web analytics

ഒരു വർഷത്തോളമായി കടുവ സാനിധ്യം! ഇടുക്കി ജനവാസമേഖലയിൽ ഇറങ്ങിയ കടുവയെ കണ്ടെത്താൻ ഡ്രോൺ നിരീക്ഷണം

ഇടുക്കി: വണ്ടിപ്പെരിയാർ ഗ്രാംബി എസ്റ്റേറ്റിൽ ഇറങ്ങിയ കടുവയെ കണ്ടെത്തുന്നതിനായി ഡ്രോൺ നിരീക്ഷണം ആരംഭിച്ചു. ഈ മേഖലയിലെ ചതുപ്പ് നിലങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ നിരീക്ഷണം നടത്തി വരുന്നത്. ആദ്യഘട്ട ഡ്രോൺ നിരീക്ഷണം പൂർത്തിയാക്കിയ ശേഷമായിരിക്കും നേരിട്ടുള്ള പരിശോധന. പ്രത്യേകസംഘം കാൽപ്പാടുകൾ പിന്തുടർന്ന് കടുവയുടെ കണ്ടെത്താനാണ് ശ്രമം നടത്തുന്നത്.

വണ്ടിപ്പെരിയാർ ഗ്രാംബി എസ്റ്റേറ്റ് ആറാം നമ്പർ ഫാക്ടറിക്ക് സമീപത്ത് കുറച്ച് ദിവസങ്ങൾക്ക് മുൻപ് കടുവയിറങ്ങിയിരുന്നു. നാട്ടുകാരാണ് ജനവാസ മേഖലയോട് ചേർന്ന പ്രദേശത്ത് കടുവയെ കണ്ടെത്തിയത്. ഒരു മണിക്കൂറോളം കടുവ ജനവാസമേഖലയിൽ തന്നെ ഉണ്ടായിരുന്നതായും നാട്ടുകാർ പറഞ്ഞു.

കടുവയെ കണ്ട വിവരം ജനങ്ങൾ വനംവകുപ്പിൽ അറിയിച്ചുവെങ്കിലും വനംവകുപ്പ് എത്തുന്നതിന് മുൻപേ കടുവ കാടുകയറി. ഏകദേശം ഒരു വർഷത്തോളമായി ഈ ജനവാസമേഖലയിൽ കടുവയുടെ സാന്നിധ്യം ഉണ്ടെന്ന് നാട്ടുകാർ പറഞ്ഞു.

മാത്രമല്ല, പരിസരത്തെ നിരവധി വളർത്തുമൃഗങ്ങളെയും കടുവ ആക്രമിച്ചു കൊന്നിട്ടുണ്ട്. വിഷയത്തിൽ കൂട് സ്ഥാപിച്ചു കടുവയെ പിടിക്കണം എന്ന ആവശ്യം ഉയർന്നു വന്നിരുന്നു. പരുന്തുംപാറ, വെടികുഴി, വള്ളക്കടവ് തുടങ്ങിയ പ്രദേശങ്ങളിലും കടുവയെ കണ്ടതായി നാട്ടുകാർ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

Other news

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

ഒറ്റ രാത്രി കൊണ്ട് ഒരു ഗ്രാമം അപ്രത്യക്ഷമായി! ‘ശാപിത’ കുൽധാരയുടെ ഭീകര രഹസ്യം

ഒറ്റ രാത്രി കൊണ്ട് ഒരു ഗ്രാമം അപ്രത്യക്ഷമായി! ‘ശാപിത’ കുൽധാരയുടെ ഭീകര...

പുസ്തകത്തിൽ ഒളിപ്പിച്ച 6 പവൻ സ്വർണം ആക്രിക്കടയിൽ വിറ്റു! പിന്നെ നടന്നത് സിനിമ കഥ പോലെ

പുസ്തകത്തിൽ ഒളിപ്പിച്ച 6 പവൻ സ്വർണം ആക്രിക്കടയിൽ വിറ്റു! പിന്നെ നടന്നത്...

ഇന്ത്യൻ ഫോട്ടോജേര്‍ണലിസത്തിന്റെ ഇതിഹാസം മാഞ്ഞു; വിഖ്യാത ഫോട്ടോഗ്രാഫർ രഘു റായ് അന്തരിച്ചു

ന്യൂഡല്‍ഹി: ക്യാമറക്കണ്ണുകളിലൂടെ ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞ ഇതിഹാസ ഫോട്ടോ ജേര്‍ണലിസ്റ്റ് രഘു...

വിജയക്കൊടി പാറിക്കാൻ പറ്റിയ ദിനമാണിന്ന്… ഔദ്യോഗിക രംഗത്തും വ്യക്തിജീവിതത്തിലും ഒരുപോലെ പുരോഗതി ദൃശ്യമാകും

വിജയക്കൊടി പാറിക്കാൻ പറ്റിയ ദിനമാണിന്ന്. ഔദ്യോഗിക രംഗത്തും വ്യക്തിജീവിതത്തിലും ഒരുപോലെ പുരോഗതി...

കേരളം ചുട്ടുപൊള്ളുന്നു; പാലക്കാട്ട് 40 ഡിഗ്രി കടക്കും, ഇന്നും നാളെയും അതീവ ജാഗ്രതാ നിർദ്ദേശം

കേരളം ചുട്ടുപൊള്ളുന്നു; പാലക്കാട്ട് 40 ഡിഗ്രി കടക്കും, ഇന്നും നാളെയും അതീവ...

Related Articles

Popular Categories

spot_imgspot_img