web analytics

വീണ്ടും കൗമാര ആത്മഹത്യ! അഞ്ചലിൽ 17കാരി വീടിനുള്ളിൽ മരിച്ച നിലയിൽ

കൊല്ലം: അഞ്ചൽ ഏരൂർ കരിമ്പിൻകോണത്ത് 17കാരി തൂങ്ങിമരിച്ച നിലയിൽ. കരിമ്പിൻകോണം തടത്തിവിള വീട്ടിൽ ആലിയയെയാണ്‌ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

സ്‌കൂളിൽ കുട്ടികളുമായി പ്രശ്നങ്ങളുണ്ടായിരുന്നതായും, കാരണം എന്താണെന്ന് വ്യക്തമല്ലെന്നും വീട്ടുകാർ പറഞ്ഞു. കുട്ടി വൈകുന്നേരം ഏറെ നേരം ഫോണിൽ സംസാരിച്ചിരുന്നു. അതിനു ശേഷമാണ് കുട്ടിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരിക്കുന്നത്. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഏരൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഉറക്കത്തിനിടെ വെടിയേറ്റു, വില്ലൻ വളർത്തുനായ; വിചിത്ര വാദവുമായി യുവാവ്

സുഹൃത്തിനൊപ്പം കിടന്നുറങ്ങുന്നതിനിടെ വളർത്തുനായ തന്നെ വെടിവച്ചുവെന്ന വിചിത്ര വാദവുമായി യുവാവ് രംഗത്ത്. വെടിവെയ്പ്പിൽ യുവാവിന്റെ തുടയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു വയസ്സുള്ള പിറ്റ്ബുള്ളാണ് സംഭവത്തിൽ കുറ്റാരോപിതനായിരിക്കുന്നത്.

ടെന്നെസിയിലാണ് സംഭവം നടക്കുന്നത്. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, വെടിവയ്പ്പിനെക്കുറിച്ചുള്ള റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് ഉടൻ തന്നെ സംഭവ സ്ഥലത്തെത്തിയ പൊലീസ് ഉദ്യോ​ഗസ്ഥർക്ക് കാണാൻ സാധിച്ചത് പരിക്കേറ്റ യുവാവിനെയും ഇയാളുടെ വളർത്തുനായ ഓറിയോയെയുമാണ്.

പക്ഷേ, സംഭവസ്ഥലത്ത് നിന്ന് ആയുധങ്ങളൊന്നും തന്നെ കണ്ടെത്താൻ സാധിച്ചതുമില്ല. തന്നോടൊപ്പം ഉണ്ടായിരുന്ന സുഹൃത്താണ് തോക്ക് കൊണ്ടുപോയത് എന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. മാത്രമല്ല ഓറിയോയുടെ കൈ അറിയാതെ ട്രി​ഗർ ​ഗാർഡിൽ കുടുങ്ങിയതിനെ തുടർന്നാണ് അപകടം സംഭവിച്ചത് എന്നുമാണ് യുവാവ് പറഞ്ഞത്.

തുടയിൽ വെടിയേറ്റ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അപകടത്തെക്കുറിച്ച് യുവാവിന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്ത് പറഞ്ഞത്, അതൊരു വിചിത്രമായ അപകടമായിരുന്നു എന്നാണ്. നായ പെട്ടെന്ന് ചാടുകയും അതോടെ വെടിപൊട്ടുകയുമായിരുന്നുവത്രേ.

യുവാവിന്റെ പരിക്കുകൾ‌ ഭേദമായി വരികയാണ്. വളർത്തുനായയ്ക്കും പ്രശ്നങ്ങളൊന്നും ഇല്ല എന്നും യുവാവിന്റെ സുഹൃത്ത് അറിയിച്ചു. അൽപ്പം കുസൃതിക്കാരനാണ് വളർത്തുനായയെന്നും, വെടിയൊച്ച കേട്ടാണ് ഉറക്കത്തിൽ നിന്നും എണീറ്റതെന്നും സംഭവം നടക്കുമ്പോൾ യുവാവിനൊപ്പം ഉണ്ടായിരുന്ന കൂട്ടുകാരി പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

ചൈനയ്ക്ക് മറുപടി; റഷ്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം ‘സുഖോയ്-57ഇ’ ഇന്ത്യ വാങ്ങുന്നു!

ചൈനയ്ക്ക് മറുപടി; റഷ്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം 'സുഖോയ്-57ഇ' ഇന്ത്യ...

