web analytics

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവിന് സ്ത്രീയുമായി രഹസ്യബന്ധം; തിരുവനന്തപുരത്തുകാർ ഇവരെ വിളിച്ചിരുന്നത് കാട്ടാക്കട അമ്മച്ചിയെന്ന്…പത്മനാഭന്റെ ബി നിലവറ തുറന്നാൽ ചിത്തിര തിരുനാളും പുനർ നിർണ്ണയിക്കപ്പെടാം, മതംമാറ്റാൻ ശ്രമം നടത്തി…വിവാദങ്ങൾക്ക് തിരികൊളുത്തി ‘മാഞ്ഞുപോയ ശംഖുമുദ്ര’

തിരുവനന്ത്പുരം: തിരുവിതാംകൂറിലെ അവസാന മഹാരാജാവ് ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മക്ക് കാട്ടാക്കട സ്വദേശിയായ ഒരു സ്ത്രീയുമായി രഹസ്യബന്ധം ഉണ്ടായിരുന്നുവെന്ന് പ്രമുഖ ചരിത്രകാരൻ ഡോ.എം ജി ശശിഭൂഷണിന്റെ വെളിപ്പെടുത്തൽ. മാതൃഭൂമി ബുക്സ് കഴിഞ്ഞ മാസം പുറത്തിറക്കിയ ‘മാഞ്ഞുപോയ ശംഖുമുദ്ര’ എന്ന പുസ്തകത്തിൻ്റെ 132-ാം പേജിലാണ് അത്യന്തം സ്ഫോടനാത്മകമായ റിപ്പോർട്ട് ഉള്ളത്.

സന്തുഷ്ടമായൊരു കുടുംബ ജീവിതം നയിക്കാൻ കഴിയാഞ്ഞതിൽ ചിത്തിര തിരുനാളിന് കടുത്ത മനോവ്യഥ ഉണ്ടായിരുന്നെന്നും താൻ വിവാഹം കഴിക്കുന്ന സ്ത്രീയുമായി രാജമാതാവ് ഒത്തുപോകാൻ സാധ്യതയില്ലെന്ന് അറിയാവുന്നത് കൊണ്ടാണ് അദ്ദേഹം വിവാഹം വേണ്ടെന്ന് വെച്ചതെന്നുമാണ് പുസ്തകത്തിൽ പറയുന്നത്. ഈ സമയത്താണ് ‘കാട്ടാക്കട അമ്മച്ചി’ എന്ന് തിരുവനന്തപുരത്തുകാർ വിശേഷിപ്പിച്ചിരുന്ന കാട്ടാക്കട മൂന്നാം വീട്ടിൽ ലക്ഷ്മിക്കുട്ടിയെന്ന സ്ത്രീയുമായി രാജാവ് ബന്ധം സ്ഥാപിച്ചതെന്നും പുസ്തകത്തിലുണ്ട്. “ചിത്തിര തിരുനാളും ഒരു പച്ച മനുഷ്യനായിരുന്നു”, എന്നാണ് ഡോ.ശശിഭൂഷൺ എഴുതിയിരിക്കുന്നത്.

രാജാവിൻ്റെ പരസ്ത്രീ ബന്ധത്തെക്കുറിച്ച് ആദ്യമായാണ് ഒരു ചരിത്രകാരൻ തുറന്നെഴുതുന്നത്. തിരുവനന്തപുരത്തുകാർ മാത്രമല്ല കേരളം മുഴുവൻ ഇപ്പോഴും ആദരവോടെ കാണുന്ന രാജാവിന് ഇത്തരമൊരു ബന്ധം ഉണ്ടായിരുന്നുവെന്ന വാർത്തയോട് കവടിയാർ കൊട്ടാരം ഇതുവരെ പ്രതികരിച്ചിട്ടില്ല.

