web analytics

ഇലക്ട്രിക് വാഹനങ്ങൾ ഓട്ടത്തിൽ തന്നെ ചാർജ് ആകും; ഇത്തരമൊരു പരീക്ഷണം രാജ്യത്ത് തന്നെ ആദ്യം; പദ്ധതി വരുന്നത് കേരളത്തിൽ

കൊച്ചി: ഇലക്ട്രിക് വാഹനം ഓട്ടത്തിൽ തന്നെ ചാർജ് ചെയ്യുന്ന ഡയനാമിക് വയർലസ് സംവിധാനം കേരളത്തിലെത്തുന്നു. രാജ്യത്തെ തന്നെ ആദ്യ പരീക്ഷണമാണിത്.

ഇലക്ട്രിക് ബസും കാറും കൂടുതലുള്ള തിരുവനന്തപുരത്താണ് ആദ്യ പരീക്ഷണം. ഒരു വർഷത്തിനുള്ളിൽ ട്രയൽ റൺ നടത്താനാണ് തീരുമാനം.

ഇതിനായി നോർവേയിലുൾപ്പെടെ സമാന പദ്ധതി നടപ്പാക്കിയ ഇലക്ട്രിയോൺ കമ്പനിയുമായി അനെർട്ട് ചർച്ച നടത്തി.

ഹൈവേ പ്രതലത്തിൽ സ്ഥാപിക്കുന്ന ട്രാൻസ്മിറ്റർ യൂണിറ്റും വാഹനത്തിനടിയിലെ റിസീവർ പാഡും മുഖാമുഖം വരുമ്പോഴാണ് ബാറ്ററി ചാർജാകുന്നത്.

കാന്തിക പ്രവർത്തനത്തിലൂടെയാണ് (മാഗ്നറ്റിക് റെസോണൻസ്) ചാർജിംഗ് നടക്കുന്നത്. ഇതിനായി സംസ്ഥാന ഹൈവേകളിൽ പ്രത്യേക സ്ഥലം കണ്ടെത്തി ട്രാൻസ്മിറ്റർ പാനലുകൾ സ്ഥാപിക്കും.

100 മീറ്റർ നീളമുള്ള ട്രാൻസ്മിറ്റർ ലൈനിന് 500 കിലോവാട്ട് വൈദ്യുതിയാണ് വേണ്ടത്. ഇത്തരത്തിൽ ഒരു കിലോമീറ്റർ വരെയുള്ള ഒന്നിലേറെ ട്രാൻസ്‌മിറ്റർ ലൈനുകൾ റോഡിൽ സ്ഥാപിക്കാനാണ് തീരുമാനം.

11 കിലോവാട്ടാണ് ഇത്തരത്തിലുള്ള റിസീവർ പാഡിന്റെ ശേഷി. കാറുകളിൽ ഒന്നും ബസുകളിൽ മൂന്നോ നാലോ എണ്ണവും റിസീവർ പാഡുണ്ടാവണം.

ഇതിനായി പണമടയ്ക്കുന്നതിന് പ്രത്യേകം സോഫ്റ്റ്‌വെയറും ആപ്പുമുണ്ടാകും. വാഹനങ്ങളിലെ ഫാസ്റ്റാഗിലേതു പോലെ തന്നെ വൈദ്യുതി ഉപയോഗമനുസരിച്ച് പണം കട്ടാകും. പണം തീരുമ്പോൾ വാലറ്റ് ചാർജ് ചെയ്യണം.

സ്റ്റാറ്റിക് വയർലസ് ചാർജിംഗ് സ്റ്റേഷനും രാജ്യത്താദ്യമായി പരീക്ഷണാടിസ്ഥാനത്തിൽ കേരളത്തിൽ പരീക്ഷിക്കും. ഇലക്ട്രിക് ബസുകൾക്കായാണ് പദ്ധതി നടപ്പാക്കുന്നത്.

