web analytics

ലണ്ടൻ മലയാളികൾക്ക് തീരാനോവായി സ്റ്റെനി; മൃതദേഹം നാട്ടിലെത്തിക്കും; സഹായഹസ്തവുമായി സിറ്റി ഓഫ് ലണ്ടൻ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച്

ലണ്ടൻ ∙ ലണ്ടനിൽ പനി ബാധിച്ച് മരിച്ച മലയാളി വിദ്യാർഥിനി സ്റ്റെനി എലിസബത്ത് ഷാജി (27)യുടെ മൃതദേഹം നാട്ടിൽ എത്തിക്കാൻ സഹായവുമായി സിറ്റി ഓഫ് ലണ്ടൻ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച്.

പത്തനംതിട്ട സ്വദേശിയായ ഷാജി വർഗീസ്, കുഞ്ഞുമോൾ ദമ്പതികളുടെ മകളാണ് സ്റ്റെനി എലിസബത്ത് ഷാജി. ഗുജറാത്തിലെ രാജ്ഘോട്ടിലാണ് ഇപ്പോൾ ഇവർ താമസിക്കുന്നത്. സ്റ്റെനിയുടെ സംസ്കാരം രാജ്ഘോട്ടിൽ വച്ചാണ് നടത്തുക. രാജ്ഘോട്ട് സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് ചർച്ച് അംഗങ്ങളാണ് ഷാജയും കുടുംബവും.

പുതുവർഷ ദിനത്തിൽ രാത്രി 1 മണിയോടെ ആയിരുന്നു സ്റ്റെനി മരിച്ചത്. യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ്‌ ലണ്ടനിലെ എംഎസ്‍സി സൈക്കോളജി വിദ്യാർഥിനിയാണ്. ഇതോടൊപ്പം സ്വകാര്യ സ്കൂളിൽ താത്കാലികമായി സഹ അധ്യാപിക ആയി ജോലി ചെയ്തിരുന്നു.

കഴിഞ്ഞ വർഷമാണ് സ്റ്റെനി വിദ്യാർഥി വീസയിൽ യുകെയിൽ എത്തിയത്. ലണ്ടനിലെ വെമ്പ്ളിയിൽ കൂട്ടുകാർക്കൊപ്പം താമസിച്ചു വരികയായിരുന്നു. ഒരാഴ്ച്ച മുൻപ് പനി, ചുമ എന്നിവ ഉൾപ്പടെയുള്ള ശാരീരിക അസ്വസ്ഥതകൾ സ്റ്റെനിക്ക് ഉണ്ടായിരുന്നു. ഇതേ തുടർന്ന് ജിപിയുടെ ചികിത്സ സഹായം തേടിയെങ്കിലും ശാരീരിക അസ്വസ്ഥതകൾ പൂർണമായും വിട്ടു മാറിയിരുന്നില്ല.

ഡിസംബർ 31ന് രാത്രിയോടെയാണ് രോഗാവസ്ഥ മൂർച്ഛിക്കുകയും കുഴഞ്ഞു വീഴുകയും ചെയ്തത്. തുടർന്ന് തൊട്ടടുത്തുള്ള കമ്മ്യൂണിറ്റി ഹോസ്പിറ്റലിൽ ചികിത്സ തേടുകയുമായിരുന്നു.

എന്നാൽ വിദഗ്ദമായ ചികിത്സയ്ക്ക് ബാർനെറ്റ് റോയൽ ഫ്രീ ലണ്ടൻ എൻഎച്ച്എസ് ഹോസ്പിറ്റലിലേക്ക് മാറ്റാനുള്ള നിർദ്ദേശമാണ് കമ്മ്യൂണിറ്റി ഹോസ്പിറ്റലിൽ നിന്ന് ലഭിച്ചത്.

തുടർന്ന് പാരാമെഡിക്കലുകളുടെ സഹായത്തോടെ ബാർനെറ്റിലെ എമർജൻസി വിഭാഗത്തിൽ എത്തിച്ചു.

