ഇടുക്കി കട്ടപ്പനയിൽ പരിശോധനയിൽ പിടികൂടിയത് വൻ അളവിൽ എംഡിഎംഎ
കട്ടപ്പന പോലീസ് നടത്തിയ പരിശോധനയിൽ വീട്ടിലെ ഫ്‌ളവർസ്റ്റാൻഡിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത് മൊത്തവ്യാപാരത്തിനെത്തിച്ച വലിയ അളവിലുള്ള എംഡിഎംഎ.
ബംഗളൂരു കേന്ദ്രീകരിച്ച് നിർമിച്ചതെന്ന് കരുതുന്ന എംഡിഎംഎ പിടികൂടിയത് രഹസ്യ വിവരത്തെ തുടർന്ന് എകെജി പടി ഭാഗത്ത് വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ ആണ്.
39 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. സംഭവത്തിൽ എകെജിപടി ടോപ്പ് ഭാഗത്ത് സുധീഷ് അശോകനെ (28) കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു.
ഹൈറേഞ്ചിൽ അത്യപൂർവമായാണ് ഇത്രയും വലിയ അളവിൽ രാസ ലഹരി പിടിച്ചെടുക്കുന്നത്.
കട്ടപ്പന പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പോലീസ് പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കിടപ്പുമുറിയിലെ ഫ്‌ളവർ സ്റ്റാൻഡിലാണ് ഒളിപ്പിച്ച നിലയിലാണ് രാസലഹരി കണ്ടെത്തിയത്.
എസ്‌ഐ ബേബി ബിജു, രജിത്‌നാഥ്, എസ്സിപിഒ ജോസഫ്, എബിൻ ജോൺ, ജിൻസ് വർഗീസ്, സബീന എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.









