web analytics

ഫാസ്ടാഗ് വാർഷിക പാസ് എന്ത് എങ്ങനെ

ഫാസ്ടാഗ് വാർഷിക പാസ് എന്ത് എങ്ങനെ

ന്യൂഡൽഹി: ഹൈവേകളിൽ ടോൾ പിരിവുമായി ബന്ധപ്പെട്ടുള്ള ഗതാഗത തടസ്സം ഒഴിവാക്കുന്നതിന് ഫാസ്ടാഗ് ( fastag) അടിസ്ഥാനമാക്കി വാർഷിക പാസ് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം.

ഓഗസ്റ്റ് 15 മുതലാണ് ഇത് നടപ്പാക്കുന്നത്. വാർഷിക ടോൾ ചെലവ് 10,000 ൽ നിന്ന് 3,000 ആയി കുറയുന്നതിലൂടെ ഹൈവേ ഉപയോക്താക്കളുടെ സാമ്പത്തിക ഭാരം കുറയുമെന്നാണ് പുതിയ സ്‌കീം പ്രഖ്യാപിച്ച് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.

ടോൾ പ്ലാസകളിൽ വാഹനങ്ങൾ നിർത്തേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കാൻ ഈ പുതിയ നീക്കം സഹായിക്കും. അതുവഴി ഗതാഗതം സുഗമമാക്കാനും യാത്രാ സമയം കുറയ്ക്കാനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടോൾ പ്ലാസകളുടെ 60 കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവരുടെ ടോളുമായി ബന്ധപ്പെട്ട് പരാതികളും യാത്രാതടസ്സവും കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് വാർഷിക പാസ് പദ്ധതി കൊണ്ടുവരുന്നത്.

Read More: ആ പ്രശ്നവും പരിഹരിച്ചു; ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം; കേന്ദ്രജീവനക്കാർക്ക് ഇനി പഴയതുപോലെ ഗ്രാറ്റ്വിറ്റി

പുതിയ ഫാസ്ടാഗ് അധിഷ്ഠിത വാർഷിക പാസിന്റെ പ്രയോജനങ്ങൾ എന്തെല്ലാം?

വാർഷിക ഫാസ്ടാഗ്:

ഫാസ്ടാഗ് അധിഷ്ഠിത വാർഷിക പാസിന്റെ വില വരുന്നത് 3,000 ആണ്. പ്രവർത്തനം ആരംഭിക്കുന്ന തീയതി മുതൽ ഒരു വർഷത്തിനുള്ളിൽ ദേശീയപാതകളിൽ 200 ടോൾ പ്ലാസ ക്രോസിങ്ങുകൾ ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്.

‘വെറും 3,000 ഉപയോഗിച്ച്, യാത്രക്കാർക്ക് ഒരു വർഷത്തിൽ 200 ടോൾ പ്ലാസ ക്രോസിങ്ങുകൾ നടത്താൻ സാധിക്കും. നേരത്തെ, ഇതിന് ഏകദേശം 10,000 രൂപ ചെലവാകുമായിരുന്നു,എന്ന് ഗഡ്കരി പറഞ്ഞു.

പദ്ധതി പ്രകാരം ഒരു യാത്രയ്ക്ക് ശരാശരി 15 രൂപ മാത്രമായിരിക്കും ചെലവ് വരുന്നത്.

വാർഷിക ഫാസ്ടാഗിന് അപേക്ഷിക്കാൻ കഴിയുന്നത് ആർക്കൊക്കെ?

കാറുകൾ, ജീപ്പുകൾ, വാനുകൾ എന്നിവയുൾപ്പെടെ വാണിജ്യേതര സ്വകാര്യ വാഹനങ്ങൾക്ക് മാത്രമേ പുതിയ പാസ് ബാധകമാകൂ. വാണിജ്യ അല്ലെങ്കിൽ ചരക്ക് കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് ഇത് ഉപയോഗിക്കാൻ സാധിക്കില്ല.

ഒരു ഉപയോക്താവിന് എത്രത്തോളം ലാഭിക്കാൻ കഴിയും?

