web analytics

ഭവനപദ്ധതി നടപ്പാക്കാൻ കൈക്കൂലി; ഇടുക്കി നെടുങ്കണ്ടത്ത് വി.ഇ.ഒ. യ്ക്ക് സസ്‌പെൻഷൻ; പിടിവീണതിങ്ങനെ..

ഇടുക്കി നെടുങ്കണ്ടത്ത് പിഎംഎവൈ ഭവന പദ്ധതി ഗുണഭോക്താവിൽനിന്ന 4000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ നെടുങ്കണ്ടം പഞ്ചായത്ത് വില്ലേജ് എക്‌സറ്റൻഷൻ ഓഫീസർക്ക് സസ്‌പെൻഷൻ. പി.വി. വി ബിൻകുമാറിനെയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സസ്‌പെൻഡ് ചെയതത്.

നെടുങ്കണ്ടം ചോറ്റുപാറ ആലയൽ കെ.എം. വീട്ടിൽ കെ.എ. ബിനു തദ്ദേശ സ്വയംഭരണ വകുപ്പ് വി ജിലൻസിന് നൽകിയ പരാതിയെ തുടർന്നാണ് നടപടി. ഭവ നനിർമാണത്തിന്റെ ഓരോഘട്ട ത്തിലുമാണ് ഉപഭോക്താക്കൾക്ക് പണം അനുവദിക്കുന്നത്.

  • 18 Key Body Composition Analysis – The Fitelo smart scale for body weight offers 18 essential metrics, including weight,…
  • Dual Frequency BIA Technology – Experience precise, consistent body composition analysis with advanced BIA Technology. B…
  • The scale uses dual frequency BIA technology, which delivers reliable results every time you step on the weighing machin…
₹1,199

ഈ തുക ഉപഭോക്താക്കൾക്ക് പാസാക്കി നൽകേണ്ടത് വിബിൻകുമാറിന്റെ ചുമതലയാണ്. എന്നാൽ, ഓരോ ഘട്ടത്തിലും കൈക്കൂലി വാങ്ങുന്നതിനായി ഇയാൾ ഫയലുകൾ വൈകിപ്പിക്കുകയായിരു ന്നുവെന്ന് ഇന്റേണൽ വിജിലൻ സ് ഓഫീസറുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

വീടിന്റെ മേൽക്കൂര പൂർത്തിയായ ഘട്ടത്തിൽ വരെ ഇയാൾ കൈക്കൂലിവാങ്ങിയെന്ന് പരാതിയിൽ പറയുന്നു. ഇനിയും പണം നൽകാൻ തന്റെ കൈയിൽ ഇല്ലാത്തതിനാലാണ് പരാതിപ്പെടുന്നതെന്നും പരാതിയിൽ പറയുന്നു.ദുർബല വിഭാഗങ്ങളുടെ ഭവനപദ്ധതിയിൽ പോലും അഴി മതി കാട്ടിയ ഉദ്യോഗസ്ഥനെതി രേ കർശന അച്ചടക്ക നടപടി സ്വീകരിക്കണമെന്നായിരുന്നു ഇന്റേണൽ വിജിലൻസ് ഓഫീ സറുടെ അന്വേഷണ റിപ്പോർട്ടി ലെ പരാമർശം.


അടുത്തിടെയാണ് പഞ്ചായത്തിൽനിന്ന് സ്ഥലം മാറിപ്പോയ മുൻ അക്കൗണ്ടന്റിനെ ചെക്കുകളിൽ തിരിമറി കാട്ടി പണാപഹരണം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് സസ്‌പെൻഡ് ചെയ്തത്. പിന്നാലെ പഞ്ചായത്ത് സെക്രട്ടറിയെയും സ്ഥലംമാറ്റിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

Other news

നെട്ടൂരിൽ രാത്രിയാത്രക്കാരെ ഭയപ്പെടുത്തിയ യുവാവ് പിടിയിൽ

കൊച്ചി: കൊച്ചി നഗരത്തെ മുൾമുനയിൽ നിർത്തി രാത്രികാലങ്ങളിൽ റോഡിൽ അഴിഞ്ഞാടിയിരുന്ന യുവാവിനെ...

സന്തോഷകരമായ വാർത്തകളും വിജയം നിറഞ്ഞ അനുഭവങ്ങളും; ഇന്നത്തെ നക്ഷത്രഫലം

സന്തോഷകരമായ വാർത്തകളും വിജയം നിറഞ്ഞ അനുഭവങ്ങളും; ഇന്നത്തെ നക്ഷത്രഫലം ഇന്ന് ചില നക്ഷത്രക്കാർക്ക്...

പുണ്യമായി അക്ഷയ തൃതീയ; സമ്പദ്‌സമൃദ്ധിയുടെയും സദ്കർമ്മങ്ങളുടെയും അക്ഷയദിനം ഇന്ന്; ഐശ്വര്യം തേടി വിശ്വാസികൾ; സ്വർണ്ണ വിപണിയിലും തിരക്ക്

പുണ്യമായി അക്ഷയ തൃതീയ; സമ്പദ്‌സമൃദ്ധിയുടെയും സദ്കർമ്മങ്ങളുടെയും അക്ഷയദിനം ഇന്ന്; ഐശ്വര്യം തേടി...

ടെക്‌നിക്കൽ സ്കൂൾ അഡ്മിഷൻ; 21-ന് അഭിരുചി പരീക്ഷ

ടെക്‌നിക്കൽ സ്കൂൾ അഡ്മിഷൻ; 21-ന് അഭിരുചി പരീക്ഷ തിരുവനന്തപുരം: നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ...

Related Articles

Popular Categories

spot_imgspot_img