web analytics

പോക്‌സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന് ഉപാധികളോടെ മുൻകൂർ ജാമ്യം

ഡൽഹി: പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യം. സുപ്രീംകോടതിയാണ് ഉപാധികളോടെ നടന് ജാമ്യം അനുവദിച്ചത്.

അന്വേഷണവുമായി സഹകരിക്കണമെന്നും, ബന്ധപ്പെട്ട അന്വേഷണ ഊദ്യോഗസ്ഥൻ എപ്പോൾ ആവശ്യപ്പെട്ടാലും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

ഈ നിബന്ധനകൾ ലംഘിച്ചാൽ മുൻകൂർ ജാമ്യം റദ്ദാക്കുമെന്നും, കോടതിയിലെ വാദങ്ങളല്ല അന്തിമ ഉത്തരവാണ് റിപ്പോർട്ട് ചെയ്യേണ്ടതെന്നും ജസ്റ്റിസ് നാഗരത്ന പറഞ്ഞു. മാത്രമല്ല കേസിനെ സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്തണമെന്നും സുപ്രീംകോടതി നിർദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ വർഷം ജൂണിലാണ് നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ കസബ പോലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തത്.

കുട്ടിയുടെ ബന്ധു ‌ചൈൽഡ് പ്രൊട്ടക്‌ഷൻ യൂണിറ്റ് മുഖേന നൽകിയ പരാതി‌‌ പോലീസിന് കൈമാറുകയായിരുന്നു. അന്ന് കേസ് രജിസ്റ്റർ ചെയ്തുവെങ്കിലും നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല.

കേസുമായി ബന്ധപ്പെട്ട് ഇയാൾ ഒളിവിലാണെന്നും, താമസ സ്ഥലത്തും, സുഹൃത്തുക്കളുടെയും, ബന്ധുക്കളുടെയും വീടുകളിലും പരിശോധന നടത്തിയെന്നുമായിരുന്നു പോലീസ് പറഞ്ഞത്.

കേസിൽ അന്വേഷണം നടന്നുവരുന്നതിനിടയിൽ നടൻ കോഴിക്കോട് പോക്സോ കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും അത് തള്ളുകയായിരുന്നു. ജൂലൈ 12 നാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

അതിനുശേഷം മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അവിടെനിന്നും ജാമ്യം ലഭിച്ചിരുന്നില്ല. ഗുരുതരമായ കേസാണ് നടന്റെ പേരിലുള്ളതെന്നും, ജാമ്യം നൽകരുതെന്നുമുളള സർക്കാർ വാദം ശരിവച്ചായിരുന്നു ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. ഇതേത്തുടർന്നാണ് നടൻ കൂട്ടിക്കൽ ജയചന്ദ്രൻ സുപ്രീംകോടതിയെ സമീപിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

ഇറാനിലെ എണ്ണസംഭരണ കേന്ദ്രങ്ങളിൽ യുഎസ്–ഇസ്രയേൽ മിന്നലാക്രമണം; ബ്രിട്ടനോട് കടുത്ത നീരസവുമായി ട്രംപ്

ഇറാനിലെ എണ്ണസംഭരണ കേന്ദ്രങ്ങളിൽ യുഎസ്–ഇസ്രയേൽ മിന്നലാക്രമണം; ബ്രിട്ടനോട് കടുത്ത നീരസവുമായി ട്രംപ് ടെഹ്‌റാൻ:...

പശ്ചിമേഷ്യയിൽ നിന്ന് ശുഭവാർത്ത! ശത്രുത അവസാനിപ്പിച്ച് ഇറാൻ; അയൽരാജ്യങ്ങളോട് ക്ഷമാപണം

പശ്ചിമേഷ്യയിൽ നിന്ന് ശുഭവാർത്ത! ശത്രുത അവസാനിപ്പിച്ച് ഇറാൻ; അയൽരാജ്യങ്ങളോട് ക്ഷമാപണം പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്ക്...

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ വർധന

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ...

അമേരിക്കയെ നേരിട്ട് വെല്ലുവിളിച്ച് ഇറാൻ!

ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവത്തിന് പിന്നാലെ,...

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ ലോകകപ്പ് ഫൈനലില്‍

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ...

Other news

തടവുകാർക്കും ഇനി ‘ഫ്രഷ്’ മീൻ! ജയിലുകളിലേക്ക് മത്സ്യഫെഡിന്റെ വക സ്പെഷ്യൽ ഡെലിവറി; മെനുവിൽ വൻ മാറ്റം

കണ്ണൂർ: സംസ്ഥാനത്തെ ജയിലുകളിൽ ഇനി മുതൽ മീൻ കറിക്കും വറുത്ത മീനിനും...

ഭർത്താവ് വിട്ടുപോയപ്പോൾ കരിക്ക് കച്ചവടം തുടങ്ങി; 100-ലധികം തെങ്ങിൽ കയറി കുടുംബം പോറ്റുന്ന അനിതയുടെ പോരാട്ടം

ഭർത്താവ് വിട്ടുപോയപ്പോൾ കരിക്ക് കച്ചവടം തുടങ്ങി; 100-ലധികം തെങ്ങിൽ കയറി കുടുംബം...

“നിന്റെ നിറം പോര” എന്ന് പറഞ്ഞവരിൽ നിന്ന് അന്താരാഷ്ട്ര റാംപിലേക്ക്; അമിത അന്ന സാബുവിന്റെ സ്വപ്നയാത്ര

കൊല്ലം: ദുബായിൽ നടന്ന അന്താരാഷ്ട്ര ഫാഷൻ ഷോയിൽ പ്രശസ്ത ബ്രാൻഡിനെ പ്രതിനിധീകരിച്ച്...

ഇറാനിലെ എണ്ണസംഭരണ കേന്ദ്രങ്ങളിൽ യുഎസ്–ഇസ്രയേൽ മിന്നലാക്രമണം; ബ്രിട്ടനോട് കടുത്ത നീരസവുമായി ട്രംപ്

ഇറാനിലെ എണ്ണസംഭരണ കേന്ദ്രങ്ങളിൽ യുഎസ്–ഇസ്രയേൽ മിന്നലാക്രമണം; ബ്രിട്ടനോട് കടുത്ത നീരസവുമായി ട്രംപ് ടെഹ്‌റാൻ:...

സുഹൃത്തുക്കളുമായും ബന്ധുക്കളുമായും സന്തോഷകരമായ സമയം; ഇന്നത്തെ നക്ഷത്രഫലം

സുഹൃത്തുക്കളുമായും ബന്ധുക്കളുമായും സന്തോഷകരമായ സമയം; ഇന്നത്തെ നക്ഷത്രഫലം ജീവിതത്തിലെ ദിവസേനയുള്ള തീരുമാനങ്ങൾക്കും പ്രവൃത്തികൾക്കും...

Related Articles

Popular Categories

spot_imgspot_img