ബസ് യാത്രക്കിടെ കൈ പോസ്റ്റിലിടിച്ച് അറ്റു പോയി; തിരുവനന്തപുരത്ത് 55 കാരനു ദാരുണാന്ത്യം

ലോ ഫ്ലോർ ബസിൽ സഞ്ചരിക്കവേയാണ് അപകടമുണ്ടായത്

തിരുവനന്തപുരം: ബസ് യാത്രയ്ക്കിടെ കൈ പുറത്തേക്കിട്ട കൈ അറ്റുപോയി യാത്രക്കാരൻ ​മരിച്ചു. തിരുവനന്തപുരം വിഴിഞ്ഞത്ത് ആണ് അപകടമുണ്ടായത്. പുളിങ്കുടി സ്വദേശി ബെഞ്ചിലാസ് (55) ആണ് മരിച്ചത്.(KSRTC bus accident Vizhinjam; passenger died)

ലോ ഫ്ലോർ ബസിൽ സഞ്ചരിക്കവേയാണ് അപകടമുണ്ടായത്. ഉറങ്ങിയപ്പോയ ബെഞ്ചിലാസിന്റെ കൈ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. കൈ അറ്റുപോയതിനെ തുടർന്ന് രക്തസ്രാവം ഉണ്ടായി, തുടർന്നാണ് മരണം സംഭവിച്ചത്. ഇന്ന് വൈകുന്നേരം അഞ്ചരയോടെയായിരുന്നു ദാരുണ സംഭവം നടന്നത്.

ബസ് വളവ് തിരിഞ്ഞപ്പോൾ കൈ സമീപത്തുണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അപകടം നടന്നയുടൻ തന്നെ യാത്രക്കാർ ചേർന്ന് ബെഞ്ചിലാസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബസിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനും പരിക്കേറ്റിട്ടുണ്ട്. കൊല്ലങ്കട് സ്വദേശി റോബർട്ടി (46) നാണ് പരിക്കേറ്റത്.

ബെഞ്ചിലാസിന്റെ മൃതദേ​ഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.

spot_imgspot_img
spot_imgspot_img

Latest news

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം ന്യൂഡൽഹി: ഏകീകൃത പെൻഷൻപദ്ധതി (യുപിഎസ്) തിരഞ്ഞെടുത്ത കേന്ദ്രജീവനക്കാർക്ക് ഇനി...

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല കൊച്ചി: സ്വകാര്യ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതു...

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ!

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ! തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു...

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക്

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക് ടെഹ്റാൻ: ഇസ്രയേലിന്റെ മിസൈലാക്രമണത്തിൽ ഇറാനിലെ അഞ്ച്...

ജാതി സെൻസസ് 2027ൽ

ജാതി സെൻസസ് 2027ൽ ന്യൂഡൽഹി: 1931 ന് ശേഷം ആദ്യമായി രാജ്യത്ത് ജാതി...

Other news

തലപ്പാവ് ധരിപ്പിക്കാൻ സംഘാടകർ; വേണ്ടെന്ന് വേടൻ

തലപ്പാവ് ധരിപ്പിക്കാൻ സംഘാടകർ; വേണ്ടെന്ന് വേടൻ തിരുവനന്തപുരം: അംബേദ്കറും അയ്യങ്കാളിയും തുറന്നിട്ട വഴികളിലൂടെ...

അങ്കണവാടിയിലെ ഫാൻ പൊട്ടി വീണു

അങ്കണവാടിയിലെ ഫാൻ പൊട്ടി വീണു കൊല്ലം: അങ്കണവാടി കെട്ടിടത്തിലെ ഫാൻ പൊട്ടി വീണ്...

ഫാസ്ടാഗ് വാർഷിക പാസ് എന്ത് എങ്ങനെ

ഫാസ്ടാഗ് വാർഷിക പാസ് എന്ത് എങ്ങനെ ന്യൂഡൽഹി: ഹൈവേകളിൽ ടോൾ പിരിവുമായി ബന്ധപ്പെട്ടുള്ള...

കുറ്റ്യാടിയിലെ സൈക്കോ ക്രിമിനലും ഭാര്യയും

കുറ്റ്യാടിയിലെ സൈക്കോ ക്രിമിനലും ഭാര്യയും കുറ്റ‍്യാടി: കുറ്റ‍്യാടിയിൽ ബാർബർ ഷോപ്പ് ഉടമയ്ക്കും ഭാര്യയ്ക്കുമെതിരെ...

തെന്മല മ്യൂസിക്കൽ ഫൗണ്ടൻ ഉടൻ തുറന്നുനൽകും

തെന്മല മ്യൂസിക്കൽ ഫൗണ്ടൻ ഉടൻ തുറന്നുനൽകും തെന്മല : തെന്മലയിലെത്തുന്ന സഞ്ചാരികളുടെ മനസ്സും...

നിലമ്പൂർ വിധിയെഴുതുന്നു

നിലമ്പൂർ വിധിയെഴുതുന്നു മലപ്പുറം: നിലമ്പൂ‍ർ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ആറ് മണിയോടെ...

Related Articles

Popular Categories

spot_imgspot_img