web analytics

പാതി വിലയ്ക്ക് സ്‌കൂട്ടർ തട്ടിപ്പ്; അനന്ദുകൃഷ്ണനെ രക്ഷിക്കാൻ സീഡിലെ പെൺപട; ഗൂഢാലോചനയുടെ ശബ്ദ സന്ദേശം കേൾക്കാം

പാതി വിലയ്ക്ക് സ്‌കൂട്ടർ തട്ടിപ്പ് അറസ്റ്റിലായ അനന്ദുകൃഷ്ണനെ രക്ഷിക്കാൻ സീഡ് സൊസൈറ്റി സംഘം നടത്തിയ ഗൂഢാലോചനയുടെ ശബ്ദ രേഖ പുറത്ത്. The team in Seed to save Anandukrishnan audio

വിവിധ കമ്പനികളുടെ സി.എസ്.ആർ.ഫണ്ട് ഉപയോഗിച്ച് പാതി വിലയ്ക്ക് സ്‌കൂട്ടർ നൽകാമെന്ന പേരിൽ തട്ടിപ്പ് നടത്തി അറസ്റ്റിലായ സോഷ്യോ ഇക്കണോമിക് ഡെവലപ്‌മെന്റ് സൊസൈറ്റി ( സീഡ്) തലവൻ അനന്ദുകൃഷ്ണനെ രക്ഷിക്കാൻ അരയും തലയും മുറുക്കി രംഗത്തിറങ്ങാനാണ് ശബദരേഖയിൽ പറയുന്നത്.

മാധ്യമങ്ങൾക്ക് മുന്നിൽ സ്ഥാപനത്തെ വെളുപ്പിക്കാൻ കട്ടപ്പന പ്രസ് ക്ലബ്ബിൽ പ്രസ് മീറ്റ് സംഘം അറേഞ്ച് ചെയ്തതായാണ് സൂചന.ഇതുമായി ബന്ധപ്പെട്ട് സൊസൈറ്റി അംഗങ്ങളുടേത് എന്ന് കരുതുന്ന ശബ്ദ സന്ദേശങ്ങൾ ന്യൂസ് 4 മീഡിയക്ക് ലഭിച്ചു. പ്രസ് മീറ്റുമായി ബന്ധപ്പെട്ട് പോലീസ് രഹസ്യാന്വേഷണ സംഘങ്ങളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഘത്തിലെ പ്രധാനിയായ കുമളി സ്വദേശിനി അറസ്റ്റ് ഭയന്ന് വിദേശത്തേയ്ക്ക് കടന്നു. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നിന്നും 700 കോടി രൂപ സീഡ് സൊസൈറ്റി വഴി തട്ടിയെടുത്തതായാണ് വിവരം. ആദ്യ ഘട്ടത്തിൽ പണം നൽകിയവർക്ക് സ്‌കൂട്ടർ ലഭിച്ചെങ്കിലും പിന്നീട് പണം നൽകിയവർക്ക് പണം നഷ്ടപ്പെടുകയായിരുന്നു. ഇന്നലെ വാർത്ത പുറത്തുവിട്ട ന്യൂസ്4മീഡിയയെ കണ്ണൂർ കോഴിക്കോട് ജില്ലയിലുള്ളവർ ബന്ധപ്പെട്ടിരുന്നു. ആ ജില്ലകളിലും സമാനമായ തട്ടിപ്പുകൾ നടന്നിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരം.

മൂവറ്റുപുഴയിൽ നടന്ന തട്ടിപ്പിന്റെ വാർത്ത പുറത്തുവന്നതോടെ മറ്റു ജില്ലക്കാരും ഇയാൾക്കെതിരെ പരാതി നൽകാൻ ഒരുങ്ങുകയാണ്.

ഇടുക്കി തൊടുപുഴ , കുടയത്തൂർ കോളപ്ര ചക്കലത്ത് കാവ് ക്ഷേത്രത്തിന് സമീപം ചൂരകുളങ്ങര വീട്ടിൽ അനന്ദു കൃഷ്ണൻ (26)നെയാണ് മുവാറ്റുപുഴ പോലീസ് ഇൻസ്‌പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത് .മുവാറ്റുപുഴ പോലീസ് രെജിസ്റ്റർ ചെയ്ത മൂന്ന് തട്ടിപ്പ് കേസിലെ പ്രതി ആണ് അനന്ദു.