മരിച്ചിട്ടും വിടാതെ ആരോഗ്യവകുപ്പ്; വയറ്റിൽ കത്രിക കുടുങ്ങിയ രോഗിക്ക് മരണശേഷവും ഹാജരാകാൻ നോട്ടീസ്!

മരിച്ചിട്ടും വിടാതെ ആരോഗ്യവകുപ്പ്; വയറ്റിൽ കത്രിക കുടുങ്ങിയ രോഗിക്ക് മരണശേഷവും ഹാജരാകാൻ...

കൊച്ചി വൈറ്റിലയിൽ റെയിൽവേ ട്രാക്കിനു സമീപം യുവതി മരിച്ച നിലയിൽ; ശരീരമാസകലം മുറിവുകൾ: കൊലപാതകമെന്ന് സംശയം

വൈറ്റിലയിൽ റെയിൽവേ ട്രാക്കിനു സമീപം യുവതി മരിച്ച നിലയിൽകൊച്ചി വൈറ്റിലയിൽ റെയിൽവേ...

നോവായി എയർ ആംബുലൻസ് അപകടം: 7 മരണം

നോവായി എയർ ആംബുലൻസ് അപകടം: 7 മരണം ന്യൂഡൽഹി:റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്ക് രോഗിയുമായി...

ടീഷർട്ട് ഓൾട്ടർ ചെയ്യാനെത്തിയ 15-കാരനെ പീഡിപ്പിച്ചു; ടൈലർക്കു 13 വർഷം കഠിന തടവ്

ടീഷർട്ട് ഓൾട്ടർ ചെയ്യാനെത്തിയ 15-കാരനെ പീഡിപ്പിച്ചു; ടൈലർക്കു 13 വർഷം കഠിന...

Other news

വാട്‌സ്ആപ്പിലൂടെ മുത്തലാഖ്; ഭർത്താവിനെതിരെ മൂവാറ്റുപുഴ പൊലീസ് കേസെടുത്തു

വാട്‌സ്ആപ്പിലൂടെ മുത്തലാഖ്; ഭർത്താവിനെതിരെ മൂവാറ്റുപുഴ പൊലീസ് കേസെടുത്തു മൂവാറ്റുപുഴ:വാട്സ് ആപ്പ് സന്ദേശത്തിലൂടെ മുത്തലാഖ്...

സംസ്ഥാനത്തിന്റെ പേര് മാറിയാലും ഹൈക്കോടതിയുടെ പേര് മാറുമോ?

സംസ്ഥാനത്തിന്റെ പേര് മാറിയാലും ഹൈക്കോടതിയുടെ പേര് മാറുമോ? ഭരണഘടനയിൽ സംസ്ഥാനത്തിന്റെ പേര് ‘കേരള’...

കരുതിയിരിക്കുക! ആകർഷകമായ ജോലി വാഗ്ദാനങ്ങൾക്ക് പിന്നിലെ ചതിക്കുഴികൾ..സഹോദരിമാർ ഉൾപ്പെട്ട സെക്‌സ് റാക്കറ്റ് പിടിയിൽ!

കരുതിയിരിക്കുക! ആകർഷകമായ ജോലി വാഗ്ദാനങ്ങൾക്ക് പിന്നിലെ ചതിക്കുഴികൾ..സഹോദരിമാർ ഉൾപ്പെട്ട സെക്‌സ് റാക്കറ്റ്...

ശബരിമല വിമാനത്താവള ഭൂമി ഏറ്റെടുക്കലിൽ ‘സ്റ്റാറ്റസ്‌കോ’ തുടരാൻ കോടതി നിർദ്ദേശം

ശബരിമല വിമാനത്താവള ഭൂമി ഏറ്റെടുക്കലിൽ 'സ്റ്റാറ്റസ്‌കോ' തുടരാൻ കോടതി നിർദ്ദേശം കൊച്ചി:ശബരിമല ഗ്രീൻഫീൽഡ്...

ഗുരുവായൂർ ദർശനത്തിന് വൻ നിയന്ത്രണം: ഭക്തർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഗുരുവായൂർ: ലോകപ്രശസ്തമായ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഉത്സവ ലഹരി തുടങ്ങിക്കഴിഞ്ഞു. എന്നാൽ...

അശ്ലീല ഉള്ളടക്കം: അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രം

അശ്ലീല ഉള്ളടക്കം: അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രം രാജ്യത്തെ ഡിജിറ്റൽ...

Related Articles

Popular Categories

spot_imgspot_img