web analytics

വേനലവധിയ്ക്ക് നാടണയാൻ കാത്ത് പ്രവാസികൾ; നേട്ടം കൊയ്യാനൊരുങ്ങി വിമാന കമ്പനികളും, നിരക്ക് ഉയർത്താൻ സാധ്യത

ടിക്കറ്റുകൾ ആറ് മാസം മുൻപ് തന്നെ മുൻകൂട്ടി ബുക്ക് ചെയ്യാവുന്ന സൗകര്യങ്ങൾ ഉണ്ട്

മനാമ: പ്രവാസികൾ കുടുംബ സമേതം നാട്ടിലെത്തുന്ന സമയമാണ് വേനലവധിക്കാലം. ജിസിസി രാജ്യങ്ങളിലെ സ്‌കൂളുകളിൽ വേനലവധിക്കാലം പ്രഖ്യാപിച്ചതിന് പിന്നാലെ മിക്കവരും വിമാന ടിക്കറ്റുകൾ എടുക്കാനുള്ള തിരക്കിലാണ്. ജൂൺ അവസാന വാരം മുതൽ സെപ്റ്റംബർ ആദ്യവാരം വരെയാണ് ബഹ്‌റൈനിലെ സ്‌കൂളുകൾക്ക് വേനലവധി പ്രഖ്യാപിച്ചിരിക്കുന്നത്.(Summer vacation declared for schools; families booking tickets in advance)

വിമാനടിക്കറ്റുകൾ ആറ് മാസം മുൻപ് തന്നെ മുൻകൂട്ടി ബുക്ക് ചെയ്യാവുന്ന സൗകര്യങ്ങൾ ഉണ്ട്. കൂടാതെ നേരത്തെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് നിരക്ക് കുറവുമാണ്. ഇതുകൊണ്ട് തന്നെ ഇപ്പോൾ തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്തു തുടങ്ങിയതായി ട്രാവൽ ഏജൻസികൾ അറിയിച്ചു. സാഹചര്യം കണക്കിലെടുത്ത് വിമാനക്കമ്പനികൾ നിരക്ക് കൂട്ടിയേക്കും എന്നാണ് വിലയിരുത്തൽ.

എയർ ഇന്ത്യ എക്സ്പ്രസ് അടക്കമുള്ള അന്താരാഷ്ട്ര വിമാനങ്ങളുടെ ഇക്കണോമി ക്ലാസിൽ പോലും മറ്റു ജിസിസി രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നിരക്ക് അധികമാണ്. ബഹ്‌റൈനിലെ പ്രവാസികൾ പലപ്പോഴും ഇതിനെതിരെ പരാതികൾ ഉയർത്തിയെങ്കിലും ഇതുവരെ ഒരു മാറ്റവും വന്നിട്ടില്ല. അതേസമയം കണ്ണൂരിൽ വിമാനത്താവളം വരുന്നതോടെ മലബാറിലേക്കുള്ള യാത്രാനിരക്ക് കുറയുമെന്ന് ആശ്വസിച്ചിരുന്ന യാത്രക്കാർക്ക് ഇപ്പോഴും കണ്ണൂരിലേക്ക് യാത്ര ചെയ്യാൻ താൽപര്യമില്ല എന്നതാണ് വാസ്തവം.

കണ്ണൂരിൽ യാത്രക്കാരെ ഇറക്കി കോഴിക്കോട്ടേക്ക് പോകുന്ന വിമാനങ്ങളിൽ പോലും കോഴിക്കോട്ടേ നിരക്കിനേക്കാൾ കൂടുതൽ തുക നൽകണം. അത് കൊണ്ട് തന്നെ ബഹ്‌റൈൻ പ്രവാസികൾ ഇപ്പോഴും ആശ്രയിക്കുന്നത് കോഴിക്കോട് വിമാനത്താവളമോ കൊച്ചിയോ ആണ്.

