web analytics

തെളിവെടുപ്പിനിടെ ആക്രമണം; മലയാളി യുവാവിനെ വെടിവെച്ച് ബെംഗളൂരു പൊലീസ്

ബെംഗളൂരു: തെളിവെടുപ്പിനിടെ മലയാളി യുവാവിനെ വെടിവെച്ച് ബെംഗളൂരു പൊലീസ്. ആലപ്പുഴ കരുവാറ്റ സ്വദേശി ആദർശ് (മുരുകൻ–26) നാണ് വെടിയേറ്റത്. മൈസൂരുവിൽ തട്ടിപ്പുകേസിന്റെ തെളിവെടുപ്പിനിടെ പൊലീസിനെ ആക്രമിച്ച് കടന്നുകളയാൻ ശ്രമിച്ചതിനെ തുടർന്നാണ് കാൽമുട്ടിനു താഴെ വെടിവെച്ചത്.

കഴിഞ്ഞ ദിവസം രാത്രി ഗോപാലപുരയിലാണ് സംഭവം. എസ്ഐ പ്രകാശ്, കോൺസ്റ്റബിൾ ഹരീഷ് എന്നിവർക്ക് ആദർശിന്റെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. തട്ടിയെടുത്ത കാർ ഉപേക്ഷിച്ച സ്ഥലം കാണിച്ചുകൊടുക്കുന്നതിനിടെ‌യാണ് ആദർശ് റോഡരികിൽ കിടന്ന ബീയർ കുപ്പികൊണ്ട് പൊലീസുകാരെ ആക്രമിച്ചത്.

തുടർന്ന് ഓടുന്നതിനിടെ സിഐ ശിവഞ്ജന ഷെട്ടി ഇയാളുടെ കാൽമുട്ടിനു താഴെ വെടിവെക്കുകയായിരുന്നു. പരിക്കേറ്റ 3 പേരെയും മൈസൂരു കെആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനുവരി 20ന് കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് അഷ്റഫ്, സൂഫി എന്നിവർ സഞ്ചരിച്ച കാർ ആക്രമിച്ച് 1.5 ലക്ഷം രൂപ തട്ടിയെടുത്തത്.

ഈ കേസിലെ പ്രതിയാണ് ആദർശ്. കേസി‍ൽ കരുവാറ്റ സ്വദേശികളായ വിജേഷ്, ശ്രീജിത്ത് എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

Other news

​വിഴിഞ്ഞം ഭക്ഷ്യവിഷബാധ: വില്ലനായത് മീൻമുട്ടയിലെ ‘കടൽ വിഷാംശം’; ഹോട്ടൽ ഭക്ഷണത്തിലല്ലെന്ന് പ്രാഥമിക നിഗമനം

​വിഴിഞ്ഞം ഭക്ഷ്യവിഷബാധ: വില്ലനായത് മീൻമുട്ടയിലെ 'കടൽ വിഷാംശം'; ഹോട്ടൽ ഭക്ഷണത്തിലല്ലെന്ന് പ്രാഥമിക...

നിതിൻ രാജിന്റെ മരണം: അധ്യാപകൻ ഡോ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ പ്രതികളായ...

ഇടുക്കി ഡാമിൽ വെള്ളം വറ്റുന്നു: കേരളം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്

തൊടുപുഴ: കേരളത്തിന്റെ 'പവർ ഹൗസ്' എന്നറിയപ്പെടുന്ന ഇടുക്കി ജലസംഭരണിയിൽ വെള്ളം വറ്റിത്തുടങ്ങുന്നു....

നാടിനെ നടുക്കിയ കൊലപാതകം; അമ്മയെ കഴുത്തറുത്ത് കൊന്ന ശേഷം മകൻ പോലീസിൽ കീഴടങ്ങി

നാടിനെ നടുക്കിയ കൊലപാതകം; അമ്മയെ കഴുത്തറുത്ത് കൊന്ന ശേഷം മകൻ പോലീസിൽ...

Related Articles

Popular Categories

spot_imgspot_img