web analytics

യു.എസ്സിലെ ആശുപത്രിയിൽ ഇന്ത്യക്കാരായ ഗർഭിണികളുടെ നീണ്ട ക്യൂ ആണ്… പിന്നിൽ ട്രംപിന്റെ ഒരു തീരുമാനം !

ഗര്‍ഭിണികളായ ഭാര്യമാരുള്ള ഇന്ത്യന്‍ പൗരന്‍മാർ ഇപ്പോൾ അമേരിക്കയിൽ നെട്ടോട്ടത്തിലാണ്. ഇവരിൽ ഭൂരിഭാഗം ആളുകളും ഭാര്യമാരുടെ പ്രസവം നേരത്തെയാക്കാന്‍ ആശുപത്രികളില്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നവരാണ്. Indian citizens with pregnant wives are now stranded in the US

യുഎസ് ഭരണഘടനയിലെ 14–ാം ഭേദഗതിയനുസരിച്ച്, അവിടെ ജനിക്കുന്ന ആർക്കും യുഎസ് പൗരത്വത്തിന് അവകാശമുണ്ട്. എന്നാല്‍ ജന്‍മാവകാശ പൗരത്വ വ്യവസ്ഥയ്ക്ക് ഉപാധികൾ ഏർപ്പെടുത്തിയുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ ഉത്തരവില്‍ ആശങ്കയേറിയതോടെ ഇവിടെ സ്ഥിതിയാകെ മാറിയിരിക്കുകയാണ്.

യുഎസ് പ്രസിഡന്‍റായി ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ കൊണ്ടു വന്ന ഭേദഗതി പ്രകാരം ഫെബ്രുവരി 20 മുതൽ അമേരിക്കയില്‍ സ്ഥിരതാമസക്കാരല്ലാത്തവർക്ക് ജനിച്ച കുഞ്ഞുങ്ങൾക്ക് സ്വയമേവ പൗരത്വത്തിന് അർഹതയുണ്ടായിരിക്കില്ല. ഇതാണ് പ്രസവം നേരത്തെയാക്കാന്‍ മറ്റു രാജ്യക്കാരെ പ്രേരിപ്പിച്ചത്. അനധികൃത കുടിയേറ്റക്കാരെ സംബന്ധിച്ചിടത്തോളം നയത്തിലെ മാറ്റം കൂടുതൽ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.

പുതിയ പ്രഖ്യാപനം തുടര്‍ന്ന് ന്യൂജേഴ്‌സിയിലെ ഒരു മെറ്റേണിറ്റി ക്ലിനിക്കിൽ പ്രി-ടേം ഡെലിവറിക്കായി അസാധാരണമാംവിധം അഭ്യർത്ഥനകൾ ലഭിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. എട്ട് അല്ലെങ്കില്‍ ഒന്‍പത് മാസം ഗര്‍ഭിണിയായ സ്ത്രീകളില്‍ മിക്കവരും ക്ലിനിക്കിലെത്തുന്നത് സി-സെക്ഷൻ ഫെബ്രുവരി 20-ന് മുമ്പ് നടത്തണമെന്നാവശ്യപ്പെട്ടിട്ടാണെന്ന് ഡോ എസ്‌ഡി രാമ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

മാസം തികയാതെ പ്രസവിക്കാനുള്ള നീക്കം അമ്മയ്ക്കും കുഞ്ഞിനും ഗുരുതരമായ അപകടം വരുത്തി വച്ചേക്കാമെന്നും ഇത് മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്കും സങ്കീര്‍ണതകള്‍ക്കും കാരണമാകുമെന്നും ടെക്സസിലെ ഗൈനക്കോളജിസ്റ്റായ ഡോ. എസ്.ജി മുക്കാല പറഞ്ഞു. ട്രംപിന്‍റെ ഭേദഗതി തടയണമെന്ന ആവശ്യവുമായി അമേരിക്കയിലെ 22 സംസ്ഥാനങ്ങൾ ഇതിനകം നിയമനടപടി ആരംഭിച്ചിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

Other news

വേങ്ങരയുടെ ‘പ്രിയപ്പെട്ട ഡോക്ടർ’ യാത്രയായി; ഡോ. ഷംസി ഇനി ഓർമ്മ.

വേങ്ങരയുടെ 'പ്രിയപ്പെട്ട ഡോക്ടർ' യാത്രയായി; ഡോ. ഷംസി ഇനി ഓർമ്മ. തിരൂരങ്ങാടി: വേങ്ങര...

ഹോർമുസ് കടലിടുക്കിൽ യുഎസ് സൈനിക നടപടി; ഇറാനിയൻ ചരക്കുകപ്പൽ അമേരിക്ക പിടിച്ചെടുത്തു

ഹോർമുസ് കടലിടുക്കിൽ യുഎസ് സൈനിക നടപടി; ഇറാനിയൻ ചരക്കുകപ്പൽ അമേരിക്ക പിടിച്ചെടുത്തു വാഷിങ്ടൺ:...

എയർടെൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി; ജനപ്രിയ റീചാർജ് പ്ലാനുകൾക്ക് വില കൂട്ടി, പുതിയ നിരക്കുകൾ അറിയാം

മുംബൈ: രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ ഭാരതി എയർടെൽ തങ്ങളുടെ നിരക്കുകൾ...

പൂരലഹരിയിൽ തൃശൂർ; ഇനി പൂരപ്പൊലിമയുടെ നാളുകൾ; വിളംബരം 25-ന്, സാമ്പിൾ 26-ന്, തൃശൂർ പൂരം ഏപ്രിൽ 27-ന്

പൂരലഹരിയിൽ തൃശൂർ; ഇനി പൂരപ്പൊലിമയുടെ നാളുകൾ; വിളംബരം 25-ന്, സാമ്പിൾ 26-ന്,...

വിളമ്പിയ ഭക്ഷണത്തെച്ചൊല്ലി തർക്കം; അമ്മാവനെ അനന്തരവൻ അടിച്ചു കൊന്നു

വിളമ്പിയ ഭക്ഷണത്തെച്ചൊല്ലി തർക്കം; അമ്മാവനെ അനന്തരവൻ അടിച്ചു കൊന്നു പാലക്കാട്: ഭക്ഷണം വിളമ്പുന്നതുമായി...

തലയിണയ്ക്കടിയിൽ മരണദൂതനായി വെള്ളിക്കെട്ടൻ; ഉറക്കത്തിൽ പാമ്പുകടിയേറ്റ് എട്ടുവയസുകാരൻ മരിച്ചു; പത്തുവയസുകാരനായ സഹോദരൻ ഗുരുതരാവസ്ഥയിൽ

തലയിണയ്ക്കടിയിൽ മരണദൂതനായി വെള്ളിക്കെട്ടൻ; ഉറക്കത്തിൽ പാമ്പുകടിയേറ്റ് എട്ടുവയസുകാരൻ മരിച്ചു; പത്തുവയസുകാരനായ സഹോദരൻ...

Related Articles

Popular Categories

spot_imgspot_img