മസ്കറ്റ്: പേരു വിവരങ്ങൾ വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത അജ്ഞാത ഒമാനി പൗരൻറെ കനിവിൽ നിരവധി പേർക്ക് ജയിൽ മോചനം സാധ്യമായി. തുടർച്ചയായ ഒമ്പതാം വർഷമാണ് ദാഹിറ ഗവർണറേറ്റിൽ നിന്നുള്ള ഒരു ഒമാൻ സ്വദേശി തടവിൽ കഴിയുന്നവരുടെ പിഴത്തുക അടച്ചു തീർത്ത് ജയിൽ മോചനം സാധ്യമാക്കുന്നത്.
ഇപ്രാവശ്യം 49 തടവുകാർക്കാണ് ജയിലിൽ നിന്നും പുറത്തിറങ്ങാൻ കഴിയുക. പിഴത്തുക അടയ്ക്കാൻ പണമില്ലാത്തതുകൊണ്ട് മാത്രം ജയിലിൽ കഴിയുന്ന ചെറിയ കുറ്റകൃത്യങ്ങൾക്ക് ശിക്ഷ അനുഭവിക്കുന്നവർക്കാണ് ഈ സഹായം ലഭിക്കുക.
ഒമാൻ ലോയേഴ്സ് അസോസിയേഷന്‍ ഫാക് കുർബ പദ്ധതിയുമായി സഹകരിച്ചാണ് മോചനം സാധ്യമാക്കുക. ഇതോടൊപ്പം ചേർന്നാണ് പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒമാൻ പൗരനും ഈ പുണ്ണ്യ പ്രവർത്തിയുടെ ഭാഗമായത്.