ഓൺലൈൻ ട്രേഡിങിൻറെ മറവിൽ ലക്ഷങ്ങൾ തട്ടി; യുവതി പിടിയിൽ

തിരുവനന്തപുരം: ഓൺലൈൻ ട്രേഡിങിന്റെ മറവിൽ ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി പിടിയിൽ. പാലക്കാട് കൊല്ലങ്കോട് സ്വദേശിനി ഹിത കൃഷ്ണയാണ് (30) പോലീസ് പിടിയിലായത്.

ആറ്റിങ്ങൽ ഇടയ്‌ക്കോട് സ്വദേശിയായ കിരൺ കുമാറിന്റെ പക്കൽ നിന്നും പണം തട്ടിയ സംഭവത്തിലാണ് പോലീസ് ഹിതയെ പിടികൂടിയത്. 45 ലക്ഷത്തോളം രൂപയാണ് പ്രതി യുവാവിൽ നിന്നും തട്ടിയെടുത്തത്.

കൊച്ചിയിൽ പ്രവർത്തിച്ചുവരുന്ന അക്യൂമെൻ ക്യാപിറ്റൽ മാർക്കറ്റ് ഇന്ത്യ ലിമിറ്റഡ് എന്ന ട്രേഡിങ് സ്ഥാപനത്തിൻറെ ഫ്രാഞ്ചൈസിയാണെന്ന് യുവാവിനെ വിശ്വസിപ്പിച്ചായിരുന്നു പണം തട്ടിയത്.

2022 ഏപ്രിൽ 30 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കേസിൽ പരാതിക്കാരനായ യുവാവിന്റെ ആറ്റിങ്ങലിലെ വീട്ടിൽ വച്ച് ഓൺലൈൻ ട്രേഡിങിൻറെ ഡെമോ കാണിച്ചുകൊടുക്കുകയായിരുന്നു യുവതി. തുടർന്ന് ലാഭമുണ്ടാക്കാമെന്ന് യുവാവിനെ പറഞ്ഞു വിശ്വസിപ്പിച്ച് ബാങ്ക് അക്കൌണ്ട് വഴി പണം കൈപ്പറ്റി.

പിന്നീട് പണം നഷ്ടപ്പെട്ടതോടെ ചതി മനസ്സിലാക്കിയ യുവാവ് സംഭവ വിവരം ആറ്റിങ്ങൽ പോലീസിൽ അറിയിക്കുകയായിരുന്നു. പണം തട്ടിയ ശേഷം ഒളിവിൽപ്പോയ പ്രതി ജാമ്യത്തിനായി തിരുവനന്തപുരം ജില്ലാ കോടതിയെയും, ഹൈക്കോടതിയെയും സമീപിച്ചെങ്കിലും ജാമ്യം നിഷേധിക്കുകയായിരുന്നു.

ജാമ്യം ലഭിക്കാതായതോടെ അറസ്റ്റ് ഭയന്ന യുവതി വിവിധ സംസ്ഥാനങ്ങളിലെ സുഹൃത്തുക്കൾക്കൊപ്പം മാറി മാറി താമസിച്ചു വരികയായിരുന്നു.

ഇത്തരത്തിൽ കഴിയുന്നതിനിടെ ഹിത കേരളത്തിൽ എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് എറണാകുളത്തുനിന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്.

ട്രേഡിങിന്റെ മറവിൽ നടത്തിയ തട്ടിപ്പിലൂടെ നേടിയ പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുകയായിരുന്നു ഹിത എന്നാണ് പോലീസ് പറയുന്നത്. പിന്നീട് പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

spot_imgspot_img
spot_imgspot_img

Latest news

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം ന്യൂഡൽഹി: ഏകീകൃത പെൻഷൻപദ്ധതി (യുപിഎസ്) തിരഞ്ഞെടുത്ത കേന്ദ്രജീവനക്കാർക്ക് ഇനി...

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല കൊച്ചി: സ്വകാര്യ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതു...

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ!

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ! തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു...

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക്

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക് ടെഹ്റാൻ: ഇസ്രയേലിന്റെ മിസൈലാക്രമണത്തിൽ ഇറാനിലെ അഞ്ച്...

ജാതി സെൻസസ് 2027ൽ

ജാതി സെൻസസ് 2027ൽ ന്യൂഡൽഹി: 1931 ന് ശേഷം ആദ്യമായി രാജ്യത്ത് ജാതി...

Other news

സിം സ്വാപ്പിങ് സംഭവിച്ചാല്‍ എങ്ങനെ തിരിച്ചറിയാം…?

സിം സ്വാപ്പിങ് സംഭവിച്ചാല്‍ എങ്ങനെ തിരിച്ചറിയാം നിങ്ങളുടെ മൊബൈൽ ഫോൺ ഹാക്ക് ചെയ്യപ്പെടുകയോ...

ബാംഗ്ലൂർ പൊലീസ് രണ്ടു കോടി ആവശ്യപ്പെട്ടു

ബാംഗ്ലൂർ പൊലീസ് രണ്ടു കോടി ആവശ്യപ്പെട്ടു കൊച്ചി: പെരിങ്ങോട്ടുകര ദേവസ്ഥാനം ക്ഷേത്രം തന്ത്രിയുടെ...

മക്കൾ ന്യൂസിലാൻഡിലാണോ? ഒരു സന്തോഷ വാർത്തയുണ്ട്

മക്കൾ ന്യൂസിലാൻഡിലാണോ? ഒരു സന്തോഷ വാർത്തയുണ്ട് വെല്ലിം​ഗ്ടൺ: പുതിയ വിസ നയം പ്രഖ്യാപിച്ച്...

വീട് കുത്തിത്തുറന്ന് 40 പവൻ സ്വർണ്ണം കവർന്നു

വീട് കുത്തിത്തുറന്ന് 40 പവൻ സ്വർണ്ണം കവർന്നു വീട് കുത്തിത്തുറന്ന് 40 പവൻ...

വീണ്ടും ജീവനെടുത്ത് കാട്ടാന

വീണ്ടും ജീവനെടുത്ത് കാട്ടാന പാലക്കാട്: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു....

തലപ്പാവ് ധരിപ്പിക്കാൻ സംഘാടകർ; വേണ്ടെന്ന് വേടൻ

തലപ്പാവ് ധരിപ്പിക്കാൻ സംഘാടകർ; വേണ്ടെന്ന് വേടൻ തിരുവനന്തപുരം: അംബേദ്കറും അയ്യങ്കാളിയും തുറന്നിട്ട വഴികളിലൂടെ...

Related Articles

Popular Categories

spot_imgspot_img