കോട്ടയം: അറവുശാലയിലേക്ക് കൊണ്ടുവന്ന കാള വിരണ്ടോടി സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചു വീഴ്ത്തി. കാഞ്ഞിരപ്പള്ളിയിലാണ് സംഭവം.
കൂവപ്പള്ളി സ്വദേശി കെ എ ന്റണിയെ(67)യെയാണ് കാള ഇടിച്ച് വീഴ്ത്തിയത്. പരുക്കേറ്റ ഇയാളെ 26ാം മൈലിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാഞ്ഞിരപ്പള്ളി ഇടപ്പള്ളിക്കു സമീപം ദേശീയപാതയില്‍ വച്ചാണ് കാള വിരണ്ട് ഓടി ആന്റണിയെ അക്രമിച്ചത്. പൂതക്കുഴിയില്‍ അറവുശാലയില്‍ കൊണ്ടുവന്ന കാളയാണ് വിരണ്ട് ഓടിയതെന്ന് നാട്ടുകാർ പറഞ്ഞു.
ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. പൂതക്കുഴിയില്‍ അറവുശാലയിലേക്ക് കൊണ്ടുവന്ന കൂറ്റൻ കാള വിരണ്ട് കാഞ്ഞിരപ്പള്ളി ടൗണ്‍ ഭാഗത്തേക്കു ഓടുകയായിരുന്നു.
ടൗണിലെ കടയില്‍ ജോലി ചെയ്യുന്ന ആന്റണി ജോലി കഴിഞ്ഞ് സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കാളയുടെ അക്രമണം ഉണ്ടായത്. ഒടുവിൽ ഉടമയും നാട്ടുകാരും ചേര്‍ന്നു കാളയെ പിടിച്ചു കെട്ടി.