web analytics

കോമഡി ക്ലിപ്പുകളും പാട്ടുകളുമെല്ലാം കണ്ട് ആന വണ്ടിയിൽ യാത്ര ചെയ്യാം; യാത്രക്കാരുടെ വിരസത അകറ്റാൻ പുതിയ സംവിധാനം

കൊച്ചി: ഇനി വിരസതയില്ലാതെ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകളിലെ ദീര്‍ഘദൂര യാത്ര ഇനി. കോമഡി ക്ലിപ്പുകളും പാട്ടുകളുമെല്ലാം കണ്ട് ഇനി യാത്ര ആനന്ദകരമാക്കാം.

ഡ്രൈവര്‍ കാബിന് പിന്നില്‍ സ്ഥാപിക്കുന്ന 28 ഇഞ്ച് എല്‍ഇഡി ടിവികളിലൂടെയാകും പ്രദര്‍ശനം. ദീര്‍ഘദൂര സ്വിഫ്റ്റ് ബസുകളിലെ യാത്ര വിനോദ അനുഭവമാകുക എന്നതോടൊപ്പം, സര്‍വീസ് ഇതര വരുമാന വര്‍ധന കൂടി ലക്ഷ്യമിട്ടാണ് കെഎസ്ആര്‍ടിസിയുടെ പുതിയ നടപടി.

സ്വിഫ്റ്റ് ബസുകളില്‍, പ്രത്യേകിച്ച് സൂപ്പര്‍ ഫാസ്റ്റ്, ഉയര്‍ന്ന ക്ലാസ് ബസുകളില്‍ ഘടിപ്പിച്ചിരിക്കുന്ന സ്‌ക്രീനുകളിലൂടെ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതു വഴി കെ.എസ്.ആർ.ടി.സിക്ക് കൂടുതല്‍ വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതോടൊപ്പം യാത്രയ്ക്കിടെ, യാത്രക്കാര്‍ക്ക് സൗജന്യ വൈ-ഫൈ സുരക്ഷിതമായി ലഭിക്കുകയും ചെയ്യും.

‘തിരുവനന്തപുരം നഗരത്തില്‍ ഓടുന്ന സര്‍വീസ് നടത്തുന്ന സ്വിഫ്റ്റ് ഇലക്ട്രിക് ബസുകളില്‍ എല്‍ഇഡി ടിവികള്‍ ഇതിനോടകം പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.

പരസ്യദാതാക്കളില്‍ നിന്ന് മികച്ച പ്രതികരണമാണ് ഇതുവഴി ലഭിച്ചിട്ടുള്ളത്. ഇതേത്തുടര്‍ന്ന്, സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റിലും ഉയര്‍ന്ന വിഭാഗത്തിലുള്ള ബസുകളിലും എല്‍ഇഡി ടിവികള്‍ സ്ഥാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

Other news

നാട്ടുകാര്‍ക്ക് ആശ്വാസം; കണ്ണൂരില്‍ പശുക്കളെ കൊന്ന കടുവ കൂട്ടില്‍

കണ്ണൂർ: അയ്യങ്കുന്ന് പഞ്ചായത്തിലെ പാലത്തുംകടവ് നിവാസികളുടെ ഉറക്കം കെടുത്തിയ ആ പത്തു...

പ്രായം കൂടിയിട്ടും വിവാഹാലോചന നടത്താത്തതിൽ അതൃപ്തി; ഉറങ്ങിക്കിടന്ന അച്ഛനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി മകൻ

ഉറങ്ങിക്കിടന്ന അച്ഛനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി മകൻ ബെംഗളൂരു: കർണാടകത്തിലെ ചിത്രദുർഗ ജില്ലയിൽ...

ഞാന്‍ ബിജെപിയില്‍ ചേരും, രാജീവ് ചന്ദ്രശേഖറുമായി ചർച്ച നടത്തിയെന്ന് സിപിഎം മുൻ എംഎൽഎ

ഞാന്‍ ബിജെപിയില്‍ ചേരും, രാജീവ് ചന്ദ്രശേഖറുമായി ചർച്ച നടത്തിയെന്ന് സിപിഎം മുൻ...

ബോഡി റോൾ വണ്ടിയുടെ ഏഴയലത്ത് പോലും വരില്ല; ഡാവിഞ്ചി സസ്പെൻഷനുമായി XUV 7XO, റിവ്യു വായിക്കാം

ബോഡി റോൾ വണ്ടിയുടെ ഏഴയലത്ത് പോലും വരില്ല; ഡാവിഞ്ചി സസ്പെൻഷനുമായി XUV...

Related Articles

Popular Categories

spot_imgspot_img