താപനിലയ്ക്കൊപ്പം ഉയർന്നു ഫ്രൂട്ട്സ് വിലയും; പഴ വർഗ്ഗങ്ങളുടെ ഉയർന്നവില ഇങ്ങനെ:

ചൂടു കൂടിത്തുടങ്ങുകയും റംസാൻ നോമ്പുകാലം ആരംഭിക്കുകയും ചെയ്തതോടെ
സംസ്ഥാനത്ത് ഫ്രൂട്‌സ് വില ഉയർന്നു തുടങ്ങി. വിവിധ ഇനം പഴങ്ങൾക്കും ജ്യൂ സുകൾക്കുമെല്ലാം വില കൂടിയിട്ടുണ്ട്. വേനൽച്ചൂട് കനക്കുന്നത് ഫ്രൂട്‌സ് വിപണിയിൽ ഡിമാൻഡ് ഉയർത്തും. ഓറഞ്ച്, തണ്ണിമത്തൻ, സീ‌ഡ്ലെസ് മുന്തിരികൾ എന്നിവയാണ് വിൽപ്പനയിൽ മുന്നിൽ. കരിക്കിനും ഡിമാൻ്റുണ്ട്.

തണ്ണിമത്തന് കിലോയ്ക്ക് വിവിധ പ്രദേശങ്ങളിൽ 20-30 രൂപ വരെയാണ് ചില്ലറ വിൽപ്പന വില. വലുപ്പം അനുസരിച്ച് വിലയിൽ വ്യത്യാസം വരും. മുന്തിരി സീസൺ ആണ ങ്കിലും വില കൂടുതലാണ്. തരം അനുസരി ച്ച് 140-180 രൂപ വരെയാണ് വില. ഓറഞ്ചിന് കിലോയ്ക്ക് നിലവിൽ 100 രൂപ മുതൽ വിലയുണ്ട്. നാഗ്പൂരിലും മധ്യപ്രദേശിലും സീസൺ അവസാനിച്ചതിനാൽ ഇനിയും വില ഉയരാനാണ് സാധ്യത, സീസണിൽ ഒന്നര കിലോയ്ക്ക് 100 രൂ പയായിരുന്നു വില.

ആപ്പിൾ വിദേശിയും സ്വദേശിയും വി പണിയിൽ എത്തുന്നുണ്ട്. കിലോയ്ക്ക് 240-300 രൂപ വരെയാണ് ആപ്പിളിൻ്റെ തരം അനുസരിച്ച് വില. സീസൺ തുടങ്ങും മുൻപേ വിവിധ ഇനം മാങ്ങകളും വിപണിയിൽ എത്തി ത്തുടങ്ങി. കിലോയ്ക്ക് 160 രൂപ മുതലാണ് മാമ്പഴങ്ങളുടെ വില.

പേരയ്ക്ക 120 രൂപ, പൈനാപ്പിൾ 65 രൂപ എന്നിങ്ങനെയാണ് വില. വാഴപ്പഴങ്ങളുടെ വിലയും കൂടി നിൽക്കുകയാണ്. എന്നാൽ, ഹൈപ്പർ, സൂപ്പർ മാർക്കറ്റുകളി ലും മറ്റ് ഓൺലൈൻ സ്റ്റോറുകളിലും വില കൂടുതലാണ്. വഴിയോരങ്ങളിലും ഫ്രൂട്‌സ് വിപണി സജീവമാണ്. ഫ്രൂട്‌സ് ലഭ്യത അനു സരിച്ച് ഓരോ ജില്ലകളിലും വിലകളിൽ വ്യ ത്യാസം വരും.

വരുംമാസങ്ങളിൽ ചൂട് കൂടുന്നതോടെ ഫ്രൂട്സിന് ആവശ്യം കൂടും. എന്നാൽ, കാലാവസ്ഥാ വ്യതിയാനം കൃഷിയെ ബാ ധിച്ചതിനാൽ ഇത്തവണ ഉത്പാദനം കുറവാണ്. ഇതോടെ വരവും കുറഞ്ഞു. കർണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാ നങ്ങളിൽ നിന്നാണ് കൂടുതൽ ഫ്രൂട്‌സ് അതിർത്തികടന്ന് കേരളത്തിലേക്ക് എത്തു ന്നത്. കൂടാതെ, വിദേശ ഇനം പഴങ്ങൾക്കും വിപണിയിൽ ആവശ്യക്കാർ ഏറെയാണ്.

spot_imgspot_img
spot_imgspot_img

Latest news

മമ്മൂട്ടിയുടെ അസുഖ വാർത്തയറിഞ്ഞ് നിറമിഴികളോടെ ആരാധകർ; ചികിത്സ ചെന്നൈയിൽ

ചെന്നൈ: അഭിനയത്തിൽ നിന്ന് താത്ക്കാലികമായി വിശ്രമമെടുത്തിരിക്കുകയാണ് മലയാളത്തിന്റെ പ്രിയങ്കരനായ നടൻ മമ്മൂട്ടി....

