News4media TOP NEWS
മുനമ്പം കേസിലെ നടപടികൾ റിപ്പോർട്ട് ചെയ്യേണ്ട: കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ മാധ്യമങ്ങൾക്ക് വിലക്ക് ശബരിമലയിൽ പതിനെട്ടാം പടിക്ക് സമീപത്തെ കൈവരിയിൽ പാമ്പ്; കണ്ടത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ, പിടികൂടി വനത്തിൽ തുറന്നുവിട്ടു ശബരിമല തീർത്ഥാടകരുടെ കാറിടിച്ചു; ബൈക്ക് യാത്രികനായ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു, അപകടം ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ സംശയാസ്പദമായ നിലയിൽ കണ്ട കാർ പരിശോധിച്ചു; പോലീസിനു നേരെ യുവാക്കളുടെ ആക്രമണം; എഎസ്ഐ ക്കും സിപിഒമാർക്കും പരിക്ക്; സംഭവം കോഴിക്കോട് നടക്കാവിൽ

ചോറുണ്ണാൻ ഇത്തിരി കടുമാങ്ങ അച്ചാർ മതി

ചോറുണ്ണാൻ ഇത്തിരി  കടുമാങ്ങ അച്ചാർ മതി
October 26, 2023

അച്ചാർ എന്ന് കേട്ടാൽ മതി, വായിൽ കപ്പലോടും. സദ്യയുടെ രുചി കൂട്ടാൻ അച്ചാറിനു പ്രത്യേക കഴിവുണ്ട്. പല തരം അച്ചാറുകൾ നമ്മൾ പരീക്ഷിക്കാറുണ്ട്, എങ്കിലും മലയാളികൾക്ക് കൂടുതൽ പ്രിയം മാങ്ങാ അച്ചാറിനോട് തന്നെ. അത് കടുമാങ്ങ അച്ചാറാണെങ്കിൽ പറയാനില്ല. അച്ചാറുകളിലെ സർവസാധാരണക്കാരനായ കടുമാങ്ങ അച്ചാർ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

മാങ്ങ – രണ്ട് (കാൽ കിലോ) കടുമാങ്ങ

നല്ലെണ്ണ \ ജിഞ്ചിലി ഓയിൽ – 2 ടേബിൾസ്പൂൺ

പച്ചമുളക് – 2

വെളുത്തുള്ളി – 6 അല്ലി

ഇഞ്ചി – ഒരു ചെറിയ കഷണം

പിരിയൻ മുളക്പൊടി – ഒരു ടേബിൾ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ടി സ്പൂൺ

