web analytics

ഫോര്‍ട്ട് കൊച്ചി കാണാനെത്തിയ അയര്‍ലന്‍ഡ് സ്വദേശി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് വിദേശ പൗരൻ മരിച്ചു. അയര്‍ലന്‍ഡ് സ്വദേശിയായ ഹോളവെന്‍കോ (74) യെ ആണ് ഫോര്‍ട്ട് കൊച്ചിയിലെ ഹോം സ്റ്റേയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് ഇയാള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.

വിദേശത്തുനിന്നും കേരളത്തിൽ എത്തിയ ഹോക്കോ ഹെന്‍ക്കോ റയ്ന്‍ സാദ് കുറച്ചു ദിവസങ്ങളായി കൊച്ചിയിലാണ് കഴിഞ്ഞിരുന്നത്.

ഫോര്‍ട്ടുകൊച്ചിയിലെ കുന്നുംപുറത്തെ ഹോം സ്റ്റേയിലായിരുന്നു താമസം. കൊച്ചിയില്‍ എത്തുന്നതിന് മുമ്പ് ഇയാള്‍ കേരളത്തിലെ മറ്റു പല സ്ഥലങ്ങളിലും പോയിട്ടുണ്ടെന്നാണ് സൂചന.

പനിബാധിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സ തേടിയത്. പിന്നീട് ശനിയാഴ്ച ഡെങ്കിപ്പനി സ്ഥിരീകരിക്കുകയായിരുന്നു.

പനി ബാധിച്ച്ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരണം. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ഹോളവെന്‍കോയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ഉടൻ പൂർത്തിയാക്കും. സംസ്ഥാനത്ത് പലയിടങ്ങളിലും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് വിദേശ പൗരന്റെ മരണം

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

കേരളത്തിൽ കാലവർഷത്തിന് മുന്നോടിയായി വേനൽമഴ കനക്കുന്നു, ഇന്നും കനത്ത മഴ തുടരും; ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്; ഇടിമിന്നലിനും സാധ്യത

കേരളത്തിൽ കാലവർഷത്തിന് മുന്നോടിയായി വേനൽമഴ കനക്കുന്നു സംസ്ഥാനത്ത് കാലവർഷത്തിന് മുന്നോടിയായുള്ള വേനൽമഴ...

Related Articles

Popular Categories

spot_imgspot_img