web analytics

വ്യാജ ആധാറുമായി താമസിച്ചത് 8 വർഷം; അങ്കമാലിയിൽ ബം​ഗ്ലാദേശികൾ പിടിയിൽ

കൊച്ചി: വ്യാജ ആധാറുമായി അനധികൃതമായി കുടിയേറി താമസിച്ച ബം​ഗ്ലാദേശ് സ്വദേശികൾ പിടിയിൽ. എറണാകുളം അങ്കമാലിയിലാണ് സംഭവം. നിർമാണമേഖലയിലെ തൊഴിലാളികളായ മുനീറുൽ മുല്ല(27), അൽത്താഫ് അലി(30) എന്നിവരെയാണ് അങ്കമാലി പോലീസ് പിടികൂടിയത്.

2017 മുതൽ വ്യാജ ആധാർ കാർഡ് ഉപയോഗിച്ചാണ് ഇവർ അങ്കമാലിയിൽ താമസിച്ചിരുന്നത്. അറസ്റ്റ് ചെയ്ത ഇരുവരേയും കോടതിയിൽ ഹാജരാക്കും. എറണാകുളം ജില്ലയിൽ മുൻപും ഇത്തരത്തിൽ വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് താമസിച്ചിരുന്നവരെ പോലീസ് പിടികൂടിയിരുന്നു.

വ്യാജ ആധാർകാർഡ് ഉൾപ്പടെ നിർമിച്ച് നൽകി എല്ലാവിധ സഹായങ്ങളും ചെയ്തു നൽകുന്നതിനു പിന്നിൽ ഒരു സംഘം തന്നെയുണ്ടെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇവരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസിന്റെ തീരുമാനം.

പെരുമ്പാവൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലെ ഷോപ്പിങ് കോംപ്ലക്‌സിലെ മുറിയില്‍ വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മാണ കേന്ദ്രം പോലീസ് കണ്ടെത്തിയിരുന്നു. അസം മൊബൈല്‍ ഷോപ്പിലാണു വ്യാജ ആധാർ നിര്‍മിക്കുന്ന കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് അസം സ്വദേശി ഹാരിസുല്‍ ഇസ്ലാമിനെ(26) പെരുമ്പാവൂര്‍ എഎസ്പി ശക്തി സിങ് ആര്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ആണ് അറസ്റ്റ് ചെയ്തത്.

spot_imgspot_img
spot_imgspot_img

Latest news

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

Other news

പേട്ട റെയിൽവേ ആശുപത്രിയിൽ വെടിയുണ്ടകൾ; ആശങ്കയോടെ തലസ്ഥാനം

പേട്ട റെയിൽവേ ആശുപത്രിയിൽ വെടിയുണ്ടകൾ; ആശങ്കയോടെ തലസ്ഥാനം Thiruvananthapuram: തലസ്ഥാനത്തെ പേട്ടയിലെ റെയിൽവേ...

അയർലൻഡിൽ മലയാളി നഴ്സിന് നേരെ വംശീയ ആക്രമണം; കുത്തേറ്റ നഴ്സ് ആശുപത്രിയിൽ

അയർലൻഡിൽ മലയാളി നഴ്സിന് നേരെ വംശീയ ആക്രമണം; കുത്തേറ്റ നഴ്സ് ആശുപത്രിയിൽ Ireland:...

തൃശൂർ പൂരം നടക്കുമോ? അന്തിമ തീരുമാനം നാളെ; ഹൈക്കോടതി അനുമതിയോടെ നിർണ്ണായക യോഗം

തൃശൂർ പൂരം നടക്കുമോ? അന്തിമ തീരുമാനം നാളെ; ഹൈക്കോടതി അനുമതിയോടെ നിർണ്ണായക...

വിജയകുതിപ്പുമായി ചിലർ, ജാഗ്രതയോടെ മറ്റുചിലർ; ഇന്നത്തെ നക്ഷത്രഫലം

വിജയകുതിപ്പുമായി ചിലർ, ജാഗ്രതയോടെ മറ്റുചിലർ; ഇന്നത്തെ നക്ഷത്രഫലം 2026 ഏപ്രിൽ 22-ാം തീയതിയായ...

പരിചയസമ്പന്നർക്കും പിഴച്ചോ? മുണ്ടത്തിക്കോട് ദുരന്തം വിരൽ ചൂണ്ടുന്നത്

പരിചയസമ്പന്നർക്കും പിഴച്ചോ? മുണ്ടത്തിക്കോട് ദുരന്തം വിരൽ ചൂണ്ടുന്നത് Thrissur: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ...

വെടിക്കെട്ട് ദുരന്തത്തിന് പിന്നാലെ സഹായഹസ്തം നീട്ടി കല്യാണരാമൻ; ദുരിതബാധിതർക്കായി 5 ലക്ഷം രൂപ പ്രഖ്യാപിച്ചു

വെടിക്കെട്ട് ദുരന്തത്തിന് പിന്നാലെ സഹായഹസ്തം നീട്ടി കല്യാണരാമൻ; ദുരിതബാധിതർക്കായി 5 ലക്ഷം...

Related Articles

Popular Categories

spot_imgspot_img