web analytics

പടർന്ന് പിടിച്ച് മ​ഞ്ഞ​പ്പി​ത്തം; ലൈസൻസില്ലാതെ പ്രവർത്തിച്ച സോഡാ ഫാക്ടറികൾക്ക് പൂട്ടുവീണു

മു​ണ്ട​ക്ക​യം: മുണ്ടക്കയം പു​ഞ്ച​വ​യ​ലി​ൽ എ​ട്ടു​പേ​ർ​ക്ക്​ മ​ഞ്ഞ​പ്പി​ത്ത ബാധ. പു​ഞ്ച​വ​യ​ൽ ടൗ​ണി​ലെ സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ കി​ണ​റ്റി​ൽ​ നി​ന്നും വെ​ള്ളം കു​ടി​ച്ച ആളുകൾക്കാണ് മ​ഞ്ഞ​പ്പി​ത്ത ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

അസുഖം പടരുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ആ​രോ​ഗ്യ വ​കു​പ്പ്​ പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ഞ്ഞ​പ്പി​ത്ത ബാ​ധി​ത​രെ കണ്ടെത്തിയത്. സംഭവത്തെ തു​ട​ർന്ന് പരിസരത്തെ ജലസ്രോതസ്സുകളിൽ ക്ലോ​റി​നേ​ഷ​ൻ നടത്തി ശുദ്ധീകരിച്ചു.

അതുകൂടാതെ ലൈ​സ​ൻ​സി​ല്ലാ​തെ പ്രവർത്തിച്ചുവന്നിരുന്ന മൂ​ന്നു സോ​ഡ ഫാ​ക്ട​റി​ക​ൾ അടച്ചുപൂട്ടുകയും ചെയ്തു. മാത്രമല്ല ടാ​ങ്ക​റു​ക​ളി​ൽ വെ​ള്ളം സം​ഭ​രി​ച്ചു വിൽപ്പന ന​ട​ത്തു​ന്ന​വ​ർ വെള്ളം ശേഖരിക്കുന്ന കി​ണ​റു​ക​ളി​ലെയും സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ മഞ്ഞപ്പിത്ത ബാധയുള്ള പ്രദേശത്തെ വീ​ടു​ക​ളി​ലും, ക​ട​ക​ളി​ലും ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ളും, ബോ​ധ​വ​ത്ക​ര​ണ​വും
ന​ട​ത്തി.

സംഭവത്തെ തു​ട​ർന്ന്​ ജി​ല്ല മെ​ഡി​ക്ക​ൽ ടീം, ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, ആ​രോ​ഗ്യ വ​കു​പ്പ് എന്നിവരുടെ നേതൃത്വത്തിൽ അ​വ​ലോ​ക​ന യോ​ഗം ചേർന്നു. മു​ണ്ട​ക്ക​യം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം സൂ​പ്ര​ണ്ട് ഡോ. ​സീ​ന എ​സ്. ഇ​സ്മാ​യി​ൽ, ഹെ​ൽ​ത്ത്​ ഇ​ൻ​സ്​​പെ​ക്ട​ർ സ​ന്തോ​ഷ് മാ​ത്യു, ജൂ​നി​യ​ർ ഹെ​ൽ​ത്ത്​ ഇ​ൻ​സ്​​പെ​ക്ട​ർ​മാ​രാ​യ ഉ​ല്ലാ​സ് കു​മാ​ർ, എ​സ്. സ്മി​ത എ​ന്നി​വ​രു​ടെ നേതൃത്വത്തിലായിരുന്നു പ്രദേശത്തെ പ​രി​ശോ​ധ​ന.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

സാംഗ്ലിയിൽ ക്ഷേത്രമതിൽ തകർന്നു വീണ് വൻ ദുരന്തം: കുട്ടികളടക്കം ആറ് മരണം

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ തകർന്ന് വീണ്...

Related Articles

Popular Categories

spot_imgspot_img