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ “ബി നിലവറയുടെ കണക്കെടുപ്പ് എന്നെങ്കിലും ഉണ്ടാകുമ്പോൾ ചിത്തിര തിരുനാളും പുനർ നിർണ്ണയിക്കപ്പെടാം”, എന്ന അത്യന്തം ഗൗരവമായ ആരോപണവും പുസ്തകത്തിൽ ഉണ്ട്. ‘അവസാനത്തെ മഹാരാജാവ്’ എന്ന അധ്യായത്തിലാണ് അതീവ സംഭ്രമജനകമായ തുറന്നെഴുത്ത് എഴുത്തുകാരൻ നടത്തുന്നത്.

ക്ഷേത്രത്തിലെ ഇതുവരെ തുറക്കാത്ത ബി-നിലവറയിലെ രഹസ്യങ്ങൾ ഇന്നും അ‍ജ്ഞാതമാണ്. രഹസ്യങ്ങളുടെ കലവറയായി കരുതുന്ന ‘ബി’ നിലവറ തുറക്കണോ എന്ന് ക്ഷേത്ര ഭരണസമിതിക്ക് തീരുമാനിക്കാം എന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളത്. എ-നിലവറയിൽ ഉള്ളതിനേക്കാൾ സ്വത്തുകൾ ബി-നിലവറയിലുണ്ട് എന്നാണ് അനുമാനം. ബി-നിലവറയിലെ കണക്കെടുപ്പ് എന്നെങ്കിലും ഉണ്ടാകുമ്പോൾ ചിത്തിര തിരുനാളും പുനർ നിർണ്ണയിക്കപ്പെടാം എന്ന വെളിപ്പെടുത്തലോടെ രാജാവിനെതന്നെ ചരിത്രകാരൻ സംശയത്തിൻ്റെ നിഴലിൽ നിർത്തുകയാണ്.

ചിത്തിര തിരുനാൾ ബാലരാമവർമ്മയെ ക്രിസ്തുമതത്തിലേക്ക് മതം മാറ്റാൻ ലണ്ടനിലെ ഒരുസംഘം ക്രൈസ്തവ ഗ്രൂപ്പുകൾ 1934-37 കാലത്ത് ശ്രമിച്ചിരുന്നതായും പുസ്തകത്തിൽ ശശിഭൂഷൺ എഴുതിയിട്ടുണ്ട്. ‘ബഞ്ചമിൻ ബാലരാമവർമ്മ’ എന്നായിരുന്നു ആ പദ്ധതിക്കിട്ട കോഡ് നാമം എന്നും പറയുന്നു. തിരുവനന്തപുരത്തെ പ്രമുഖ ക്രിസ്ത്യൻ ഗ്രൂപ്പായ സാൽവേഷൻ ആർമിയുടെ നേതൃത്വത്തിലായിരുന്നു ‘ബഞ്ചമിൻ ബാലരാവർമ്മ’ പദ്ധതി ആവിഷ്കരിച്ചതെന്നും ഈ നീക്കം പൊളിച്ചത് അന്നത്തെ ദിവാനായിരുന്ന സർ സി പി രാമസ്വാമി അയ്യരാണെന്നും റിപ്പോർട്ടിൽ പറയുന്നു.

“മതം മാറിക്കഴിഞ്ഞാലും നാണയങ്ങളിലും പൊതു സ്ഥാപനങ്ങളിലുമുള്ള ബി ആർ വി മുദ്രകൾ നിലനിർത്താൻ വേണ്ടിയായിരുന്നു ചിത്തിര തിരുനാളിന് സാൽവേഷൻ ആർമി, ബഞ്ചമിൻ ബാലരാമവർമ്മ എന്ന സാങ്കല്പിക നാമം നിർദേശിച്ചത്’ എന്നാണ് ഡോ ശശി ഭൂഷൺ ചരിത്ര രേഖകളുടെ അടിസ്ഥാനത്തിൽ പുസ്തകത്തിലൂടെ വ്യക്തമാക്കുന്നത്. പുസ്തകത്തിലെ ചരിത്രപരമായ വെളിപ്പെടുത്തലുകൾ വൻ വിവാദം സൃഷ്ടിക്കാനിടയുണ്ട്.

