴ വരുന്നു, ബുധനാഴ്ച മുതൽ മഴ ശക്തമാകും

ചുട്ടുപൊള്ളുന്ന കേരളത്തിന് ആശ്വാസം; വേനൽമഴ വരുന്നു, ബുധനാഴ്ച മുതൽ മഴ ശക്തമാകും തിരുവനന്തപുരം:...

പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; 67-കാരൻ പിടിയിൽ

പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; 67-കാരൻ പിടിയിൽ ഭുവനേശ്വർ: പെൺകുട്ടികളുടെ...

കിളിമാനൂരിൽ ബസിടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു

തിരുവനന്തപുരം: കിളിമാനൂർ പാപ്പാലയിൽ നാടിനെ നടുക്കിയ ദാരുണമായ വാഹനാപകടം. രാത്രി മുഴുവൻ...

Related Articles

Popular Categories

spot_imgspot_img