ലോക്കോ പൈലറ്റുമാർക്ക് ഇനി അൽപ്പം കരിക്കിൻ വെള്ളമാകാം; വിവാദ ഉത്തരവ് പിൻവലിച്ച് റെയിൽവേ

കൊല്ലം: ഡ്യൂട്ടിയിലുള്ള ലോക്കോ പൈലറ്റുമാർ കരിക്കിൻ വെള്ളവും ഹോമിയോ മരുന്നും കഴിക്കരുതെന്ന തിരുവനന്തപുരം ഡിവിഷനിലെ സീനിയർ ഇലക്ട്രിക്കൽ എൻജിനീയറുടെ വിവാദ ഉത്തരവ് റെയിൽവേ പിൻവലിച്ചു. റെയിൽവേ ലോക്കോ പൈലറ്റുമാരുടെ സംഘടനയായ ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന്റേതുൾപ്പെടെയുള്ള സമ്മർദ്ദത്തെ തുടർന്നാണ് ഉത്തരവ് പിൻവലിച്ചത്.

കരിക്കിൻ വെള്ളവും, ഹോമിയോ മരുന്നും മാത്രമല്ല ചില തരം വാഴപ്പഴങ്ങൾ, ചുമയ്ക്കുള്ള സിറപ്പുകൾ, ലഘു പാനീയങ്ങൾ, മൗത്ത് വാഷ് എന്നിവയും ഉപയോഗിക്കരുതെന്നായിരുന്നു നിർദേശം. ജോലിക്ക് കയറും മുൻപും ഇറങ്ങിയ ശേഷവും ബ്രെത്തലൈസറിൽ സൈൻ ഇൻ, സൈൻ ഓഫ് എന്നിവ ചെയ്യുമ്പോൾ ആൽക്കഹോളിന്റെ അംശം രേഖപെടുത്തുന്നുവെന്ന കരണംകൊണ്ടായിരുന്നു ഇത്തരത്തിലൊരു ഉത്തരവ് ഇറക്കിയിരുന്നത്.

പക്ഷെ സർക്കാർ അംഗീകൃത ലബോറട്ടറികളിൽ നടത്തിയ പരിശോധനയിൽ രക്തത്തിൽ ആൽക്കഹോളിന്റെ അംശം കണ്ടെത്താൻ കഴിഞ്ഞതുമില്ല. അതുകൊണ്ടുതന്നെ ബ്രെത്തലൈസറിന്റെ തകരാറാകാം ആൽക്കഹോളിന്റെ അംശം സ്ഥിരീകരിക്കുന്നതിന്റെ കാരണമായതെന്നാണ് ആരോപണം.

spot_imgspot_img
spot_imgspot_img

Latest news

തെലങ്കാനയില്‍ നിര്‍മാണത്തിനിടെ തുരങ്കം തകര്‍ന്നു; തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നു

ഹൈദരാബാദ്: തെലങ്കാനയില്‍ നിര്‍മാണത്തിനിടെ തുരങ്കം തകർന്ന് വീണ് അപകടം. നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ...

കാക്കനാട്ടെ കസ്റ്റംസ് ഉദ്യോഗസ്ഥന്റെയും കുടുംബത്തിന്റെയും കൂട്ട ആത്മഹത്യ; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

കൊച്ചി: കാക്കനാട്ടെ കസ്റ്റംസ് ഉദ്യോഗസ്ഥന്റെയും കുടുംബത്തിന്റെയും കൂട്ട ആത്മഹത്യയിൽ പോസ്റ്റ് മോര്‍ട്ടം...

കസ്റ്റംസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന്റെ ആത്മഹത്യ; നിർണായക വിവരങ്ങൾ പുറത്ത്

കൊച്ചി: കാക്കനാട് കസ്റ്റംസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന്റെ കൂട്ട ആത്മഹത്യ അറസ്റ്റ് ഭയന്നെന്ന്...

സംസ്ഥാനത്ത് ഉയർന്ന തിരമാലയ്ക്കും കള്ളക്കടലിനും സാധ്യത; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന...

Other news

ഇടുക്കിയിൽ ലോട്ടറി വ്യാപാരിയുടെ പെട്ടിക്കട തകർത്ത് സാമൂഹ്യ വിരുദ്ധര്‍: ആകെയുള്ള വരുമാനം നിലച്ച് യുവാവ്

ഇടുക്കി ചേറ്റു കുഴിയിൽ ശാരീരിക വെല്ലുവിളി നേരിടുന്ന ലോട്ടറി വ്യാപാരിയുടെ പെട്ടിക്കട...

കൃത്യസമയത്ത് ഭക്ഷണം നൽകിയില്ല; ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

ചെന്നൈ: ഭക്ഷണം കൃത്യസമയത്ത് നൽകാത്തതിന്റെ പേരിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. ചെന്നൈയിലാണ്...

പി.എസ്.എൽ.വി റോക്കറ്റുകൾ ഈ വർഷം തന്നെ സ്വകാര്യമേഖലയിൽ നിർമ്മിക്കും; വിക്ഷേപണത്തിന് ഒരുങ്ങുന്നത് 5 എണ്ണം

തിരുവനന്തപുരം:ഐ.എസ്.ആർ.ഒ.യ്ക്കും ഇന്ത്യയ്ക്കും ആഗോളതലത്തിൽ സൽപ്പേരും പ്രശസ്തിയും നേടികൊടുത്ത പി.എസ്.എൽ.വി റോക്കറ്റുകൾ ഈ...

പാലക്കാട് പ്ലാസ്റ്റിക് മാലിന്യ സംസ്കരണ കേന്ദ്രത്തിൽ വൻ തീപിടിത്തം

പാലക്കാട്: മാലിന്യ സംസ്കരണ കേന്ദ്രത്തിൽ വൻ തീപിടിത്തം. പാലക്കാട് നല്ലേപ്പിള്ളിയിലാണ് സംഭവം....

Related Articles

Popular Categories

spot_imgspot_img