web analytics

ഡൽഹിയിൽ കുട്ടികളുടെ ആശുപത്രിയിൽ വൻ തീപിടിത്തം; 7 നവജാത ശിശുക്കൾ വെന്തുമരിച്ചു; അപകടം ശനിയാഴ്ച രാത്രി: വീഡിയോ

കുട്ടികളുടെ ആശുപത്രിയിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ ഏഴ് നവജാത ശിശുക്കൾ വെന്തുമരിച്ചു. ഡൽഹി വിവേക് വിഹാറിലെ ആശുപത്രിയിൽ ശനിയാഴ്ച രാത്രി 11.30നാണ് സംഭവം. അഞ്ചു നവജാത ശിശുക്കളെ രക്ഷപ്പെടുത്തിയെങ്കിലും ഇതിലൊരാൾ പിന്നീട് ഐസിയുവിൽ വച്ച് മരിക്കുകയായിരുന്നു. ഞായറാഴ് പുലർച്ചെയോടെ തീയണച്ചു. ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന നിരവധി ഓക്സിജൻ സിലിണ്ടറുകളും തീപിടിത്തത്തിൽ കത്തിനശിച്ചു. ആശുപത്രി കെട്ടിടത്തിനും സമീപത്തുള്ള ഒരു പാർപ്പിട സമുച്ചയത്തിനുമാണ് തീപിടിച്ചത്. അതേസമയം, അപകടത്തിൽപ്പെട്ട സ്ഥലത്തുനിന്നും പന്ത്രണ്ട് പേരെ രക്ഷപ്പെടുത്തിയതായും ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതായും അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥൻ പറഞ്ഞു. 16 അഗ്നിരക്ഷാ വാഹനങ്ങളാണ് തീയണയ്ക്കാനായെത്തിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

Read also: മഴ കനത്തിട്ടും ഇടുക്കി ഡാമിൽ ജലനിരപ്പ് താഴുന്നു; കാരണമിതാണ്….

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img