web analytics

ആകാശം ചുവക്കും; നാളെ സമ്പൂർണ്ണ ചന്ദ്രഗ്രഹണം, ദൃശ്യമാകുന്നത് അപൂർവ്വ ‘രക്തചന്ദ്രൻ’

ആകാശം ചുവക്കും; നാളെ സമ്പൂർണ്ണ ചന്ദ്രഗ്രഹണം, ദൃശ്യമാകുന്നത് അപൂർവ്വ ‘രക്തചന്ദ്രൻ’

വാനനിരീക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന പൂർണ ചന്ദ്രഗ്രഹണം നാളെ നടക്കും. മാർച്ച് 3 ചൊവ്വാഴ്ച വൈകുന്നേരം പൂർണ്ണചന്ദ്രനെ ഭൂമിയുടെ നിഴൽ മൂടിത്തുടങ്ങും.

പൂർണതയിലെത്തുമ്പോൾ ചന്ദ്രൻ ചുവപ്പും ഓറഞ്ചും കലർന്ന നിറത്തിൽ, ‘രക്തചന്ദ്രൻ’ ആയി ദൃശ്യമാകും. അടുത്ത സമാന ദൃശ്യം കാണാൻ 2029 വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് നിരീക്ഷണം.

ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം ഉച്ചയ്ക്ക് 2.14-ന് ഗ്രഹണം ആരംഭിക്കും. അതിനാൽ തുടക്കഘട്ടം ഇന്ത്യയിൽ നിന്ന് കാണാനാവില്ല. വൈകിട്ട് 3.20-ഓടെ ഭാഗിക ഗ്രഹണം തുടങ്ങും. 4.34-ന് പൂർണഗ്രഹണ ഘട്ടത്തിലേക്ക് കടക്കും.

ഈ സമയത്താണ് ചന്ദ്രൻ രക്തനിറത്തിൽ കാണപ്പെടുക. ഗ്രഹണം വൈകിട്ട് 6.47 മുതൽ 7.53 വരെ അവസാനിക്കുമെന്ന് കണക്കാക്കുന്നു. സൂര്യാസ്തമയത്തോട് ചേർന്ന്, ഏകദേശം 6.20 മുതൽ പല ഭാഗങ്ങളിലും ഗ്രഹണം കാണാൻ സാധിക്കും.

ചന്ദ്രഗ്രഹണം കാണാൻ പ്രത്യേക ഉപകരണങ്ങൾ ആവശ്യമില്ല. നഗ്നനേത്രങ്ങൾ കൊണ്ട് സുരക്ഷിതമായി നിരീക്ഷിക്കാം. എങ്കിലും ബൈനോക്കുലറുകളോ ദൂരദർശിനിയോ ഉപയോഗിച്ചാൽ കൂടുതൽ വ്യക്തതയോടെ ദൃശ്യം ആസ്വദിക്കാം.

എന്താണ് ചന്ദ്രഗ്രഹണം?

സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമി വരുമ്പോൾ ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതാണ് ചന്ദ്രഗ്രഹണം. ഭാഗിക ഗ്രഹണത്തിൽ ചന്ദ്രന്റെ ഒരു ഭാഗം മാത്രമേ നിഴലിൽ മറയുകയുള്ളു.

എന്നാൽ സമ്പൂർണ ചന്ദ്രഗ്രഹണത്തിൽ സൂര്യൻ, ഭൂമി, ചന്ദ്രൻ എന്നിവ നേർരേഖയിൽ എത്തി, ഭൂമിയുടെ നിഴലിലെ ഏറ്റവും ഇരുണ്ട ഭാഗമായ ‘അംബ്ര’ ചന്ദ്രനെ പൂർണ്ണമായി മൂടുന്നു.

ഇത്തരം ഘട്ടത്തിൽ ചന്ദ്രൻ പൂർണ്ണമായി ഇരുണ്ടതായി തോന്നാതെ, ഭൂമിയുടെ അന്തരീക്ഷത്തിലൂടെ ചിതറിച്ചെല്ലുന്ന സൂര്യപ്രകാശം കാരണം ചുവപ്പും ഓറഞ്ചും കലർന്ന നിറത്തിൽ പ്രത്യക്ഷപ്പെടും.

‘രക്തചന്ദ്രൻ’ ആയി കാണുന്നതെന്തുകൊണ്ട്?

