web analytics

മദ്യലഹരിയിൽ യുവതിയുടെ വീട്ടിൽ യുവാവിന്റെ അക്രമം: സ്ഥലത്തെത്തിയ എസ്.ഐ.യ്ക്കും മർദ്ദനം

വിഴിഞ്ഞം അടിമലത്തുറയിൽ മദ്യലഹരിയിലായ യുവാവ് യുവതിയുടെ വീട്ടിൽക്കയറി അസഭ്യം പറയുകയും കോഴിക്കൂട് അടിച്ചു തകർക്കുകയും ചെയ്തു. അതിക്രമം ഭയന്ന് യുവതി വിഴിഞ്ഞം പോലീസ് സ്‌റ്റേഷനിൽ അറിയിച്ചു. തുടർന്ന് സ്ഥലതെത്തിയ പോലീസ് സംഘത്തിലെ എസ്.ഐ.യെയും യുവാവ് ഉപദ്രവിച്ചു.

രക്ഷപ്പെടാൻ ശ്രമിച്ച അടിമലത്തുറ സ്വദേശി റോയിയെ(28) വിഴിഞ്ഞം പോലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റുചെയ്തു. ജീപ്പിനുളളിൽ കയറ്റിയപ്പോൾ ഇയാൾ സീറ്റുകളും വലിച്ചു കീറിയെന്ന് പോലീസ്.

യുവതിയുടെ വീട്ടിൽക്കയറി അതിക്രമം കാണിച്ചതിനും എസ്.ഐ ഉപദ്രവിച്ചതിനും സർക്കാർ മുതലുകൾ നശിപ്പിച്ചതിനും ഇയാൾക്കെതിരെ വിഴിഞ്ഞം പോലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

എസ്.ഐ.മാരായ സുജിത് ചന്ദ്രദാസ്, എസ്.ഐ.ദിനേശ്, പ്രശാന്ത്, സേവ്യർ, എസ്.സി.പി.ഒ. ഗോഡ് വിൻ, സി.പി.ഒ. ധനീഷ് എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്..

ഗ്രാമ്പിയിൽ ഇറങ്ങിയ കടുവ തനിയെ കൂട്ടിൽ കയറില്ല, മയക്കുവെടി വെക്കാനുള്ള ശ്രമം തുടരുന്നു

തൊടുപുഴ: ഇടുക്കി ഗ്രാമ്പിയിൽ ജനവാസ മേഖലയിലെത്തിയ കടുവയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യം തുടരുന്നു.

വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ 15ാം വാര്‍ഡിൽ ഇന്ന് വൈകിട്ട് ആറുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇടുക്കിജില്ലാ കലക്ടറാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്.

കാലാവസ്ഥ അനുകൂലമാണെങ്കിൽ ദൗത്യം രാവിലെ തന്നെ തുടങ്ങുമെന്ന് കോട്ടയം ഡിഎഫ് ഒഎൻ രാജേഷ് അറിയിച്ചു.

ഗ്രാമ്പി എസ്റ്റേറ്റിൻറെ പതിനാറാം ഡിവിഷനിലെ ചെറിയ കാട്ടിനുള്ളിലാണ് കടുവ ഒളിച്ചിരിക്കുന്നത്. കാലിലെ പരിക്ക് ഗുരുതരമായതിനാൽ രണ്ട് ദിവസമായി കടുവ ഇവിടെ തന്നെ തുടരുകയാണ്.

എന്നാൽ ഏതാനും മീറ്റർ മാത്രമാണ് കടുവ സഞ്ചരിച്ചിട്ടുള്ളത്. തനിയെ നടന്ന് കൂട്ടിൽ കയറാനാകില്ലെന്ന് മനസിലായതിനെ തുടർന്നാണ് മയക്കുവെടി വെച്ച് പിടികൂടാൻ വനം വകുപ്പ് തീരുമാനിച്ചത്.

വനംവകുപ്പ് വെറ്ററിനറി ഡോക്ടർമാരായ അനുരാജിന്‍റെയും അനുമോദിന്‍റെയും നേതൃത്വത്തിലുള്ള സംഘം മയക്കുവെടി വെക്കാനായി സ്ഥലത്തുണ്ട്.

എരുമേലി റേഞ്ച് ഓഫീസർ കെ ഹരിലാലിന്‍റെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ സംഘം സ്ഥലത്ത് നിരീക്ഷണം ശക്തമാക്കി. മയക്കുവെടിവച്ച് പിടികൂടി തേക്കടിയിലെത്തിച്ച് കൂട്ടിൽ വെച്ച് ചികിത്സ നൽകാനാണ് ഇപ്പോഴത്തെ തീരുമാനം.

spot_imgspot_img
spot_imgspot_img

Latest news

ആരോഗ്യ മന്ത്രി വീണ ജോർജ് ആശുപത്രി വിട്ടു; തുടർചികിത്സ തിരുവനന്തപുരത്ത്

ആരോഗ്യ മന്ത്രി വീണ ജോർജ് ആശുപത്രി വിട്ടു; തുടർചികിത്സ തിരുവനന്തപുരത്ത് കണ്ണൂർ: കെ.എസ്.യു...

