web analytics

കടുപ്പം കൂടും തോറും രോഗങ്ങളും കൂടും! ഈ ചായപ്പൊടി ഉപയോഗിച്ചാണോ നിങ്ങൾ ചായ കുടിക്കുന്നത്? നിങ്ങൾക്ക് കാൻസർ വന്നേക്കാം..

മലപ്പുറം: ക്രമാതീതമായ അളവിൽ മായം ചേർത്ത് ഭക്ഷ്യ വസ്തുക്കൾ വിൽപ്പന നടത്തുവർക്കെതിരെ നടപടിക്കൊരുങ്ങി ഭക്ഷ്യസുരക്ഷാ വകുപ്പ്. മലപ്പുറം ജില്ലയിലെ ചില കടകൾ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിൽ വ്യാജ തേയിലപ്പൊടിയുടെയും, കൃത്രിക നിറത്തിന്റെയും സാനിധ്യം ഭക്ഷണ വസ്തുക്കളിലുണ്ടെന്ന പരാതിക്കും പിന്നാലെയാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഈ നീക്കം.

നിലവിൽ പിടിച്ചെടുത്തിട്ടുള്ള തേയില പൊടി വ്യാജമാണെന്ന് തിരിച്ചറിഞ്ഞാൽ ഉടൻ തന്നെ ഹോട്ടലിന് പൂട്ട് വീഴുമെന്ന് അധികൃതർ അറിയിച്ചു. വ്യാജ തേയിലപ്പൊടിയുടെ കേന്ദ്രം കൂനൂർ ആണെന്ന വിവരത്തിൻറെ അടിസ്ഥാനത്തിൽ പ്രമുഖ മാധ്യമം നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന വിവരമായിരുന്നു പുറത്തുവന്നത്. അവിടെ നിന്നും ലഭിച്ച തേയില പൊടി ലാബിൽ പരിശോധിച്ചപ്പോൾ മാരക രാസ പദാർത്ഥങ്ങളുടെ സാനിധ്യം കണ്ടെത്തിയിരുന്നു.

വസ്ത്രങ്ങൾക്ക് നിറം കൂട്ടാൻ ചേർക്കുന്ന കാർമോക്സിൻ , സൺസെറ്റ് യെല്ലോ , ടാർട്രാസിൻ എന്നിവയാണ് തേയിലപ്പൊടിയിൽ കണ്ടെത്തിയത്. ചിലരിൽ അലർജിക്കും ഹൈപ്പർ ആക്ടിവിറ്റിക്കും അർബുദത്തിനും കാരണമായേക്കാവുന്നതാണ് ചായയുടെ കടുപ്പം വർധിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന ഈ രാസവസ്തുക്കൾ.

ഇത്തരത്തിലുള്ള രാസ വസ്തുക്കൾ അടങ്ങിയ തേയിലപ്പൊടി കേരളത്തിൽ വിതരണം ചെയ്യുന്ന കേന്ദ്രങ്ങൾക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ജില്ലാ കേന്ദ്രങ്ങളിൽ പരിശോധന നടത്തുമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ അഫ്സാന പർവീൺ അറിയിച്ചു. തമിഴ്നാട്ടിലെ കൂനൂർ കേന്ദ്രീകരിച്ചാണ് വ്യാപക വ്യാജ തേയിലപ്പൊടി വിതരണം നടക്കുന്നത്. കോയമ്പത്തൂർ, സേലം ഭാഗത്ത് നിന്നും വരുന്ന തേയിലപ്പൊടികളിലാണ് ഇത്തരത്തിലുള്ള മാരക രാസവസ്തുക്കൾ ചേർക്കുന്നത്. ഈ വിഷയത്തിൽ അന്വേഷണം നടത്താൻ തമിഴ്നാട് ഭക്ഷ്യസുരക്ഷാ വകുപ്പിനോടും ആവശ്യപ്പെടുമെന്ന് അഫ്സാന പർവീൺ വ്യക്തമാക്കി.

spot_imgspot_img
spot_imgspot_img

Latest news

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

Other news

സഭയിൽ തീപാറും പോരാട്ടം! വനിതാ സംവരണ ബില്ലിന് പച്ചക്കൊടി; പ്രതിപക്ഷ പ്രതിഷേധം മറികടന്ന് കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യൻ പാർലമെന്ററി ചരിത്രത്തിലെ സുവർണ്ണ അധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ട്, ഏറെ...

ഡിവൈഎഫ്ഐ നേതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു; പിന്നിൽ കാപ്പ പ്രതിയടങ്ങുന്ന ഗുണ്ടാസംഘം

കൊച്ചി: എറണാകുളം വടക്കൻ പറവൂരിൽ ഡിവൈഎഫ്ഐ നേതാവിന് നേരെ ഗുണ്ടാസംഘത്തിന്റെ അതിക്രൂരമായ...

ഗുരുവായൂരപ്പന് വിഷുക്കൈനീട്ടമായി ഗജവീരൻ! ഭക്തിനിർഭരമായ ചടങ്ങുകൾ ഇങ്ങനെ…

തൃശൂർ: ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും വിഷുപ്പുലരിയിൽ ഗുരുവായൂർ കണ്ണന് പ്രിയപ്പെട്ട ഗജവീരനെ സമർപ്പിച്ച്...

‘കേസ് വന്നാലും സാരമില്ല, ചവിട്ടിക്കൊല്ലെടാ അവനെ’; വിഴിഞ്ഞത്ത് യുവാവിനെ മർദ്ദിച്ചു കൊന്നത് കൺമുന്നിൽ

തിരുവനന്തപുരം: തലസ്ഥാന നഗരിയെ നടുക്കി വിഴിഞ്ഞത്ത് വീണ്ടും ക്രൂരമായ കൊലപാതകം. വിഷു...

സ്ത്രീയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്താൻ ശ്രമം… പിന്നിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട തർക്കം

സ്ത്രീയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്താൻ ശ്രമം… പിന്നിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം...

ചില രാശിക്കാർക്ക് ലോട്ടറി അടിച്ച പോലെ നേട്ടം; ചിലർക്ക് പരീക്ഷണങ്ങളുടെ ദിനം

ചില രാശിക്കാർക്ക് ലോട്ടറി അടിച്ച പോലെ നേട്ടം; ചിലർക്ക് പരീക്ഷണങ്ങളുടെ ദിനം ഏപ്രിൽ...

Related Articles

Popular Categories

spot_imgspot_img