മദ്യപാനത്തെ തുടർന്നാണ് സംഘർഷമുണ്ടായത്
കോട്ടയം: ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ യുവാവ് മരിച്ചു. കോട്ടയം കുറിച്ചിയിലാണ് സംഭവം. അസം സ്വദേശിയായ ലളിത് (24) ആണ് മരിച്ചത്.(migrant workers conflict in kottayam)
മദ്യപാനത്തെ തുടർന്നാണ് സംഘർഷമുണ്ടായത്. തുടർന്ന് തലയ്ക്ക് അടിയേറ്റതാണ് മരണ കാരണം. യുവാവിന്റെ മൃതദേഹം ചങ്ങനാശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അസം സ്വദേശി വിജയകുമാറിനെ ചിങ്ങവനം പൊലീസ് കസ്റ്റഡിയിലെടുത്തു.