സ്റ്റെനിയുടെ അപ്രതീക്ഷിത വേർപാടിലുണ്ടായ ഞെട്ടലിലാണ് സുഹൃത്തുക്കളും കുടുംബാംഗങ്ങളും. മൃതദേഹം ഇപ്പോഴും ബാർനെറ്റ് റോയൽ ഫ്രീ ലണ്ടൻ എൻഎച്ച്എസ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

സ്റ്റെനി യുകെയിൽ സിറ്റി ഓഫ് ലണ്ടൻ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിൽ കുർബാനയിൽ സ്ഥിരമായി പങ്കെടുത്തിരുന്നു. ഇടവകയിലെ യുവജന പ്രസ്ഥാനവുമായും അടുത്ത് പ്രവർത്തിച്ചിരുന്നു.

മൃതദേഹം നാട്ടിൽ എത്തിച്ചു സാംസ്‌കരിക്കണമെന്ന കുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരമാണ്‌ ക്രമീകരണങ്ങൾക്ക് ചർച്ച് കമ്മിറ്റി മുൻകൈ എടുത്തത്. പൊതുദർശനം ഉൾപ്പടെയുള്ള ശുശ്രൂഷകൾ ദേവാലയത്തിൽ ക്രമീകരിക്കുമെന്ന് ഇടവക വികാരി റവ. പി. ജെ. ബിനു, ട്രസ്റ്റി വർഗീസ് മത്തായി, സെക്രട്ടറി എൽദോസ് ജേക്കബ് എന്നിവർ അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു കൊല്ലം:...

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി, അറസ്റ്റിൽ

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി,...

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം മംഗളൂരു:...

ചെറിയ തെറ്റുകൾക്ക് ഇനി ജയിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം!

ചെറിയ തെറ്റുകൾക്ക് ഇനി ജയിലിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം! ന്യൂഡൽഹി:...

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

Other news

ചരിത്രം തിരുത്തി ആർട്ടെമിസ്! 54 വർഷത്തിന് ശേഷം ചന്ദ്രന്റെ മറുപുറത്ത് മനുഷ്യസ്പർശം; അപ്പോളോയുടെ റെക്കോർഡും തകർത്തു

വാഷിങ്ടൻ: ബഹിരാകാശ ഗവേഷണ ചരിത്രത്തിൽ അരനൂറ്റാണ്ടിന് ശേഷം വീണ്ടും അത്ഭുതങ്ങൾ വിരിയിച്ച്...

സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം; ഇന്നത്തെ നക്ഷത്രഫലം 

സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം; ഇന്നത്തെ നക്ഷത്രഫലം  വെബ്‌ഡെസ്ക്: ഇന്നത്തെ (ഏപ്രിൽ 7, 2026)...

ഇറാനെ ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും! ട്രംപിന്റെ അന്ത്യശാസനം; ബുധനാഴ്ച പുലർച്ചെ ലോകം നടുങ്ങുന്ന യുദ്ധം?

വാഷിങ്ടൻ: ലോകത്തെ മുൾമുനയിൽ നിർത്തിക്കൊണ്ട് ഇറാനെതിരെ അതിരൂക്ഷമായ യുദ്ധഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ്...

ശബരിമല കേസിൽ നിർണ്ണായക പോരാട്ടം ഇന്ന് തുടങ്ങുന്നു: ഒൻപതംഗ ബെഞ്ച് വിധി മാറ്റിയെഴുതുമോ? കേരളം ഉറ്റുനോക്കുന്നു!

ന്യൂഡൽഹി: ശബരിമലയിലെ ആചാര സംരക്ഷണവും സ്ത്രീ പ്രവേശനവും സംബന്ധിച്ച നിയമയുദ്ധം വീണ്ടും...

Related Articles

Popular Categories

spot_imgspot_img