കൂടാതെ ബഹ്‌റൈനിലെ സ്വദേശി സർവകലാശാലകളിലെ ഉയർന്ന ഫീസും പ്രഫഷനൽ കോഴ്‌സുകളുടെ അഭാവവും കാരണം പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ ഇന്ത്യൻ വിദ്യാർഥികൾ പലരും ഉന്നതപഠനം വിദേശ രാജ്യങ്ങളിലോ സ്വദേശത്തോ നടത്താനാണ് ആഗ്രഹിക്കുന്നത്. ബഹ്‌റൈനിലെ ഏഴോളം ഇന്ത്യൻ സമൂഹത്തിന്റെ സ്‌കൂളുകളിലെ പന്ത്രണ്ടാം ക്ലാസ് കഴിയുന്ന വിദ്യാർഥികൾ ഇന്ത്യയിലേക്ക് മടങ്ങുന്ന സമയത്ത് വിമാനക്കമ്പനികളുടെ കൊള്ള അവസാനിപ്പിക്കണമെന്നാണ് പ്രവാസികൾ ആവശ്യപ്പെടുന്നത്.

spot_imgspot_img
spot_imgspot_img

Latest news

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ വർധന

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ...

അമേരിക്കയെ നേരിട്ട് വെല്ലുവിളിച്ച് ഇറാൻ!

ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവത്തിന് പിന്നാലെ,...

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ ലോകകപ്പ് ഫൈനലില്‍

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ...

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ!

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ! കൊൽക്കത്ത:ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒരു അവസരവും...

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ ‘അമർഷം’ പരസ്യമാക്കി മുതിർന്ന നേതാവ്!

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ 'അമർഷം' പരസ്യമാക്കി മുതിർന്ന...

Other news

സ്വർണം വൻ ഡിസ്‌കൗണ്ടിൽ

സ്വർണം വൻ ഡിസ്‌കൗണ്ടിൽ പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ശക്തമാകുന്നതിനിടെ ദുബായിൽ സ്വർണം വൻ ഡിസ്‌കൗണ്ടിൽ...

ശ്വേത മേനോൻ, ജയസൂര്യ, മധു ബാലകൃഷ്ണൻ…താരനിരയുമായി ബിജെപി

ശ്വേത മേനോൻ, ജയസൂര്യ, മധു ബാലകൃഷ്ണൻ…താരനിരയുമായി ബിജെപി സംസ്ഥാന തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടു...

സമരത്തിന് ഫലംകണ്ടു; നഴ്‌സുമാരുടെ ശമ്പളം കൂടും; മിനിമം വേതനം 28,000 രൂപ വരെ

നഴ്‌സുമാരുടെ ശമ്പളം കൂടും; മിനിമം വേതനം 28,000 രൂപ വരെ കേരളത്തിലെ സ്വകാര്യ...

ടെഹ്റാനിൽ ഇസ്രയേൽ ആക്രമണം കടുപ്പിക്കുന്നു; വിമാനത്താവളത്തിന് സമീപം സ്ഫോടനം

ടെഹ്റാനിൽ ഇസ്രയേൽ ആക്രമണം കടുപ്പിക്കുന്നു പശ്ചിമേഷ്യയിൽ യുദ്ധഭീതി വർധിപ്പിച്ചുകൊണ്ട് ഇസ്രയേൽ ഇറാനുനേരെയുള്ള ആക്രമണം...

മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട കേസ്: ഗുർമീത് റാം റഹീമിനെ ഹൈക്കോടതി വെറുതെ വിട്ടു

മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട കേസ്: ഗുർമീത് റാം റഹീമിനെ ഹൈക്കോടതി വെറുതെ വിട്ടു 2002-ൽ...

വാർത്താ ചാനലുകൾക്ക് വലിയ തിരിച്ചടി! എല്ലാ ന്യൂസ് ചാനലുകളുടെയും ടി.വി റേറ്റിങ് നാല് ആഴ്ചത്തേക്ക് നിർത്തി

വാർത്താ ചാനലുകൾക്ക് വലിയ തിരിച്ചടി! എല്ലാ ന്യൂസ് ചാനലുകളുടെയും ടി.വി റേറ്റിങ്...

Related Articles

Popular Categories

spot_imgspot_img