web analytics

ഓസ്‌കാര്‍: കീരണ്‍ കള്‍ക്കിന്‍ മികച്ച സഹനടന്‍, മികച്ച ആനിമേറ്റഡ് ചിത്രം ഫ്‌ളോ

ലോസാഞ്ചലസ്: 97ാമത് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നു. മികച്ച സഹനടനുള്ള പുരസ്‌കാരമായിരുന്നു അവാര്‍ഡ് നിശയിൽ ആദ്യ പ്രഖ്യാപിച്ചത്.’എ റിയല്‍ പെയ്ന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് കീരണ്‍ കള്‍ക്കിന്‍ ആണ് മികച്ച സഹനടനുള്ള ഓസ്‌കര്‍ ലഭിച്ചത്.

42കാരനായ താരം ‘ഹോം എലോണ്‍’ സിനിമയിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ താരമാണ്. ലൊസാഞ്ചലസിലെ ഹോളിവുഡ് ആന്‍ഡ് ഹൈലാന്‍ഡ് സെന്ററിലുള്ള ഡോള്‍ബി തിയറ്ററിലാണ് പുരസ്‌കാര വിതരണം നടക്കുന്നത്. കൊമേഡിയനും അമേരിക്കന്‍ ടിവി ഷോ സ്റ്റാറുമായ കൊനാന്‍ ഒബ്രയോണ്‍ ആണ് ഇത്തവണ ഓസ്‌കറിലെ അവതാരകനായി എത്തിയത്. ഇതാദ്യമായാണ് ഒബ്രയോണ്‍ അവതാരകനായെത്തുന്നത്.

ദ ഷാഡോ ഓഫ് സൈപ്രസ് എന്ന ചിത്രത്തിനാണ് ഓസ്‌കാര്‍ 2025ലെ മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ചു. മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള പുരസ്‌കാരം ഫ്‌ളോ എന്ന ചിത്രത്തിനാണ് കിട്ടിയത്. ലാത്വിവിയയില്‍ നിന്ന് ഓസ്‌കാര്‍ നേടുന്ന ആദ്യത്തെ ചിത്രമാണിത്.

മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം പോള്‍ ടാസ് വെല്ലിനാണ് ലഭിച്ചത്. വിക്ക്ഡ് എന്ന സിനിമയ്ക്ക് വേണ്ടിയാണ് പോള്‍ ടാസ് വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരത്തിന് അര്‍ഹനായത്. മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് അനോറയും മികച്ച അവലംബിത തിരക്കഥ കോണ്‍ക്ലേവ് നേടി.

spot_imgspot_img
spot_imgspot_img

Latest news

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് ശമ്പളമില്ല

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ കേന്ദ്ര-സംസ്ഥാന...

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ കോഴിക്കോട്: സമീപകാലത്ത് ...

Other news

യാത്രക്കാരുടെ കഷ്ടകാലം തീരുന്നു! പാലക്കാട് – എറണാകുളം മെമു ഇനി ‘ലോക്കൽ’ അല്ല, ‘മെഗാ’ മെമു; ആശ്വാസവാർത്തയുമായി റെയിൽവേ

കൊച്ചി: കേരളത്തിലെ റെയിൽവേ യാത്രക്കാരുടെ ദീർഘനാളത്തെ പ്രതിഷേധങ്ങൾക്കും കാത്തിരിപ്പിനും ഒടുവിൽ വിജയകരമായ...

ചക്രവർത്തിയെ പറ്റിച്ചു, ജയിലറുടെ മകൾക്ക് കത്തെഴുതി; വാലന്റൈൻ പുണ്യവാളൻ തുടങ്ങിവെച്ച ‘പ്രേമക്കളി’ ഇന്ന് ഉച്ചസ്ഥായിയിൽ!

ചക്രവർത്തിയെ പറ്റിച്ചു, ജയിലറുടെ മകൾക്ക് കത്തെഴുതി; വാലന്റൈൻ പുണ്യവാളൻ തുടങ്ങിവെച്ച 'പ്രേമക്കളി'...

കൊട്ടാരക്കരയിൽ 14 വയസ്സുകാരനെ കാണാനില്ല; നിസ്കരിക്കാൻ പോയ കുട്ടിക്കായി തിരച്ചിൽ തുടരുന്നു

കൊട്ടാരക്കരയിൽ 14 വയസ്സുകാരനെ കാണാനില്ല കൊല്ലം കൊട്ടാരക്കരയിൽ പള്ളിയിൽ നിസ്കരിക്കാൻ...

മാലിന്യം നീക്കാൻ വന്ന് സ്വർണം ‘വാരി’;  കോർപ്പറേഷൻ ജീവനക്കാരുടെ ഐഡി കാർഡ് ധരിച്ചെത്തിയ കവർച്ചാ സംഘം പിടിയിൽ!

മാലിന്യം നീക്കാൻ വന്ന് സ്വർണം 'വാരി';  കോർപ്പറേഷൻ ജീവനക്കാരുടെ ഐഡി കാർഡ്...

റോഡരികിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞു

റോഡരികിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞു പൂമാല: ഇടുക്കി ജില്ലയിലെ...

Related Articles

Popular Categories

spot_imgspot_img