web analytics

വിഷുവിന് വീടണയാൻ കാത്ത് ജനം; കേരള, കർണാടക ആർടിസി ബുക്കിങ്ങുകൾ ഇന്ന് മുതൽ

ബെംഗളൂരു: വിഷു അവധിക്ക് നാടണയാൻ കാത്തിരിക്കുന്നവർക്കായി കേരള, കർണാടക ആർടിസി ബസുകളിലെ ബുക്കിങ് ഇന്ന് തുടങ്ങും. ഏപ്രിൽ 9 മുതലുള്ള ടിക്കറ്റ് ബുക്കിങ് ആണ് ഇന്ന് ആരംഭിക്കുക. ഏപ്രിൽ 10–13 വരെയുള്ള ദിവസങ്ങളിൽ തിരക്ക് കൂടാൻ സാധ്യതയുണ്ട്.

ഈസ്റ്റർ യാത്രയ്ക്കുള്ള ബുക്കിങ് അടുത്ത ആഴ്ചയാണ് ആരംഭിക്കുക. അതേസമയം വിഷു, ഈസ്റ്റർ അവധിക്കായി കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളിലെ ടിക്കറ്റുകൾ നേരത്തേതന്നെ ആളുകൾ ബുക്ക് ചെയ്തിരുന്നു. പതിവ് സർവീസുകളിലെ ടിക്കറ്റുകൾ പൂർത്തിയാകുന്നതിനനുസരിച്ച് കേരള, കർണാടക ആർടിസികൾ സ്പെഷൽ ബസുകളിലേക്കുള്ള ബുക്കിങ് ആരംഭിക്കും.

അതേസമയം ആറ്റുകാൽ പൊങ്കാലയ്ക്ക് സ്പെഷൽ ട്രെയിൻ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിൽ വിശ്വാസികൾ. ഈ മാസം 13നാണ് പൊങ്കാല. കഴിഞ്ഞ വർഷം ബയ്യപ്പനഹള്ളിയിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്ക് സ്പെഷൽ ട്രെയിൻ സർവീസ് നടത്തിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img