web analytics

ഇത്രയേറെ കടുത്ത വ്യവസ്ഥകളുണ്ടായിട്ടും തിരിമറി നടത്തിയത് എങ്ങനെ?സാമൂഹ്യക്ഷേമ പെൻഷൻ തട്ടിയെടുത്ത സർക്കാർ ജീവനക്കാരുടെ പട്ടിക പുറത്ത്

തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെൻഷൻ തട്ടിയെടുത്ത സർക്കാർ ജീവനക്കാരുടെ പട്ടിക പുറത്ത്.

1457 പേരാണ് അനർഹമായി സാമൂഹ്യക്ഷേമ പെൻഷൻ തട്ടിയെടുത്തത്. ഇവരുടെ പേരും തസ്തികയും വകുപ്പും അടക്കമാണ് 1457 പേരുടെ പട്ടിക പുറത്ത് വിട്ടിരിക്കുന്നത്.

ഇവരുടെ കൈയിൽ നിന്നും കൈപ്പറ്റിയ പെൻഷൻ തുക തിരിച്ച് പിടിക്കും.18 ശതമാനം പലിശ നിരക്കിലായിരിക്കും തിരിച്ച് പിടിക്കുന്നത്.

അതേസമയം വകുപ്പ് തിരിച്ചുള്ള പേര് വിവര പട്ടികയിൽ ഭൂരിഭാഗവും പാർട് ടൈം ജീവനക്കാരാകണന്നാണ് റിപ്പോർട്ട്.

സർക്കാർ ജീവനക്കാർ പെൻഷൻ പട്ടികയിൽ ഉൾപ്പെടണമെങ്കില്‍ രേഖകളിൽ കൃത്രിമം കാണിക്കണം..

സർവ്വീസിൽ ഇല്ലെന്നും ആദായ നികുതി നൽകുന്നില്ല എന്നതടക്കമുള്ള സത്യപ്രസ്താവന നൽകിയാലേ പെൻഷന് ലഭിക്കുകയുള്ളു.

ഇത്രയേറെ വളരെ കടുത്ത വ്യവസ്ഥകളുണ്ടായിട്ടും തിരിമറി നടന്നതിന്‍റെ റെ തെളിവാണ് അനർഹരുടെ പട്ടിക,

പട്ടിക പരിശോധിക്കേണ്ട തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പങ്കും ഇതിലൂടെ വ്യക്തമാണ്, അതേ സമയം സര്‍ക്കാര്‍ ജീവനക്കാരും പെൻഷണൻകാരും അടക്കമുള്ളവര്‍ സാമൂഹ്യ സുരക്ഷാ പെൻഷൻ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് 2023 ലെ റിപ്പോര്‍ട്ടിൽ സിഎജി തന്നെ വ്യക്തമാക്കിയിരുന്നു. എന്നിട്ടും ഇത്രനാൾ നടപടി എടുക്കാത്തതെന്തെന്ന ചോദ്യവും ധനവകുപ്പിന് നേരെ ഉയര്‍ന്നിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img