പുസ്തകത്തിലെ തുറന്ന് പറച്ചിലുകളോട് ചിത്തിര തിരുനാളിൻ്റെ അനന്തരവകാശികൾ എങ്ങനെ പ്രതികരിക്കും എന്നാണ് വായനക്കാരെല്ലാം ഉറ്റുനോക്കുകയാണ്. ഈ വർഷം ജനുവരിയിലാണ് ‘മാഞ്ഞുപോയ ശംഖുമുദ്ര’ മാതൃഭൂമി ബുക്സ് പുറത്തിറക്കിയത്. ചരിത്ര പണ്ഡിതനും അധ്യാപകനുമായ ഡോ.ശശിഭൂഷൺ നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്. പ്രശസ്ത നിരുപകനായിരുന്ന പ്രൊഫസർ എസ് ഗുപ്തൻ നായരുടെ മകനുമാണ്.

spot_imgspot_img
spot_imgspot_img

Latest news

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ വിശദ പരിശോധനക്ക് സിപിഎം

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ...

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല നടൻ...

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സസ്പെൻസ് നിലനിർത്തി ബിജെപി

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ...

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം പാലക്കാട്:...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

Other news

തൊട്ടു തൊട്ടില്ല; ലക്ഷം തൊടാൻ ഇനി വൈകില്ല; ഇന്നത്തെ പൊന്ന് വില

തൊട്ടു തൊട്ടില്ല; ലക്ഷം തൊടാൻ ഇനി വൈകില്ല; ഇന്നത്തെ പൊന്ന് വില തിരുവനന്തപുരം:...

പഴ്‌സും കാശും വീട്ടിലിരുന്നോട്ടെ! മലയാളി മാറിയത് ഇങ്ങനെ; പുറത്തുവരുന്നത് ഞെട്ടിക്കുന്ന കണക്കുകൾ

കൊച്ചി: മലയാളി ഇനി പഴ്സ് തുറക്കില്ല, പകരം മൊബൈൽ തുറക്കും! കേരളത്തിൽ...

20 രൂപയ്ക്ക് 25 കിലോ അരി, 500 നല്‍കിയാല്‍ 12 ഇന കിറ്റ്

20 രൂപയ്ക്ക് 25 കിലോ അരി, 500 നല്‍കിയാല്‍ 12 ഇന...

ജോലിയിൽ അഞ്ച് വർഷം പൂർത്തിയാക്കുന്ന ജീവനക്കാർക്ക് സ്വന്തമായി ഒന്നരക്കോടിയുടെ ഫ്ലാറ്റ്; മിന്നും സമ്മാനവുമായി കമ്പനി ! ഒരു കാരണമുണ്ട്….

ജീവനക്കാർക്ക് സ്വന്തമായി ഒന്നരക്കോടിയുടെ ഫ്ലാറ്റ് സമ്മാനവുമായി കമ്പനി ബെയ്ജിംഗ് ∙ ജീവനക്കാരെ ദീർഘകാലം...

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല നടൻ...

ഈ വർഷം സെലിബ്രിറ്റികൾ ആഘോഷമാക്കി മാറ്റിയ, സഞ്ചാരികളുടെ ഹോട്ട്‌സ്പോട്ടുകളായി മാറിയ പത്ത് ഇടങ്ങൾ

ഈ വർഷം സെലിബ്രിറ്റികൾ ആഘോഷമാക്കി മാറ്റിയ, സഞ്ചാരികളുടെ ഹോട്ട്‌സ്പോട്ടുകളായി മാറിയ പത്ത്...

Related Articles

Popular Categories

spot_imgspot_img