പാലക്കാട്: ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. പാലക്കാട് അഗളിയിലാണ് സംഭവം. അഗളി സ്വദേശി കാര്‍ത്തിക് (35) ആണ് അറസ്റ്റിലായത്.(7 year old girl sexually assaulted; father arrested)
പ്രതി സ്വന്തം മകളെ കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി പീഡിപ്പിക്കുകയായിരുന്നു. 2023 മുതല്‍ രാത്രി ഉറങ്ങുന്ന സമയത്ത് കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം തനിക്ക് ശാരീരിക ബുദ്ധിമുട്ടുകളുണ്ടെന്ന് കുട്ടി അമ്മയോട് പറഞ്ഞു. പിന്നാലെ കുട്ടിയെ കുട്ടിയെ കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് അച്ഛൻ ലൈംഗികമായി ഉപദ്രവിച്ചെന്ന കാര്യം കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. ഇതിന് പിന്നാലെ അഗളി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മുന്‍പും കുട്ടിയോട് പിതാവ് മോശമായി പെരുമാറിയിട്ടുണ്ടെന്നും അത് വിലക്കിയിരുന്നെന്നും കുട്ടിയുടെ അമ്മ പൊലീസിനോട് പറഞ്ഞു.