കാര്‍ഷിക വിളകളും വീട്ടിലെ ചെടിച്ചെട്ടികളുമടക്കം നശിപ്പിച്ചു കാട്ടുപന്നിക്കൂട്ടം
ഇടുക്കി നെടുങ്കണ്ടം ടൗണില്‍ സ്ഥിതിചെയ്യുന്ന വീട്ടില്‍ കാട്ടുപന്നിക്കൂട്ടത്തിന്റെ അതിക്രമം. 30-സെന്റ് സ്ഥലത്തെ കാര്‍ഷിക വിളകളും വീട്ടിലെ ചെടിച്ചെട്ടികളുമടക്കം നശിപ്പിച്ചു.
കിഴക്കേ കവല ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിന് താമസിക്കുന്ന വട്ടക്കുന്നേല്‍ വിജേഷിന്റെ വീട്ടു പരിസരത്താണ് പന്നിക്കൂട്ടത്തിന്റെ വിളയാട്ടം. ശനിയാഴ്ച രാത്രി 10.45-നും ഞായറാഴ്ച രാത്രി 10.30-നും ആണ് ആക്രമം.
രണ്ട് വലിയ പന്നികളും 9 പന്നിക്കുഞ്ഞുങ്ങളുമാണ് എത്തിയത്. വീട്ടുമുറ്റത്തെ ചെടികള്‍ നശിപ്പിച്ചതിന് പിന്നാലെ പറമ്പിലെ മണ്ണ് കുത്തിമറിക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്തു.
ചേമ്പ്, കാച്ചില്‍, കപ്പ, വാഴ അടക്കമുള്ള എല്ലാ കൃഷികളും ഒരു മണിക്കൂര്‍ സമയം കൊണ്ട് പന്നികള്‍ കുത്തിമറിച്ച് നശിപ്പിച്ചു. ശനിയാഴ്ച നടന്ന ഈ ആക്രമത്തിന് പിന്നാലെ ഞായറാഴ്ചയും പന്നികള്‍ ഇവിടെയെത്തി.
രണ്ടു ദിവസങ്ങളിലും വിജേഷ് വീട്ടിലില്ലായിരുന്നു. ഭാര്യയും മക്കളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. മുമ്പും പ്രദേശത്ത് കാട്ടുപന്നികളെ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇത്രയുമധികം എണ്ണം ഒന്നിച്ച് വരുന്നത് ആദ്യമായാണ്.
കാര്‍ഷിക വിളകളും വീട്ടിലെ ചെടിച്ചെട്ടികളുമടക്കം നശിപ്പിച്ചു കാട്ടുപന്നിക്കൂട്ടം
ഇതിനിടെ ഇടുക്കി തൊടുപുഴക്ക് സമീപം മലയിഞ്ചി ആള്‍ക്കല്ലില്‍ നാലേക്കറിലെ വാഴ തോട്ടത്തില്‍ കയറിയ കാട്ടാന ഇരു നൂറോളംകുലച്ച എത്തവാഴ നശിപ്പിച്ചു.
ചേറ്റുങ്കല്‍ അശോകന്‍ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്ന വാഴയാണ് തിങ്കളാഴ്ച വെളുപ്പിനെത്തിയ അനക്കൂട്ടം നശിപ്പിച്ചത്.
2000ത്തില്‍പ്പരം വാഴയാണ് കൃഷിചെയ്തിരിക്കുന്നത്.വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ന്നിട്ടില്ല. അതിനാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷയും കിട്ടില്ല.
വനംവകുപ്പോ സര്‍ക്കാരോ സഹായം നല്‍കിയില്ലെങ്കില്‍ തന്റ ഒരുവര്‍ഷത്തെ അധ്വാനം പൂര്‍ണ്ണമായും നഷ്ടപ്പെടുന്ന സ്ഥിതിയാണെന്ന് കര്‍ഷകന്‍ പറഞ്ഞു.
മലയിഞ്ചിയില്‍ വലിയതോതില്‍ വന്യമൃഗശല്യം മാണ് കാട്ടുപന്നി, കുരങ്ങ്, മലയണ്ണാന്‍എന്നിവയുടെശല്യം മൂലംകര്‍ഷകര്‍ കൃഷി ഉപേക്ഷിച്ച് ഇവിടം ഒഴിഞ്ഞുപോകുകയാണ്.
എന്നാല്‍ സ്വന്തം പുരയിടം ഉപേക്ഷിച്ചു പോകാന്‍മടിയുള്ള അധ്വാനിച്ചു ജീവിക്കുന്ന കുറച്ചുകര്‍ഷകരാണ് ഇപ്പോള്‍ ഇവിടെയുള്ളത് .വന്യമൃഗശല്യം കാരണം എന്തുചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് കർഷകർ.