ഇതിലൂടെ വാഹനങ്ങൾ നിർത്തി വയർലസായി ചാർജ് ചെയ്യാം. ഇതിനായി ഡയനാമിക് വയർലസ് ചാർജിംഗിന് സമാനമായി പ്രത്യേക കേന്ദ്രങ്ങൾ നിർമിക്കും.

വിഴിഞ്ഞം-ബാലരാമപുരം, നിലയ്‌ക്കൽ-പമ്പ, കാലടി-നെടുമ്പാശേരി എയർപോർട്ട്, അങ്കമാലി-നെടുമ്പാശേരി എയർപോർട്ട് റൂട്ടുകൾ കേന്ദ്രീകരിച്ചും ചാർജിംഗ് കേന്ദ്രങ്ങൾ നിർമിക്കും.

നാല് റിസീവർ പാഡുള്ള ബസിൽ അര മണിക്കൂറിലെത്തുന്ന വൈദ്യുതി- 44 യൂണിറ്റാണ്. 10 കിലോ മീറ്റർ ഓടാൻ വേണ്ടത്- 10 യൂണിറ്റും. കാർ ഫുൾ ചാർജാകാൻ വേണ്ട വൈദ്യുതി- 20 യൂണിറ്റ്. ഒരു മണിക്കൂറിൽ കാറിലെത്തുന്ന വൈദ്യുതി- 11.

spot_imgspot_img
spot_imgspot_img

Latest news

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

Other news

നേമത്തിന് പുതിയ ‘ബ്ലൂപ്രിന്റ്’; വികസന വാഗ്ദാനങ്ങളുമായി രാജീവ് ചന്ദ്രശേഖർ, പടയൊരുക്കം ശക്തം!

നേമത്തിന് പുതിയ ‘ബ്ലൂപ്രിന്റ്’; വികസന വാഗ്ദാനങ്ങളുമായി രാജീവ് ചന്ദ്രശേഖർ, പടയൊരുക്കം ശക്തം! തിരുവനന്തപുരം:...

രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്: കാരവാൻ അരിച്ചുപെറുക്കി എസ്.ഐ.ടി, സിസിടിവി ദൃശ്യങ്ങൾ നിർണായകം

രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്: കാരവാൻ അരിച്ചുപെറുക്കി എസ്.ഐ.ടി, സിസിടിവി ദൃശ്യങ്ങൾ നിർണായകം കൊച്ചി: സംവിധായകൻ...

രഞ്ജിത്ത് കേസ്: പീഡനം നടന്ന കാരവൻ പൊലീസ് കണ്ടെത്തി; അന്വേഷണം ഊർജിതം

കൊച്ചി: ചലച്ചിത്ര സംവിധായകൻ രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമ കേസിൽ അന്വേഷണസംഘം നിർണായകമായ...

നാടിനെ വിറപ്പിച്ച് കൊമ്പൻ! കണ്ണാടിപ്പറമ്പിൽ മണിക്കൂറുകൾ നീണ്ട ഭീതി; ഒടുവിൽ ആ തന്ത്രം ഫലിച്ചു

കണ്ണൂർ: കണ്ണാടിപ്പറമ്പിനെ മുൾമുനയിൽ നിർത്തിയ മണിക്കൂറുകൾ നീണ്ട ഭീതിക്ക് ഒടുവിൽ വിരാമം....

യുഎഇയിൽ നഴ്സിങ് ലൈസൻസിന് ഇനി ആറുമാസത്തെ പ്രവൃത്തിപരിചയം വേണ്ട; ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം

യുഎഇയിൽ നഴ്സിങ് ലൈസൻസിന് ഇനി ആറുമാസത്തെ പ്രവൃത്തിപരിചയം വേണ്ട യുഎഇയിലെ ആരോഗ്യ...

ഇന്നത്തെ രാശിഫലം: ചിലർക്കു വിജയം, ചിലർക്കു വേണം ജാഗ്രത

ഇന്നത്തെ രാശിഫലം: ചിലർക്കു വിജയം, ചിലർക്കു വേണം ജാഗ്രത ഇന്നത്തെ ദിവസഫലം പ്രകാരം...

Related Articles

Popular Categories

spot_imgspot_img