മമ്മൂട്ടിക്ക് കാൻസർ ബാധിച്ചോ? ഒരു മാസമായി അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുന്നു; ഷൂട്ടിംഗ് നീട്ടിവെച്ച് ദുൽഖർ

കൊച്ചി: മമ്മൂട്ടിക്ക് കാൻസർ ബാധിച്ചോ? സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യമാണ് ഇത്....

വിലക്കയറ്റത്തിത്തിലും നമ്പർ 1 ആണ് കേരളം; ദേശീയ ശരാശരിയുടെ ഇരട്ടി; പണപ്പെരുപ്പത്തിൽ പൊറുതിമുട്ടി മലയാളികൾ

തിരുവനന്തപുരം: വിലക്കയറ്റത്തില്‍ പൊറുതിമുട്ടി കേരളം. ദേശീയ ശരാശരിയുടെ ഇരട്ടിയാണ് കേരളത്തിലെ ഇപ്പോഴത്തെ...

വെറുതെ പേടിപ്പിക്കാൻ പറഞ്ഞതല്ല, ചെയ്യുമെന്ന് പറഞ്ഞാൽ ചെയ്തിരിക്കും; ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ ഹൂതി കേന്ദ്രങ്ങളിൽ വ്യോമാക്രമണം

വാഷിങ്ടൺ: ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ യമനിലെ ഹൂതി കേന്ദ്രങ്ങളിൽ ശക്തമായ...

ചാനലിൽ ‘ഇൻ്റേണൽ എമർജൻസി’ പ്രഖ്യാപിക്കുകയാണ്…സ്ഥാപനമാണോ വലുത്, നിങ്ങളുടെ ഈഗോയാണോ വലുത്… പൊട്ടിത്തെറിച്ച് ആർ ശ്രീകണ്ഠൻ നായർ

പത്രപ്രവർത്തനം പഠിക്കാതെ, പത്രപ്രവർത്തകനായി ജോലി ചെയ്യാതെ, ഒരു ന്യൂസ് ചാനൽ മേധാവിയായ...

Other news

ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ; ആറാം ക്ലാസ് വിദ്യാർത്ഥി മരിച്ചു, ഒരാളുടെ നില ഗുരുതരം

ബെംഗളൂരു: ഭക്ഷ്യവിഷബാധയെ തുടർന്ന് ആറാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. മാണ്ഡ്യ ജില്ലയിലെ...

ഇരുവിരൽ പരിശോധനപോലെ ഇതും; ഉമ്മവച്ചു, കെട്ടിപ്പിടിച്ചു എന്നൊക്കെയുള്ള പരാതികളിൽ പോലും കുട്ടികളുടെ സ്വകാര്യഭാഗത്ത് പരിശോധന…നിർണായക ഇടപെടലുമായി ഹൈക്കോടതി

കുട്ടികൾക്കെതിരായ ലൈംഗീക കുറ്റകൃത്യങ്ങൾ ഏത് ആരോപിക്കപ്പെട്ടാലും നിർബന്ധിതമായി നടത്തുന്ന സ്വകാര്യഭാഗത്തെ പരിശോധനക്കെതിരെ...

മമ്മൂട്ടിയുടെ അസുഖ വാർത്തയറിഞ്ഞ് നിറമിഴികളോടെ ആരാധകർ; ചികിത്സ ചെന്നൈയിൽ

ചെന്നൈ: അഭിനയത്തിൽ നിന്ന് താത്ക്കാലികമായി വിശ്രമമെടുത്തിരിക്കുകയാണ് മലയാളത്തിന്റെ പ്രിയങ്കരനായ നടൻ മമ്മൂട്ടി....

ഈ അഞ്ച് ആരോഗ്യകരമായ ഉറക്കശീലങ്ങൾ പാലിക്കൂ; നിങ്ങൾക്ക് ദീർഘായുസ്സോടെ ഇരിക്കാം !

ഉറങ്ങാനുള്ള പകുതിയിലേറെ സമയവും കയ്യിലുള്ള മൊബൈൽ ഫോണിൽ നോക്കി കളയുന്നവരായിരിക്കും നമ്മിൽ...

വെഞ്ഞാറമൂട് കൂട്ടക്കൊല; പ്രതി അഫാനെ സംരക്ഷിച്ച് വീണ്ടും ഉമ്മയുടെ മൊഴി

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ സംരക്ഷിച്ച് വീണ്ടും ഉമ്മയുടെ മൊഴി....

Related Articles

Popular Categories

spot_imgspot_img
error: Content is protected !!