web analytics

യാക്കൂബ് മേമന്റെ പേരിൽ ഇ മെയിൽ; മനുഷ്യ ബോംബ് പൊട്ടിത്തെറിക്കും;താജിനും ഹയാത്തിനും പിന്നാലെ ഫോർട്ട് മാനർ ഹോട്ടലിനുനേരെയും ഭീഷണി

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഹോട്ടലിനുനേരെ ബോംബ് ഭീഷണി. കിഴക്കേകോട്ടയ്ക്ക് സമീപമുളള ഫോർട്ട് മാനർ ഹോട്ടലിനുനേരെയാണ് ഭീഷണി.

ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ ഹോട്ടൽ മാനേജർക്കാണ് ഈമെയിൽ സന്ദേശം ലഭിച്ചത്. മനുഷ്യ ബോംബ് 2.30-ന് സ്ഫോടനം നടത്തുമെന്നായിരുന്നു ലഭിച്ച സന്ദേശം. മുംബയ് സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ പേരിലാണ് ഈമെയിൽ സന്ദേശമെത്തിയത്.

ബോംബ് സ്ക്വാഡ് ഉൾപ്പടെയുളളവർ സ്ഥലത്തെത്തി പരിശോധന നടത്തി.
കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്നാം തവണയാണ് തിരുവനന്തപുരത്തെ ഹോട്ടലുകൾക്ക് നേരെ ബോംബ് ഭീഷണി ഉയരുന്നത്.

ഇതിന് മുൻപ് ഹോട്ടൽ താജിലും ഹയാത്തിലും ഭീഷണി സന്ദേശം ലഭിച്ചിരുന്നു. അവ വ്യാജമായിരുന്നുവെന്ന് പിന്നീട് കണ്ടെത്തി.

പൂക്കോട് വെറ്ററിനറി സർവകലാശാലയിലും ബോംബ് ഭീഷണി വന്നിരുന്നു. വൈസ് ചാൻസലർക്കും രജിസ്‌ട്രാർക്കും ഈമെയിൽ സന്ദേശം വഴിയാണ് ബോംബ് ഭീഷണി വന്നത്.

പാർലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാർഷികത്തിൽ പ്രതികാരം ചെയ്യുമെന്നായിരുന്നു ഭീഷണി സദേശം. സർവകലാശാലയിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി വന്നത്. നിവേദ്യ എന്നു പേരുള്ള ഐഡിയിൽ നിന്നായിരുന്നു സന്ദേശം എത്തിയത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img