ബ്രിട്ടീഷ് യുദ്ധവിമാനം തിരുവനന്തപുരത്ത് തന്നെ; വിമാനത്താവളം ഉപയോഗിക്കുന്നതിന് വാടക വാങ്ങും

തി​രു​വ​ന​ന്ത​പു​രം: തിരുവനന്തപുരം വിമാനത്താവളത്തിൽ ​​അ​ടി​യ​ന്ത​ര സാഹചര്യത്തിൽ ​ലാ​ൻ​ഡിം​ഗ് ​ന​ട​ത്തി​യ​ ​ബ്രി​ട്ടീ​ഷ് ​യു​ദ്ധ ​വി​മാ​നത്തിന്റെ അറ്റകുറ്റപ്പണി നടത്തേണ്ട 40 അംഗ യുകെ വിദഗ്‌ധ സംഘം ദിവസങ്ങൾക്കുള്ളിൽ എത്തിയേക്കും. നിലവിൽ വിമാനത്താവളത്തിലെ തുറസായ സ്ഥലത്താണ് വിമാനമുള്ളത്.

സി ഐ എസ് എഫ് ഉദ്യോഗസ്ഥർ കനത്ത സുരക്ഷയാണ് വിമാനത്തിന് ഒരുക്കിയിരിക്കുന്നത്. വിമാനത്താവളം ഉപയോഗിച്ചതിന് ബ്രിട്ടീഷ് അധികൃതർ വാടക നൽകേണ്ടിവരുമെന്നാണ് ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. എന്നാൽ എത്ര രൂപ നൽകേണ്ടിവരുമെന്ന് സർക്കാരായിരിക്കും തീരുമാനിക്കുകയെന്നാണ് വിവരം.

ഇന്തോ – പസഫിക് കടലിൽ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടീഷ് നാവികസേനയുടെ വിമാന വാഹിനി കപ്പലായ എച്ച്‌ എം എസ് പ്രിൻസ് ഓഫ് വെയ്‌ൽസിൽ നിന്ന് പറന്നുയർന്ന എഫ് 35 ബി യുദ്ധ വിമാനം ജൂൺ പതിനാലിനാണ് തിരുവനന്തപുരത്ത് ഇറക്കിയത്.

അ​റ​ബി​ക്ക​ട​ലി​ൽ​ ​ഇ​ന്ത്യ​ൻ​ ​നാ​വി​ക​സേ​ന​യും​ ​ യു.കെ നാ​വി​ക​സേ​ന​യും​ ​ഒ​രു​മി​ച്ച് ​പാ​സെ​ക്‌​സ് ​എ​ന്ന​ ​പേ​രി​ൽ​ ​സൈ​നി​കാ​ഭ്യാ​സം​ ​ന​ട​ത്തി​യി​രു​ന്നു.​ ​

ഇ​തി​ന്റെ​ ​ഭാ​ഗ​മാ​യെ​ത്തി​യ​ ​പ​ട​ക്ക​പ്പ​ലി​ൽ​ ​നി​ന്നാ​ണ് ​വി​മാ​നം​ ​നി​രീ​ക്ഷ​ണ​പ്പ​റ​ക്ക​ലി​നാ​യി​ ​പ​റ​ന്നു​യ​ർ​ന്ന​ത്. പെട്ടെന്നുണ്ടായ​ ​പ്ര​തി​കൂ​ല​ ​കാ​ലാ​വ​സ്ഥ​ ​കാ​ര​ണം​ ​തി​രി​കെ​ ​ക​പ്പ​ലി​ൽ​ ​ഇ​റ​ങ്ങാ​നാ​യി​ല്ല.​ ​

ഇ​ന്ധ​നം​ ​തീ​രാ​റാ​യ​തോ​ടെ,​ ​പൈ​ല​റ്റ് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​ഇ​റ​ങ്ങാ​ൻ​ ​അ​നു​മ​തി​ ​തേ​ടു​ക​യാ​യി​രു​ന്നു.

എന്നാൽ വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിന് തകരാ‌ർ കണ്ടെത്തിയതിനാൽ അത് പരിഹരിച്ചതിനുശേഷമേ മടക്കയാത്ര സാധിക്കുകയുള്ളൂ. ​

ബ്രി​ട്ടീ​ഷ് ​യു​ദ്ധ ​വി​മാ​നം ഇന്ത്യയുടെ ഹാംഗറിലേക്ക് മാറ്റാൻ ബ്രിട്ടീഷ് നാവികസേന നേരത്തെ തന്നെ വിസമ്മതിച്ചിരുന്നു.വിമാനങ്ങൾ അറ്റകുറ്റപ്പണികൾ നടത്തുന്ന കെട്ടിടമാണ് ഹാംഗർ.

English Summary :

A 40-member expert team from the UK is expected to arrive within days to carry out repairs on the British fighter jet that made an emergency landing at the Thiruvananthapuram airport.

spot_imgspot_img
spot_imgspot_img

Latest news

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

ഹൊറൈസൺ മോട്ടോഴ്സ്- സി.എം.എസ്. കോളജ്- വിമുക്തി മിഷൻ മിനി മാരത്തൺ സീസൺ 3 നാളെ

കോട്ടയം: ഹൊറൈസൺ മോട്ടോഴ്സും സി.എം.എസ്. കോളജും വിമുക്തി മിഷനും ചേർന്ന് നടത്തുന്ന...

Other news

യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നടത്തുന്ന ചർച്ചകളിൽ പങ്കാളിയാകാൻ യൂറോപ്യൻ യൂണിയനും

യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നടത്തുന്ന ചർച്ചകളിൽ പങ്കാളിയാകാൻ യൂറോപ്യൻ യൂണിയനും വാഷിങ്ടൺ:...

ഈ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി

ഈ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി തൃശൂർ: കനത്ത മഴ...

മൂന്നാറിൽ സ്കൂൾ തകർത്ത് കാട്ടാനക്കൂട്ടം

മൂന്നാറിൽ സ്കൂൾ തകർത്ത് കാട്ടാനക്കൂട്ടം അടിമാലി: മൂന്നാറിൽ കാട്ടാനക്കൂട്ടം സ്കൂൾ തകർത്തു. കന്നിമല...

Related Articles

Popular Categories

spot_imgspot_img