മുവാറ്റുപുഴ സോഷ്യോ ഇക്കണോമിക് ഡെവലപ്പ്മെന്റ് സൊസൈറ്റി എന്ന പേരിൽ മുവാറ്റുപുഴ ബ്ലോക്കിന് കീഴിൽ പ്രതി ഒരു സൊസൈറ്റിയുണ്ടാക്കി. സൊസൈറ്റി അംഗങ്ങളെ കൊണ്ട് ഇയാൾ ഉണ്ടാക്കിയ കൺസൽട്ടൻസിയിലേക്ക് ടു വീലർ നൽകാം എന്ന് പറഞ്ഞുകൊണ്ട് പണം നിക്ഷേപിപ്പിക്കുകയായിരുന്നു.

9 കോടിയോളം രൂപ ഇത്തരത്തിൽ മുവാറ്റുപുഴയിൽ നിന്ന് തട്ടിപ്പ് നടത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സംസ്ഥാനത്തെ എല്ലാ ബ്ലോക്കിനു കീഴിലും ഇത്തരം സൊസൈറ്റികൾ പ്രതി ഉണ്ടാക്കിയിട്ടുണ്ട്. 62 സീഡ്‌ സൊസൈറ്റികൾ മുഖേന പ്രതി പണപിരിവ് നടത്തിയിട്ടുണ്ട്. മുവാറ്റുപുഴ പ്രദേശത്തെ വിവിധ സന്നദ്ധ സംഘടനകളെയും കാര്യങ്ങൾ പറഞ്ഞ് വിശ്വസിപ്പിച്ചിട്ടുണ്ട്.

പ്രതിക്കെതിരെ എറണാകുളം റൂറൽ ജില്ല പോലീസ് മേധാവി വൈഭവ് സക്സേനയ്ക്ക പരാതികൾ ലഭിച്ചിരുന്നു. വിവിധ കമ്പനികളുടെ സിഎസ് ആർ ഫണ്ട്‌ ലഭിക്കും എന്ന് വാഗ്ദാനം നൽകിയാണ് പ്രതി വലിയ തട്ടിപ്പ് നടത്തിയത്. കേസ് രെജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ പല കമ്പനികൾക്കും ഇക്കാര്യത്തെ പറ്റി അറിവേ ഇല്ലായിരുന്നു.

2022 മുതൽ പൊതുജനങ്ങളെ സ്കൂട്ടർ,ഹോം അപ്ലൈൻസ്, വാട്ടർ ടാങ്ക്സ്, ഫേർട്ടിലൈ സെർസ്,ലാപ്ടോപ്, തയ്യൽമെഷീൻ എന്നിവ 50% ഇളവിൽ നൽകും എന്ന് സംസ്ഥാനത്ത് ഉടനീളം പ്രചരിപ്പിച്ച് സന്നദ്ധസംഘടനകളെയും മറ്റ് സീഡ് സൊസൈറ്റികളെയും സ്വാധീനിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്. സ്വന്തം പേരിൽ വിവിധ കൺസൽട്ടൻസികൾ ഉണ്ടാക്കി അതിന്റെ പേരിൽ ആണ് ഇടപാടുകൾ നടത്തിയത്.

പൊതുജനങ്ങളെ തട്ടിപ്പിന് ഇരയാക്കുന്നതിന്റെ ഭാഗമായി സോഷ്യൽ ബീ വെൻച്ചുവേർസ് തൊടുപുഴ, സോഷ്യൽ ബീ വെൻച്ചുവേർസ് ഇയാട്ടുമുക്ക്, എറണാകുളം, പ്രൊഫഷണൽ സർവീസ് ഇന്നോവഷൻ കളമശ്ശേരി, ഗ്രസ്സ്റൂട്ട് ഇന്നോവഷൻ കളമശ്ശേരി എന്നീ കമ്പനികളുടെ അക്കൗണ്ടുകൾ അനന്ദു കൃഷ്ണൻ സ്വന്തം പേരിലാണ് കൈകാര്യം ചെയ്തിരുന്നത്.

