web analytics

റോഡ് നിർമാണത്തിലെ അഴിമതി റിപ്പോർട്ട് ചെയ്തു; അന്വേഷണ ഉത്തരവ് വന്നതോടെ റിപ്പോർട്ടറെ കാണാതായി; അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയത് മുകേഷിന്റെ മൃതദേഹം

റാഞ്ചി: റോഡ് നിർമാണത്തിലെ അഴിമതി റിപ്പോർട്ട് ചെയ്ത പ്രാദേശിക വാർത്തചാനൽ റിപ്പോർട്ടറെ മരിച്ചനിലയിൽ കണ്ടെത്തി. ഛത്തീസ്ഗഢിൽ ബിജാപൂർ ജില്ലയിൽ ജനുവരി മൂന്നിനാണ് മാധ്യമപ്രവർത്തകനായ മുകേഷ് ചന്ദ്രകറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജനുവരി ഒന്നുമുതൽ മുകേഷിനെ കാണാതായതിനെ തുടർന്നു ലഭിച്ച പരാതിയിൽ അന്വേഷണം നടത്തിയപ്പോഴാണ് മുകേഷിന്റെ മൃതദേഹം കണ്ടെത്തിയത്.

120 കോടി രൂപ വകയിരുത്തിയ ബസ്തറിലെ റോഡ് നിർമാണ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിയെ കുറിച്ച് മുകേഷ് ചാനലിൽ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. റോഡ് നിർമാണത്തിന്റെ കരാർ ഏറ്റെടുത്ത കോൺട്രാക്ടറെ പ്രതിസ്ഥാനത്താക്കിയായിരുന്നു വാർത്ത നൽകിയത്. തുടർന്ന് കോൺട്രാക്ടറെപറ്റിയും അഴിമതിയെകുറിച്ചും അന്വേഷിക്കാൻ സർക്കാർ ഉത്തരവിട്ടു. വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് മാധ്യമപ്രവർത്തകനെ കാണാതായത്.

ജനുവരി ഒന്നിന് രാത്രി മുതൽ മുകേഷി​നെ കാണാനില്ലെന്ന് കാണിച്ച് സഹോദരൻ യുകേഷ് ചന്ദ്രാകർ ആണ് പൊലീസിൽ പരാതി നൽകിയത്. മുകേഷിന്റെ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ​മൊബൈൽ ഫോൺ ഓഫ് ആയിരുന്നു. കാണാതാകുന്ന ദിവസം കോൺട്രാക്ടറുടെ സഹോദരൻ റിതേഷ് മുകേഷിനെ കണ്ടതായി വിവരം പുറത്തുവന്നിട്ടുണ്ട്. ഇയാളെ കണ്ടെത്താനും പൊലീസ് ശ്രമം തുടങ്ങി. സുരേഷ് ചന്ദ്രാകറിന്റെ ലൊ​ക്കാലിറ്റിയിലുള്ള വാട്ടർ ടാങ്കിലാണ് മുകേഷിന്റെ മൃതദേഹം കണ്ടെത്തിയത്.

spot_imgspot_img
spot_imgspot_img

Latest news

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

Other news

വെടിക്കെട്ടില്ലാതെ ഇത്തവണത്തെ തൃശൂർ പൂരം; കുടമാറ്റം 15 മിനിറ്റിൽ പൂർത്തിയാക്കും, ആചാരങ്ങളിൽ മാറ്റമില്ല

Thrissur: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ Thrissur Pooram...

​’എന്തുകൊണ്ട് കൊടിക്കുന്നിൽ സുരേഷ് മുഖ്യമന്ത്രിയായിക്കൂടാ?’; കോൺഗ്രസിനെ വെല്ലുവിളിച്ച് ടി.പി. സെൻകുമാർ

​'എന്തുകൊണ്ട് കൊടിക്കുന്നിൽ സുരേഷ് മുഖ്യമന്ത്രിയായിക്കൂടാ?'; കോൺഗ്രസിനെ വെല്ലുവിളിച്ച് ടി.പി. സെൻകുമാർ തിരുവനന്തപുരം: കോൺഗ്രസിൽ...

പാമ്പുകടിയേറ്റ് 8 വയസുകാരൻ മരിച്ച സംഭവം: വീട് പൊളിച്ച് പരിശോധന നടത്തിയിട്ടും ഉറവിടം കണ്ടെത്താനായില്ല

പാമ്പുകടിയേറ്റ് 8 വയസുകാരൻ മരിച്ച സംഭവം: വീട് പൊളിച്ച് പരിശോധന നടത്തിയിട്ടും...

ഫെഫ്ക ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് ബി. ഉണ്ണികൃഷ്ണൻ; രാജി വ്യക്തിപരമായ കാരണങ്ങളാലെന്ന് വിശദീകരണം

ഫെഫ്ക ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് ബി. ഉണ്ണികൃഷ്ണൻ; രാജി വ്യക്തിപരമായ...

വിരമിച്ചിട്ടും കാറിൽ ഡിജിപി മുദ്ര; അന്വേഷണത്തിന് ഉത്തരവ്

കോട്ടയം: കേരള പോലീസിലെ വിവാദനായകനും മുൻ ഡിജിപിയുമായ ടോമിൻ ജെ. തച്ചങ്കരി...

ചൂട് കടുക്കുന്നു; മാളങ്ങളിൽ നിന്ന് പാമ്പുകൾ പുറത്തേക്ക്: കേരളത്തിൽ ഒരു കുട്ടിയുൾപ്പെടെ രണ്ടുപേർ കൂടി മരിച്ചു

ചൂട് കടുക്കുന്നു; മാളങ്ങളിൽ നിന്ന് പാമ്പുകൾ പുറത്തേക്ക്: കേരളത്തിൽ ഒരു കുട്ടിയുൾപ്പെടെ...

Related Articles

Popular Categories

spot_imgspot_img