ശരാശരി ടോൾ ചെലവ് 50 ൽ നിന്ന് 15 ആയി കുറയുന്നതിനാൽ, സാധാരണ ഉപയോക്താക്കൾക്ക് പ്രതിവർഷം 7,000 രൂപ വരെ വർഷത്തിൽ ലാഭിക്കാൻ കഴിയുമെന്ന് മന്ത്രാലയം പറയുന്നു.

വാർഷിക ഫാസ്ടാഗ് എങ്ങനെ ആക്ടിവേറ്റ് ചെയ്യാം?

നിലവിലുള്ള ഒരു ഫാസ്ടാഗിൽ വാർഷിക പാസ് ആക്ടിവേറ്റ് ചെയ്യാനുള്ള പ്രത്യേക ഓപ്ഷൻ വരും. ശരിയായി ഘടിപ്പിച്ചിട്ടുണ്ടെങ്കിൽ, സാധുവായ ഒരു വാഹന രജിസ്‌ട്രേഷൻ നമ്പറുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ, ബ്ലാക്ക്ലിസ്റ്റ് ചെയ്തിട്ടില്ലെങ്കിൽ വാർഷിക പാസ് ആക്ടിവേറ്റ് ചെയ്യാൻ സാധിക്കും.

Read More: ആ പ്രശ്നവും പരിഹരിച്ചു; ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം; കേന്ദ്രജീവനക്കാർക്ക് ഇനി പഴയതുപോലെ ഗ്രാറ്റ്വിറ്റി

‘ആക്ടിവേഷനും പുതുക്കലിനും വേണ്ടിയുള്ള ഒരു ലിങ്ക് ഉടൻ തന്നെ രാജ്മാർഗ് യാത്ര ആപ്പിലും NHAI, MoRTH എന്നിവയുടെ ഔദ്യോഗിക വെബ്സൈറ്റുകളിലും ലഭ്യമാക്കുമെന്നും ഗഡ്കരി എക്‌സിൽ പറഞ്ഞു.

വാർഷിക ഫാസ്ടാഗ് വാലിഡിറ്റി:

പാസ് നാഷണൽ ഹൈവേ, എക്‌സ്പ്രസ് വേ ടോൾ പ്ലാസകളിൽ മാത്രമേ സാധുതയുള്ളൂ. സംസ്ഥാന ഹൈവേകൾക്കോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കോ കീഴിലുള്ള ടോൾ പ്ലാസകളിൽ, ഫാസ്ടാഗ് സാധാരണനിലയിൽ തന്നെ പ്രവർത്തിക്കും.

കൂടാതെ ഇവിടത്തെ സ്റ്റാൻഡേർഡ് ടോൾ നിരക്കുകൾ ബാധകമാകും.

200 യാത്രകൾ:

വാർഷിക പാസ് 200 യാത്രകൾക്കോ ഒരു വർഷത്തിനോ സാധുതയുള്ളതാണ്. ഏതാണ് ആദ്യം തീരുന്നത് അതിനുസരിച്ചാണ് ഇത് പ്രത്യേകം ക്രമീകരിച്ചിരിക്കുന്നത്. പരിധി തീർന്നുകഴിഞ്ഞാൽ, ഒരു വർഷം ആയില്ലെങ്കിലും ഉപയോക്താക്കൾക്ക് പുതിയ വാർഷിക പാസ് വീണ്ടും വാങ്ങാവുന്നതാണ്.

ഒരു പുതിയ ഫാസ്ടാഗ് എടുക്കേണ്ടിവരുമോ?

വാർഷിക പാസ് ലഭിക്കാൻ പുതിയ ഫാസ്ടാഗ് വാങ്ങേണ്ടതില്ല. യോഗ്യതയ്ക്ക് വിധേയമായി ഇത് നിലവിലുള്ള ഫാസ്ടാഗുമായി ലിങ്ക് ചെയ്യാൻ സാധിക്കും.