നാഷണൽ എൻജിഒ ഫെഡറേഷൻ എന്ന സംഘടനയുടെ നാഷണൽ കോർഡിനേറ്റർ ആണ് എന്നും ഇന്ത്യയിലെ വിവിധ കമ്പനികളുടെ സി.എസ്.ആർ ഫണ്ട്‌ കൈകാര്യം ചെയ്യാൻ ഇയാളെ ആണ് ചുമതലപെടുത്തിയിരിക്കുന്നത് എന്നും ഇയാൾ വിശ്വസിപ്പിച്ചിരുന്നു.
ഇത് വരെ ഒരു കമ്പനിയിൽ നിന്നും സി.എസ്.ആർഫണ്ട്‌ ലഭ്യമായിട്ടില്ലെന്ന് പ്രതി സമ്മതിച്ചു.

ആദ്യഘട്ടത്തിൽ ബുക്ക്‌ ചെയ്തവർക്ക് വാഹനം നൽകാനും പിന്നീട് ആർഭാടജീവിതത്തിനും സ്വത്തുവകകൾ വാങ്ങികൂട്ടുന്നതിനുമാണ് തട്ടിപ്പ് നടത്തിയ പണം ചെലവഴിച്ചത്
നേരത്തെയും നിരവധി പരാതികൾ ഇക്കാര്യത്തിന് പോലീസിന് ലഭിച്ചിരുന്നു.

പ്രതിക്കെതിരെ അടിമാലി പോലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന തട്ടിപ്പ് സമാന തട്ടിപ്പ്കേസിൽ റിമാൻഡിൽ പോയിരുന്നു.
എറണാകുളം കച്ചേരിപടിയിൽ മറ്റൊരു തട്ടിപ്പിനായി ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്ന സ്ഥലത്ത് നിന്നാണ് എറണാകുളം റൂറൽ ജില്ല പോലീസ് മേധാവി ഡോ: വൈഭവ് സക്സേനയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണസംഘം പ്രതിയെ പിടികൂടിയത്.

പ്രതിയെ പിടികൂടിയ അന്വേഷണസംഘത്തിൽ ഇൻസ്‌പെക്ടർ ബേസിൽ തോമസ്, സബ് ഇൻസ്‌പെക്ടർമാരായ പി.സി.ജയകുമാർ ,
,ബിനോ ഭാർഗവൻ, സീനിയർ സിപിഓമാരായ സി.കെ.മീരാൻ സി കെ, ബിബിൽ മോഹൻ, കെ.എ അനസ് എന്നിവർ ഉണ്ടായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

Other news

മൂന്നാം ക്ലാസുകാരന്റെ ഉത്തരക്കടലാസ് പങ്കുവെച്ച് മന്ത്രി

മൂന്നാം ക്ലാസുകാരന്റെ ഉത്തരക്കടലാസ് പങ്കുവെച്ച് മന്ത്രി കോഴിക്കോട്: വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി സോഷ്യൽ...

പുലർച്ചെ പള്ളിയിൽ പോകുന്നതിനിടെ കാർ കത്തിനശിച്ചു; ആറു പേർക്ക് പൊള്ളലേറ്റു

പുലർച്ചെ പള്ളിയിൽ പോകുന്നതിനിടെ കാർ കത്തിനശിച്ചു; ആറു പേർക്ക് പൊള്ളലേറ്റു. ഇടുക്കി എഴുകുംവയലിൻ...

ഇന്ത്യയിൽ വിട്ടുമാറാത്ത രോഗങ്ങൾ മൂലമുള്ള മരണനിരക്കിൽ വൻ വർധന; സ്ത്രീകളുടെ പ്രധാന വില്ലൻ ഈ രണ്ടു രോഗങ്ങൾ

ഇന്ത്യയിൽ വിട്ടുമാറാത്ത രോഗങ്ങൾ മൂലമുള്ള മരണനിരക്കിൽ വൻ വർധന; സ്ത്രീകളുടെ പ്രധാന...

പട്ടിക്ക് പേരിട്ടത് ‘ശർമാജി’ എന്ന്…യുവാവ് അറസ്റ്റിൽ

പട്ടിക്ക് പേരിട്ടത് ‘ശർമാജി’ എന്ന്…യുവാവ് അറസ്റ്റിൽ ഭോപ്പാൽ: വളർത്തുനായക്ക് അയൽക്കാരന്റെ പേര് നൽകിയ...

കോർണിയ അൾസറിന് കാരണം അമീബ

കോർണിയ അൾസറിന് കാരണം അമീബ തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വര (Amebic...

Related Articles

Popular Categories

spot_imgspot_img