web analytics

എ.സി. കോച്ചിൽ എമർജൻസി വിൻഡോ തകർന്നു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്

ന്യൂഡൽഹി: പ്രയാഗ് രാജ് റെയിൽവേ സ്റ്റേഷനിൽനിന്നും ഡൽഹിയിലേക്ക് പോയ ട്രെയിനിലെ എ.സി. കോച്ചിൽ എമർജൻസി വിൻഡോ തകർന്നു. ചില്ലുപാളി തകർന്നുവീണപ്പോൾ സമീപത്തുണ്ടായിരുന്ന യാത്രക്കാർ തലനാരിഴക്കാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

12561 സ്വതന്ത്രതാ സേനാനി എക്സ്പ്രസിലെ ബി1 കോച്ചിലായിരുന്നു സംഭവം. ഒടുവിൽ രണ്ടുമണിക്കൂറിന് ശേഷം കാൺപൂർ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് തകരാർ പരിഹരിച്ചത്.

ഇതിൻറെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. യാത്രക്കാർ റെയിൽവേക്ക് പരാതി നൽകിയിട്ടുണ്ട്. സംഭവം ഇന്ത്യൻ റെയിൽവേ നടത്തുന്ന അറ്റകുറ്റപ്പണികളെക്കുറിച്ചും സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img