പൊതുനിരത്തിൽ തള്ളിയത് മൂന്ന് ചാക്ക് മാലിന്യം; വിലാസം നോക്കി തിരികെ നൽകി ശുചീകരണ തൊഴിലാളികൾ

കൊച്ചി: പൊതുനിരത്തിൽ തള്ളിയ മാലിന്യം വിലാസം നോക്കി തിരികെ വീട്ടിലെത്തിച്ച് ശുചീകരണ തൊഴിലാളികൾ. കൊച്ചി കളമശേരിയിലാണ് സംഭവം. പതിനെട്ടാം വാർഡിലെ റോഡരികിലാണ് മൂന്ന് ചാക്ക് മാലിന്യം തള്ളിയത്.

തൃക്കാക്കരയിൽ താമസിക്കുന്നയാളാണ് പൊതുനിരത്തിൽ മാലിന്യമിട്ടത്. തുടർന്ന് നഗരസഭയുടെ ശുചീകരണ വിഭാഗത്തിലെ ജീവനക്കാർ ജോലിക്ക് എത്തിയപ്പോൾ ചാക്ക് കാണുകയും തുറന്ന് പരിശോധിക്കുകയുമായിരുന്നു. തിരച്ചിലിൽ മാലിന്യത്തിൽ നിന്ന് ഉടമയുടെ വിലാസം ലഭിച്ചു.

പിന്നാലെ മാലിന്യവുമായി ശുചീകരണ തൊഴിലാളികൾ ഇവരുടെ വീട്ടിലേക്ക് എത്തുകയായിരുന്നു. എന്നാൽ താൻ മറ്റൊരാളുടെ കയ്യിലാണ് മാലിന്യം കൊടുത്തുവിട്ടത്. ഇയാൾ മാലിന്യം വഴിയിൽ കളയുകയായിരുന്നുവെന്നാണ് വീട്ടുടമയുടെ മൊഴി. മുനിസിപ്പൽ നിയമപ്രകാരം ഇയാളിൽ നിന്ന് 15000 രൂപ പിഴ ഈടാക്കുകയും കർശന താക്കീത് നൽകുകയും ചെയ്തിട്ടുണ്ട്.

പൊതുനിരത്തിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. കൊച്ചി നഗരത്തിലെ പ്രധാന മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ് എൻഎഡി, സീപോർട്ട്-എയർപോർട്ട് റോഡ് എന്നിവ. ഇവിടെ പരിശോധന തുടരുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

Other news

ആശുപത്രി വരാന്തയിൽ എസ്എയ്ക്ക് യാത്രയയപ്പ്

ആശുപത്രി വരാന്തയിൽ എസ്എയ്ക്ക് യാത്രയയപ്പ് അപൂർവമായ ഒരു യാത്രയയപ്പിനാണ് കൊച്ചി അമൃത ആശുപത്രി...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

ആഗോള അയ്യപ്പ സംഗമത്തിൽ എൻഎസ്എസ് പങ്കെടുക്കും

ആഗോള അയ്യപ്പ സംഗമത്തിൽ എൻഎസ്എസ് പങ്കെടുക്കും തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്‍റെ പിന്തുണയോടെ നടക്കുന്ന...

യുകെയിൽ ഡോക്ടറായ മലയാളി യുവതിക്ക് 30 ലക്ഷം രൂപ പിഴ….! നടപടി 64 കാരിയുടെ പരാതിയിൽ

യുകെയിൽ ഡോക്ടറായ മലയാളി യുവതിക്ക് 30 ലക്ഷം രൂപ പിഴ….! നടപടി...

പുരുഷനെ മാത്രം പഴിചാരരുതെന്ന് പൊന്നമ്മ ബാബു

പുരുഷനെ മാത്രം പഴിചാരരുതെന്ന് പൊന്നമ്മ ബാബു മലയാള സിനിമയിൽ ഹാസ്യവേഷങ്ങളിലൂടെ പ്രേക്ഷക മനസുകളിൽ...

Related Articles

Popular Categories

spot_imgspot_img