ക്രിസ്മസ് രാവിൽ ബ്രിട്ടിഷ് രാജകുടുംബത്തിനായി കാരൾ ഗാനം പാടി മലയാളി പെൺകുട്ടി; താരമായി നാലു വയസുകാരി സെറ റോസ് സാവിയോ

ലണ്ടൻ: ക്രിസ്മസ് രാവിൽ ബ്രിട്ടിഷ് രാജകുടുംബത്തിനായി കാരൾ ഗാനം പാടി മലയാളി പെൺകുട്ടി. ഇംഗ്ലണ്ട് കിരീടാവകാശി പ്രിൻസ് വില്യമിന്റെ ഭാര്യ പ്രിൻസസ് കാതറിൻ ആതിഥ്യം വഹിച്ച റോയൽ കാരൾ സന്ധ്യയിലാണ് കണ്ണൂർ അങ്ങാടിക്കടവ് സ്വദേശി സെറ റോസ് സാവിയോ (4) കാരൾ പാടിയത്. ഫ്ര. ചർച് ഓഫ് ഇംഗ്ലണ്ടിന്റെ റോം എന്ന വിശേഷിപ്പിക്കുന്ന വെസ്റ്റ് മിനിസ്റ്റേഴ്സ് അബിയിൽ 24ന് രാത്രിയായിരുന്നു കാരൾ പരിപാടി നടന്നത്.

പ്രിൻസസ് ഓഫ് വെയിൽസ് ആയ കാതറിൻ രാജകുമാരിയുടെ പ്രത്യേക ക്ഷണം ലഭിച്ചാണ് ചെസ്റ്ററിലെ ‘സാങ്കോഫ സോങ്ക്സ്റ്റേഴ്സ്’ എന്ന ഗായക സംഘം കാരൾ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത്. ഈ ഗായക സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗായികയാണ് മലയാളിയായ സെറ. ബിലോങ് ചെസ്റ്റർ‍ കെയർ വില്ലേജിലെ നാലു മുതൽ 100 വയസ്സുവരെ പ്രായമുള്ള 30 പേരാണ് ‘സാങ്കോഫ സോങ്ക്സ്റ്റേഴ്സ്’ എന്ന കാരൾ ഗായക സംഘത്തിലുള്ളത്.

ചെസ്റ്ററിലെ നഴ്സറി ഇൻ ബിലോങ്ങിലാണ് സെറ പഠിക്കുന്നത്. അവിടെയുള്ള ഓൾ സെയിന്റ്സ് പള്ളിയിലായിരുന്നു സംഘത്തിന്റെ ക്വയർ പരിശീലനം. എല്ലാ വർഷവും വിവിധ പരിപാടികളിൽ കാരൾ ഗാനവും പാടുന്ന സംഘത്തെ ഇത്തവണ റോയൽ ക്രിസ്മസ് കാരളിലേക്ക് രാജകുമാരി ക്ഷണിക്കുകയായിരുന്നു. രണ്ടുവർഷമായി ഗായക സംഘത്തിന്റെ ഭാഗമാണ് സെറ. പരസ്പര സഹകരണത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശവുമായാണ് ‘സാങ്കോഫ സോങ്ക്സ്റ്റേഴ്സ്’ കാരൾ ഗാന പരിപാടിയിൽ പങ്കെടുത്തത്.

വില്യം രാജകുമാരനും പ്രിൻസസ് കാതറിനും കുടുംബമായി കാരൾ കാണാനെത്തിയിരുന്നു. കാരൾ പരിപാടിക്ക് ശേഷം എല്ലാവർ‍ക്കും പ്രത്യേക ക്രിസ്മസ് സമ്മാനവും നൽകിയാണ് രാജകുടുംബം ഇവരെ യാത്രയാക്കിയത്. ഇംഗ്ലണ്ടിൽ എല്ലാ വർഷവും നടക്കുന്ന റോയൽ കാരൾ പരിപാടി ബിബിസി ലൈവായി സംപ്രേക്ഷണം ചെയ്തിരുന്നു. ഇംഗ്ലണ്ട് ചെസ്റ്ററിൽ അക്കൗണ്ടന്റായ സാവിയോ ജോസിന്റെയും നഴ്സായ അരുണ ബേബിയുടെയും മകളാണ് സെറ.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

പുതുക്കിയ കീം റാങ്ക് പട്ടിക റദ്ദാക്കണം

പുതുക്കിയ കീം റാങ്ക് പട്ടിക റദ്ദാക്കണം ന്യൂഡൽഹി: കീം റാങ്ക് പട്ടിക വിവാദത്തിൽ...

രാസ ലഹരി പിടികൂടി

കൊച്ചി: ഇന്നലെ രാത്രിയിൽ കൊച്ചിയിൽ പിടിയിലായത് ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് രാസലഹരി...

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ കോതമംഗലം: പോക്സോ കേസി​ൽ സി.പി.എം നേതാവ് പിടിയിൽ....

ഈ ആഴ്ച്ചയിലെ മഴ മുന്നറിയിപ്പുകൾ

ഈ ആഴ്ച്ചയിലെ മഴ മുന്നറിയിപ്പുകൾ തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ...

മത്സ്യത്തൊഴിലാളിയെ കാണാനില്ല

മത്സ്യത്തൊഴിലാളിയെ കാണാനില്ല വിഴിഞ്ഞത്ത് മീൻപിടിത്തിനുപോയ മത്സ്യത്തൊഴിലാളിയെ വിഴിഞ്ഞം കടലിൽ കാണാതായി. പൂവാർ തിരുപുറം...

Related Articles

Popular Categories

spot_imgspot_img