സമ്പൂർണ ചന്ദ്രഗ്രഹണ സമയത്ത് ഭൂമിയുടെ അന്തരീക്ഷത്തിലൂടെയാണ് സൂര്യപ്രകാശം ചന്ദ്രനിലേക്കെത്തുന്നത്. അന്തരീക്ഷത്തിൽ പ്രകീർണനമുണ്ടാകുന്നതിനാൽ പച്ച മുതൽ വയലറ്റ് വരെയുള്ള കുറഞ്ഞ തരംഗദൈർഘ്യമുള്ള കിരണങ്ങൾ ചിതറിപ്പോകും.

കൂടുതലുള്ള തരംഗദൈർഘ്യമുള്ള ചുവപ്പ്, ഓറഞ്ച് നിറങ്ങൾ മാത്രം ചന്ദ്രനിലേക്കെത്തുന്നതിനാലാണ് ചന്ദ്രൻ രക്തചന്ദ്രനായി കാണപ്പെടുന്നത്. ഇത് സാധാരണ സൂര്യോദയവും സൂര്യാസ്തമയവും സമയത്ത് കാണുന്ന ചുവന്ന ആകാശനിറത്തോട് സാമ്യമുള്ളതാണ്.

English Summary

A total lunar eclipse will occur on March 3, during which the full moon will appear as a “Blood Moon” due to Earth’s shadow covering it. The eclipse begins at 2:14 PM IST, but in India, it will be visible closer to sunset, with totality starting at 4:34 PM IST. The red color occurs because Earth’s atmosphere scatters shorter wavelengths of sunlight, allowing red and orange hues to reach the Moon. The eclipse can be safely viewed with the naked eye.

spot_imgspot_img
spot_imgspot_img

Latest news

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

നവകേരള സദസ് മർദനക്കേസ് അട്ടിമറിച്ചോ? മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ ഉന്നതതല ഇടപെടൽ നടന്നതായി എസ്‌ഐടി

നവകേരള സദസ് മർദനക്കേസ് അട്ടിമറിച്ചോ? മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ ഉന്നതതല...

നവകേരള സദസ് മർദനക്കേസ്: നിർണായക ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാൻ മൊഴി നൽകി; ഫോൺ കസ്റ്റഡിയിൽ

നവകേരള സദസ് മർദനക്കേസ്: നിർണായക ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാൻ മൊഴി നൽകി;...

Other news

കേന്ദ്രത്തിന്റെ ഇ-ബസ് പദ്ധതിയിലേക്ക് കേരളം വീണ്ടും; കെഎസ്ആർടിസിക്ക് ലഭിക്കുക 950 അത്യാധുനിക ഇലക്ട്രിക് ബസുകൾ!

കേന്ദ്രത്തിന്റെ ഇ-ബസ് പദ്ധതിയിലേക്ക് കേരളം വീണ്ടും; കെഎസ്ആർടിസിക്ക് ലഭിക്കുക 950 അത്യാധുനിക...

ആ ഒരൊറ്റ നമ്പർ മാറ്റും നിങ്ങളുടെ ജീവിതം; വിഷു ബമ്പർ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക്! 

ആ ഒരൊറ്റ നമ്പർ മാറ്റും നിങ്ങളുടെ ജീവിതം; വിഷു ബമ്പർ നറുക്കെടുപ്പ്...

മൂന്നാറിലെ ഗുണ്ടാവിളയാട്ടത്തിൽ വിട്ടുവീഴ്ചയില്ല; ടോപ് സ്റ്റേഷനിലെ വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി മന്ത്രി നേരിട്ടിറങ്ങുന്നു!

മൂന്നാറിലെ ഗുണ്ടാവിളയാട്ടത്തിൽ വിട്ടുവീഴ്ചയില്ല; ടോപ് സ്റ്റേഷനിലെ വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി മന്ത്രി നേരിട്ടിറങ്ങുന്നു! മൂന്നാർ:...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

ബാറ്ററി പോലുമില്ല, കട്ടപ്പുറത്തായ ജീപ്പ് ഇനി കെട്ടിവലിച്ചു കൊണ്ടുപോകണം! പിണറായിയുടെ വീട്ടുപടിക്കലെ വിചിത്രമായ പോലീസ് കാവലിന് ഒടുവിൽ അന്ത്യം

ബാറ്ററി പോലുമില്ല, കട്ടപ്പുറത്തായ ജീപ്പ് ഇനി കെട്ടിവലിച്ചു കൊണ്ടുപോകണം! പിണറായിയുടെ വീട്ടുപടിക്കലെ വിചിത്രമായ...

Related Articles

Popular Categories

spot_imgspot_img