Read More: സ്കൂൾ വിദ്യാർത്ഥികൾക്ക് രാസ ലഹരി നൽകി പീഡനം; ബാർബർ ഷോപ്പ് ഉടമയ്ക്കും ഭാര്യക്കുമെതിരെ 3 പോക്സോ കേസ്; സൈക്കോ ക്രിമിനലാണെന്ന് പോലീസ്

വാർഷിക ഫാസ്ടാഗ് നിർബന്ധമാണോ?

വാർഷിക പാസ് ഓപ്ഷണലാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. വാർഷിക പാസ് സ്‌കീമിൽ ചേരാൻ താൽപ്പര്യമില്ലെങ്കിൽ ഉപയോക്താക്കൾക്ക് ഫാസ്ടാഗ് ഉപയോഗിച്ച് പതിവുപോലെ ടോൾ അടയ്ക്കുന്നത് തുടരാവുന്നതാണ്.

ഒരു യാത്ര എങ്ങനെയാണ് കണക്കാക്കുന്നത്?

മന്ത്രാലയത്തിന്റെ അഭിപ്രായത്തിൽ, ഓരോ ടോൾ ക്രോസിങ് ഒരു യാത്രയായും ഒരു റൗണ്ട് ട്രിപ്പ് രണ്ട് യാത്രകൾക്കും തുല്യമാണ്. ഡൽഹി-മുംബൈ എക്‌സ്പ്രസ് വേ പോലുള്ള ക്ലോസ്ഡ് ടോളിങ് ഹൈവേകളിൽ,

ഒരു എൻട്രി-എക്‌സിറ്റിനെ ഒരു യാത്രയായും മറ്റു ടോൾ റോഡുകളിൽ, ഓരോ ടോൾ പ്ലാസയും ഒരു പ്രത്യേക യാത്രയായും കണക്കാക്കപ്പെടുന്നുണ്ട്.

English Summary:

To reduce traffic congestion caused by toll collection on highways, the Union Ministry of Road Transport has announced a new annual pass system based on FASTag.

spot_imgspot_img
spot_imgspot_img

Latest news

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

Other news

മുറ്റത്തെ തുണിയഴയിൽ വൈദ്യുതി ലൈൻ പൊട്ടിവീണു; പെരുമ്പാവൂരിൽ 39-കാരന് ദാരുണാന്ത്യം; രക്ഷിക്കാൻ ശ്രമിച്ച സഹോദരനും ഷോക്കേറ്റു

മുറ്റത്തെ തുണിയഴയിൽ വൈദ്യുതി ലൈൻ പൊട്ടിവീണു; പെരുമ്പാവൂരിൽ 39-കാരന് ദാരുണാന്ത്യം; രക്ഷിക്കാൻ...

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; തെക്കൻ ഇറാനിൽ ശക്തമായ സ്ഫോടനങ്ങൾ! ഹോർമുസ് കടലിടുക്കിന് സമീപം അതീവ ജാഗ്രത

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; തെക്കൻ ഇറാനിൽ ശക്തമായ സ്ഫോടനങ്ങൾ! ഹോർമുസ് കടലിടുക്കിന്...

കോലഞ്ചേരിയിൽ വെള്ളം കോരുന്നതിനിടെ 30 അടി താഴ്ചയുള്ള കിണറ്റിലേക്ക് കാൽവഴുതി വീണ് വീട്ടമ്മ; പിന്നാലെ ഇറങ്ങി ജീവൻ കാത്ത് ഭർത്താവ്

കോലഞ്ചേരിയിൽ വെള്ളം കോരുന്നതിനിടെ 30 അടി താഴ്ചയുള്ള കിണറ്റിലേക്ക് കാൽവഴുതി വീണ് വീട്ടമ്മ; പിന്നാലെ...

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ പിടിയിൽ

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വൻ ചികിത്സപ്പിഴവ്! പരിക്കേറ്റ കാലിൽ മരക്കഷണം വെച്ച് തുന്നിക്കെട്ടി

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വൻ ചികിത്സപ്പിഴവ്! പരിക്കേറ്റ കാലിൽ മരക്കഷണം...

Related Articles

Popular Categories

spot_imgspot_img