ഉലുവ – ഒരു നുള്ള് \ ഉലുവ പൊടിയാണെങ്കിൽ – കാൽ ടി സ്പൂൺ

കായം – ഒരു നുള്ള്

ഉപ്പ് – ആവശ്യത്തിന്

വിനാഗിരി – വേണമെങ്കിൽ മാത്രം

കറി വേപ്പില – രണ്ടു തണ്ട്

തയ്യാറാക്കുന്ന വിധം

മാങ്ങ നല്ലത് പോലെ കഴുകി വൃത്തിയുള്ള ഒരു തുണി കൊണ്ട് തുടച്ച് എടുക്കുക .
മാങ്ങ തൊലിയോട് കൂടി ചെറിയ കഷണങ്ങളായി മുറിച്ചു ഉപ്പ് പുരട്ടി ഒരു രാത്രി മുഴുവൻ അടച്ചു വെക്കുക .ഇല്ലെങ്കിൽ കുറഞ്ഞത് രണ്ടു മണിക്കൂർ എങ്കിലും വെക്കുക .ഒരു ചുവടു കട്ടിയുള്ള പാനിൽ എണ്ണ ചൂടാക്കുക .ഉലുവ ഇട്ട് വഴറ്റുക.(ഉലുവ പൊടി അല്ല ഉപയോഗിക്കുന്നത് എങ്കിൽ മാത്രം)
വെളുത്തുള്ളി, ഇഞ്ചി ,പച്ചമുളക് ഇവ വഴറ്റുക .കറി വേപ്പില ചേർക്കുക.മഞ്ഞൾ പൊടി ,കായം ,മുളകുപൊടി ഇവയിട്ട് വഴറ്റുക .കരിഞ്ഞു പോകാൻ പാടില്ല.(വേണമെങ്കിൽ പൊടികൾ വെള്ളത്തിൽ കലക്കി പേസ്റ്റ് പരുവത്തിൽ ആക്കി ചേർത്താലും മതിയാകും .കരിഞ്ഞു പോകാതിരിക്കുവാൻ വേണ്ടിയാണ് ഇങനെ ചെയ്യുന്നത് )തീ കുറച്ചു വെക്കുക .ഉലുവ പൊടിയാണ് ചെർക്കുന്നതെങ്കിൽ ഈ സമയം ചേർക്കുക .മാങ്ങാ കഷണങ്ങൾ ചേർത്ത് നല്ലതുപോലെ ഇളക്കി ചേർക്കുക .തീ അണക്കുക.വിനാഗിരി ചേർക്കണമെന്ന് ആവശ്യമെന്കിൽ ഈ സമയം ചേർത്ത് ഇളക്കുക .അച്ചാർ നല്ലത് പോലെ തണുത്ത ശേഷം വായു കടക്കാത്ത ഒരു ജാറിൽ അടച്ചു സൂക്ഷിക്കുക .(കുറെ നാൾ സൂക്ഷിക്കാനനെങ്കിൽ രണ്ടു ടേബിൾസ്പൂൺ നല്ലെണ്ണ ചൂടാക്കി ഒഴിക്കുക )

Read Also : കാപ്പിക്കും ചായക്കും ഇനി രുചിയേറും

Related Articles
News4media
  • India
  • News
  • Top News

വന്ദേ ഭാരതിലെ ഭക്ഷണത്തിനെതിരെ വീണ്ടും പരാതി; സാമ്പാറിൽ നിന്ന് പ്രാണികളെ കിട്ടിയതായി യാത്രക്കാരൻ

News4media
  • Food
  • India
  • News
  • Top News

‘ഭാരത് അരി’ വീണ്ടും വിപണിയിലെത്തുന്നു ; അഞ്ച് രൂപ കൂടി

News4media
  • Food
  • International
  • News
  • Top News

കുഞ്ഞിന്റെ തൊണ്ടയിൽ ഭക്ഷണം കുരുങ്ങി; യുവാവിന്റെ ദ്രുതഗതിയിലെ ഇടപെടൽ രക്ഷയായി

News4media
  • Food
  • Health
  • Top News

വൃത്തിഹീനമായ അടുക്കള,ജോലിക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ല; ഇടുക്കി പൈനാവിലെ ബുഹാരി ഹോട്ടലും ഗവ. എന്‍...

News4media
  • Kerala
  • News
  • Top News

തട്ടിക്കൂട്ട് സിനിമകളാണെങ്കിലും തട്ടുപൊളിപ്പൻ ലാഭം; പി.വി.ആറിൽ ടിക്കറ്റു വിൽപ്പനയെ പിന്നിലാക്കി ഭക്ഷ...

News4media
  • Food

ഈ ഉഴുന്നുവട സൂപ്പർ അല്ലെ

News4media
  • Food

കറുമുറു പപ്പടം ഇനി വീട്ടിൽ ഉണ്ടാക്കാം

News4media
  • Food

ഈ ഉള്ളിവട പൊളിക്കും

News4media
  • Food

കക്ക കുരുമുളകു റോസ്‌റ്റ്, ഇത് പൊളിക്കും

News4media
  • Food

ഒരു കിടിലൻ ചീര തോരൻ വെച്ചാലോ

News4media
  • Food

ചെമ്മീന്‍ അച്ചാര്‍ വേറെ ലെവലാണ്

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]