കോട്ടയം: പാലാ ഇടമറ്റത്ത് കമുക് ഒടിഞ്ഞ് തലയിൽ പതിച്ച് യുവാവിന് ദാരുണാന്ത്യം. ചക്കാമ്പുഴ വെള്ളപ്പുര താന്നിമൂട്ടിൽ അമൽ (29)ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്‌ക്കായിരുന്നു അപകടം നടന്നത്. മറ്റൊരു മരം മുറിക്കുന്നതിനിടയിൽ കമുക് ഒടിഞ്ഞ് യുവാവിന്റെ തലയിൽ വന്ന് പതിക്കുകയായിരുന്നു.
താഴെ നിന്നിരുന്ന അമലിൻ്റെ തലയിലാണ് മരം വീണത്. തുടർ നടപടികൾക്കായി യുവാവിന്റെ മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
പാലായിൽ കടന്നൽ ആക്രമണം; വിദ്യാർത്ഥികൾക്കുൾപ്പെടെ പരിക്ക്
കോട്ടയം: പാലാ ചെർപ്പുങ്കലിൽ കടന്നൽ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. സംഭവത്തിൽ പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന രണ്ട് കുട്ടികൾക്കും, സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഒരു യുവതിയ്ക്കുമാണ് പരിക്കേറ്റത്. ഇവർക്കൊന്നും തന്നെ കാര്യമായ പരിക്കുകൾ ഇല്ലെന്നാണ് ലഭിക്കുന്ന വിവരം.
സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന കടനാട് സ്വദേശി അമ്പിളി (44 ), എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന കുമ്മണ്ണൂർ സ്വദേശി മരിയ റോസ് ജോർജ് (16 ), തിരുവല്ല സ്വദേശി മിഷാൽ അന്ന (15) എന്നിവർക്കാണ് കടന്നലിന്റെ കുത്തേറ്റത്.