‘കേരള സ്റ്റോറി 2’ന് ഹൈക്കോടതിയുടെ സ്റ്റേ; റിലീസ് 15 ദിവസത്തേക്ക് തടഞ്ഞു

‘കേരള സ്റ്റോറി 2’ന് ഹൈക്കോടതിയുടെ സ്റ്റേ; റിലീസ് 15 ദിവസത്തേക്ക് തടഞ്ഞു കൊച്ചി:...

മന്ത്രിയുടെ കഴുത്തിലെ ഞരമ്പിന് ക്ഷതവും നീർവീക്കവും…ആരോഗ്യമന്ത്രി ആശുപത്രിയിൽ തുടരും

മന്ത്രിയുടെ കഴുത്തിലെ ഞരമ്പിന് ക്ഷതവും നീർവീക്കവും…ആരോഗ്യമന്ത്രി ആശുപത്രിയിൽ തുടരും കണ്ണൂർ: ആരോഗ്യ മന്ത്രി...

മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ രാജ്യം…. സിപിജെ റിപ്പോർട്ട് പുറത്ത്

മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ രാജ്യം…. സിപിജെ റിപ്പോർട്ട് പുറത്ത് ന്യൂയോർക്ക്:2025-ൽ ലോകത്ത് കൊല്ലപ്പെട്ട...

വീണാ ജോർജിനെതിരെ കെഎസ്‌യു ആക്രമണം; കോൺഗ്രസിന്റെ ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി

വീണാ ജോർജിനെതിരെ കെഎസ്‌യു ആക്രമണം; കോൺഗ്രസിന്റെ ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി കണ്ണൂർ: ആരോഗ്യ...

Other news

പതിനാലുകാരിയുടെ ജനനേന്ദ്രിയത്തിൽ കയറ്റിയത് മരപ്പാവയും നാണയത്തുട്ടുകളും ഇരുമ്പാണികളും; ക്ഷേത്രപൂജാരി കുറ്റക്കാരനെന്ന് കോടതി

പതിനാലുകാരിയുടെ ജനനേന്ദ്രിയത്തിൽ കയറ്റിയത് മരപ്പാവയും നാണയത്തുട്ടുകളും ഇരുമ്പാണികളും; ക്ഷേത്രപൂജാരി കുറ്റക്കാരനെന്ന് കോടതി തിരുവനന്തപുരം:‘ബാധ...

സ്വന്തം അച്ഛനെ കോടതി കയറ്റി പത്ത് വയസ്സുകാരൻ; രണ്ടാം വിവാഹത്തിന് എടുത്ത 11 ലക്ഷം രൂപ തിരികെ നൽകാൻ വിധി

സ്വന്തം അച്ഛനെ കോടതി കയറ്റി പത്ത് വയസ്സുകാരൻ; രണ്ടാം വിവാഹത്തിന് എടുത്ത...

ശബരി റെയിൽ പാത: ഭൂമിയേറ്റെടുക്കൽ വിജ്ഞാപനം ഉടൻ

ശബരി റെയിൽ പാത: ഭൂമിയേറ്റെടുക്കൽ വിജ്ഞാപനം ഉടൻ തിരുവനന്തപുരം:അങ്കമാലി–എരുമേലി ശബരി റെയിൽ പാത...

ആരോഗ്യ മന്ത്രി വീണ ജോർജ് ആശുപത്രി വിട്ടു; തുടർചികിത്സ തിരുവനന്തപുരത്ത്

ആരോഗ്യ മന്ത്രി വീണ ജോർജ് ആശുപത്രി വിട്ടു; തുടർചികിത്സ തിരുവനന്തപുരത്ത് കണ്ണൂർ: കെ.എസ്.യു...

പ്രിയപ്പെട്ടവരുമായി സന്തോഷകരമായ നിമിഷങ്ങൾ പങ്കിടാൻ ഇന്ന് അനുകൂല ദിനം – നക്ഷത്രഫലം

പ്രിയപ്പെട്ടവരുമായി സന്തോഷകരമായ നിമിഷങ്ങൾ പങ്കിടാൻ ഇന്ന് അനുകൂല ദിനം – നക്ഷത്രഫലം ഇന്ന്...

സീനിയർ വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; കളമശ്ശേരിയിൽ രണ്ട് എൻജിനീയറിംഗ് വിദ്യാർത്ഥികൾ അറസ്റ്റിൽ

സീനിയർ വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; കളമശ്ശേരിയിൽ രണ്ട് എൻജിനീയറിംഗ്...

Related Articles

Popular Categories

spot_imgspot_img