web analytics

കൊടുംക്രൂരതയിൽ ഞെട്ടി രാജ്യം ! അഞ്ച് വയസുകാരിയെ ക്രൂര ബലാൽസംഗത്തിനിരയാക്കി പ്രായപൂർത്തിയാകാത്തവരുടെ സംഘം

രാജ്യത്തെ നടുക്കത്തിലും നാണക്കേടിലുമാഴ്ത്തി ഉത്തർപ്രദേശിൽ അഞ്ച് വയസുകാരിക്ക് നേരെ ക്രൂരമായ ലൈംഗികാക്രമണം.
പ്രായപൂർത്തിയാകാത്ത കുട്ടികളാണ് ക്രൂരതയ്ക്ക് പിന്നിൽ എന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. A five-year-old girl was brutally raped by a group of minors in UP

ഒക്ടോബർ 16ന് ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിലാണ് സംഭവം. തങ്ങളുടെ ഭൂവുടമയുടെ മകളായ അഞ്ച് വയസുകാരിയെ പ്രായപൂർത്തിയാകാത്ത മൂന്ന് പേർ ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു.

ഇരയായ പെൺകുട്ടിയുടെ പിതാവിന്റെ ഉടമസ്ഥതയിലുള വീട്ടിൽ താമസിക്കുന്നവരായിരുന്നു ഈ മൂന്ന് കുട്ടികളും. പെൺകുട്ടി കെട്ടിടത്തിന്റെ ടെറസിൽ കളിച്ചുകൊണ്ടിരിക്കെ 6,13,16 വയസുള്ള കുട്ടികൾ ലൈംഗികമായി ആക്രമിക്കുകയായിരുന്നു.

പെൺകുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ടെന്നും മൂന്ന് കുട്ടികളെ തിരിച്ചറിഞ്ഞതായും പോലീസ് സൂപ്രണ്ട് വിക്രാന്ത് വീർ പറഞ്ഞു.

ചെറിയ കുട്ടികൾക്ക് നേരെ ഉത്തർപ്രദേശിൽ അടുത്തിടെ ഇത്തരത്തിൽ നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്. കഴിഞ്ഞ മൊത്തം നടന്ന സമാന സംഭവത്തിലും പ്രായപൂർത്തിയാകാത്ത കുട്ടികളാണ് അറസ്റ്റിലായത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img