web analytics

വീതി കുറഞ്ഞ ചുരത്തിൽ മന്ത്രിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ല; താലൂക്ക് സർവേയർക്കും മകനുമെതിരെ കേസെടുത്ത് പോലീസ്

വയനാട്: വീതി കുറഞ്ഞ ചുരത്തിൽ മന്ത്രിയുടെ പൈലറ്റ് വാഹനത്തിന് വഴി മാറികൊടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി താലൂക്ക് സർവേയർക്കും മകനുമെതിരെ പോലീസ് കേസെടുത്തു. പട്ടിക വർഗ വികസന വകുപ്പ് മന്ത്രിയായ ഒ ആർ കേളുവിന്റെ വാഹനത്തിന് സൈഡ് കൊടുക്കാത്തതിനാണ് നടപടി. കേളകത്തെ താലൂക്ക് സർവേയറായ പ്രീത് വർഗീസ്, മകൻ അതുൽ എന്നിവർക്കെതിരെയാണ് കേളകം പൊലീസ് കേസെടുത്തത്.(Case against taluk surveyor and son for not giving sides to the minister’s vehicle)

വ്യാഴാഴ്ച രാവിലെ ബോയ്സ് ടൗൺ- പാൽചുരം റോഡിൽ വെച്ചാണ് സംഭവം. താരതമ്യേന വീതി കുറഞ്ഞ റോഡാണ് ഇവിടെ ഉള്ളത്. എന്നാൽ മന്ത്രിയുടെ പൈലറ്റ് വാഹനത്തിന് സൈഡ് കൊടുത്തില്ല എന്നും, വാഹനത്തിന് കടന്നുപോകാനാകാതെ മാർഗ്ഗതടസം സൃഷ്ടിച്ചെന്നും, ഭീഷണിപ്പെടുത്തുയെന്നുമാണ് എഫ്‌ഐആറിൽ പറയുന്നത്. ഭാരതീയ ന്യായ് സംഹിതയിലെ 126 (2), 285 , കേരള പൊലീസ് നിയമത്തിലെ 117(ഇ) എന്നീ വകുപ്പുകളാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

താലൂക്ക് സർവേയറുടെ മകൻ അതുലായിരുന്നു കാർ ഓടിച്ചിരുന്നത്. വീതികുറഞ്ഞ റോഡായിരുന്നതിനാൽ എതിർദിശയിൽ നിന്ന് വാഹനങ്ങൾ വന്നെന്നും അതിനാലാണ് സൈഡ് നൽകാൻ കഴിയാതെയിരുന്നതുമെന്നുമാണ് പ്രീത് വർഗീസും, മകൻ അതുലും പറയുന്നത്. വാഹനങ്ങൾ കടന്നുപോയ ശേഷം പൈലറ്റ് വാഹനത്തിലെ എസ് ഐ അസഭ്യം പറഞ്ഞതും മകൻ പേടിച്ചെന്നും മന്ത്രി ആണ് കാറിൽ ഉണ്ടായിരുന്നതെന്ന് അറിയില്ലായിരുന്നുവെന്നും പ്രീത് വർഗീസ് കൂട്ടിച്ചേർത്തു.

spot_imgspot_img
spot_imgspot_img

Latest news

ആനകൊമ്പുകൾ സൂക്ഷിച്ചിരുന്ന ചില്ലു ഫ്രെയിമിൽ 20 പേരുടെ വിരൽ അടയാളം

ആനകൊമ്പുകൾ സൂക്ഷിച്ചിരുന്ന ചില്ലു ഫ്രെയിമിൽ 20 പേരുടെ വിരൽ അടയാളം തിരുവനന്തപുരം:പാങ്ങോട് മിലിട്ടറി...

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം കോഴിക്കോട്:...

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന് മുമ്പ് ഇതൊന്ന് വായിക്കു

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന്...

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം രൂപയുടെ കഞ്ചാവ്

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം...

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ കോഴിക്കോട്: കോഴിക്കോട്...

Other news

മലയാളത്തിന്റെ ബി.ജി.എം കിംഗ്! എസ്.പി. വെങ്കിടേഷിന്റെ ഓർമ്മകളിൽ അലിഞ്ഞ് തലസ്ഥാന നഗരി

മലയാളത്തിന്റെ ബി.ജി.എം കിംഗ്! എസ്.പി. വെങ്കിടേഷിന്റെ ഓർമ്മകളിൽ അലിഞ്ഞ് തലസ്ഥാന നഗരി തിരു:...

കെ.എസ്.ആർ.ടി.സി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പിടിയില്‍

കൊച്ചി: പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്ന സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് വീണ്ടും ആശങ്കയുണർത്തുന്ന വാർത്തയാണ്...

എൻജിനീയറിങ് ബുദ്ധി ഉപയോഗിച്ചത് കോപ്പിയടിക്ക്! ഷൂസിനുള്ളിൽ ബ്ലൂടൂത്ത്! 6 പേർ പിടിയിൽ

എൻജിനീയറിങ് ബുദ്ധി ഉപയോഗിച്ചത് കോപ്പിയടിക്ക്! ഷൂസിനുള്ളിൽ ബ്ലൂടൂത്ത്! 6 പേർ പിടിയിൽ റായ്പൂർ:...

തിരഞ്ഞെടുപ്പ് ചൂടിൽ കോൺഗ്രസ്; ഇന്ദിരാഭവനിൽ ഇന്ന് പടയൊരുക്കം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങുന്നതിന് മുൻപേ പോരാട്ടവീര്യവുമായി കോൺഗ്രസ് കളത്തിലിറങ്ങുന്നു. ...

കാട്ടുപന്നി കുറുകെ ചാടി; നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് മത്സ്യ വ്യാപാരിക്ക് ദാരുണാന്ത്യം

കാട്ടുപന്നി കുറുകെ ചാടി; നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് മത്സ്യ വ്യാപാരിക്ക്...

Related Articles

Popular Categories

spot_imgspot_img