web analytics

ചാണകം ചേർത്തുണ്ടാക്കുന്ന പഞ്ചഗവ്യം കഴിക്കാറുണ്ട്…ഗോമൂത്രം വിടാതെ വി കാമകോടി

ഗോമൂത്രത്തിന് ഔഷധ ഗുണമുണ്ടെന്ന തന്റെ പ്രസ്താവനയിൽ ഉറച്ച് നിന്ന് മദ്രാസ് ഐഐടി ഡയറക്ടർ വി കാമകോടി. ഇതിൽ എന്ത് സംവാദത്തിനും തയാറാണെന്നും കാമകോടി വ്യക്തമാക്കി. തന്റെ പ്രസ്താവനയെ രാഷ്ട്രീയവൽക്കരിക്കാൻ ആഗ്രഹിക്കുന്നില്ല.

ശ്‌സാത്രീയമായ അറിവു കൊണ്ടാണ് സംസാരിച്ചത്. ഗോമൂത്രം സംബന്ധിച്ച വിവിധ പഠനങ്ങൾ യുഎസിൽ അടക്കം നടന്നിട്ടുണ്ട്. അണുനശീകരണം സംബന്ധിച്ച് പഠനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും കാമകോടി വ്യക്തമാക്കി.

ഗോമൂത്രം കുടിച്ചാൽ ആരോഗ്യ പ്രശ്‌നമുണ്ടാകുമെന്ന തരത്തിലെ പഠനങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും കാമകോടി പറയുന്നു. ഐഐടികളിലടക്കും ഗോമൂത്രത്തിന്റെ ഗുണങ്ങളെ കുറിച്ച് പഠനം നടക്കുന്നുണ്ടെന്നും കാമകോടി അവകാശപ്പെട്ടു.

ഉത്സവ സമയങ്ങളിൽ ചാണകം, ഗോമൂത്രം, പശുവിൻ പാൽ, തൈര്, നെയ്യ് എന്നിവ ചേർത്തുണ്ടാക്കുന്ന പഞ്ചഗവ്യം കഴിക്കാറുണ്ട്. ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിൽ അടക്കം പഞ്ചഗവ്യം വാങ്ങാൻ സാധിക്കുമെന്നും കാമകോടി പ്രതികരിച്ചു.

പൊങ്കൽ ദിനത്തിൽ ചെന്നൈ വെസ്റ്റ് മാമ്പലത്തു നടന്ന ഒരു ഗോപൂജാ ചടങ്ങിൽ ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ മാറുമെന്നാണ് കാമകോടി പ്രസംഗിച്ചത് വിവാദമായിരുന്നു.

അച്ഛന് പനി വന്നപ്പോൾ ഗോമൂത്രം കുടിക്കാൻ നൽകിയെന്നും, അപ്പോൾ തന്നെ പനി മാറിയെന്നുമാണ് കാമകോടി പ്രസംഗിച്ചത്. ഒരു ദിവസം തന്റെ അച്ഛന് കടുത്തപനി അനുഭവപ്പെട്ടു. ഡോക്ടറെ വിളിക്കാനുള്ള തയാറെടുപ്പുകൾക്കിടെ ഒരു സന്യാസി വീട്ടിലേക്ക് എത്തി.

ഡോക്ടറെ വിളിക്കേണ്ടെന്നും ‘ഗോമൂത്രം വിഭാമി’ എന്നും പറഞ്ഞു. ഉടൻ തന്നെ ഗോമൂത്രം സംഘടിപ്പിച്ച് അച്ഛന് നൽകി. 15 മിനിറ്റിൽ പനി പമ്പകടന്നു. ആ സന്യാസിയുടെ പേര് ഓർമ്മയില്ല.

ബാക്ടീരിയയെയും ഫംഗസിനെയും നശിപ്പിക്കാൻ ഗോമൂത്രത്തിന് കഴിയും എന്നുമായിരുന്നു കാമകോടിയുടെ പ്രസംഗം.

spot_imgspot_img
spot_imgspot_img

Latest news

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ ജയിലിലായില്ലേ…അയ്യപ്പകോപം തന്നെ

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ...

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്? 

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്?  കൊച്ചി...

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

Other news

ക്രിസ്മസ്-പുതുവത്സര ബമ്പർ നറുക്കെടുപ്പ് നാളെ;

തിരുവനന്തപുരം: കോടീശ്വരനാകാൻ കൊതിക്കുന്ന ലക്ഷക്കണക്കിന് മലയാളികളുടെ നെഞ്ചിടിപ്പ് കൂട്ടി കേരള സംസ്ഥാന...

സത്യപ്രതിജ്ഞ ചെയ്തത് ആശുപതിക്കിടക്കയിൽ; അവസാന നിമിഷം വരെ ജനസേവനം; പാലക്കാട് പട്ടഞ്ചേരി പഞ്ചായത്തംഗം സുഷമ മോഹൻദാസ് അന്തരിച്ചു

പാലക്കാട് പട്ടഞ്ചേരി പഞ്ചായത്തംഗം സുഷമ മോഹൻദാസ് അന്തരിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ പട്ടഞ്ചേരി...

മകന്റെ ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ചു; പിന്നാലെ എലിവിഷം കഴിച്ചു ജീവനൊടുക്കി 75 കാരൻ

മകന്റെ ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ച പിന്നാലെ എലിവിഷം കഴിച്ചു ജീവനൊടുക്കി 75 കാരൻ കുഴൽമന്ദം:...

ഗുരുവായൂരപ്പന് വഴിപാടായി 174 ഗ്രാം തൂക്കമുള്ള സ്വർണക്കിരീടം

ഗുരുവായൂരപ്പന് വഴിപാടായി 174 ഗ്രാം തൂക്കമുള്ള സ്വർണക്കിരീടം ഗുരുവായൂർ: ഗുരുവായൂരപ്പന് വഴിപാടായി 174...

എന്റെ സുഹൃത്തുക്കളെ…! ഗുജറാത്തിൽ തുടങ്ങിയത് ഒരു നഗരസഭയിൽനിന്ന്, കേരളത്തിലും അടിത്തറയിട്ടു- മോദി

എന്റെ സുഹൃത്തുക്കളെ…! ഗുജറാത്തിൽ തുടങ്ങിയത് ഒരു നഗരസഭയിൽനിന്ന്, കേരളത്തിലും അടിത്തറയിട്ടു- മോദി തിരുവനന്തപുരം:...

വ്യാജ പീഡനക്കേസിൽ നിരപരാധിത്വം തെളിയിക്കാൻ നിയമയുദ്ധം നടത്തിയത് 18 വർഷം

തൃശ്ശൂർ: ചതിക്കുഴികളും വ്യാജ ആരോപണങ്ങളും നിറഞ്ഞ 18 വർഷത്തെ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ...

Related Articles

Popular Categories

spot_imgspot_img