News4media TOP NEWS
ഇടുക്കിയിൽ ഹോളിവുഡ് സിനിമ മാതൃകയിൽ ഓടുന്ന ലോറിയിൽ നിന്നും ഏലയ്ക്ക മോഷണം; പ്രതികൾ അറസ്റ്റിൽ വിമാനത്തിലെ ശുചിമുറിയിലിരുന്ന് സിഗരറ്റ് വലിച്ചു; മലയാളി യുവാവിനെതിരെ കേസ് പ്രശാന്തിന്‍റെ വിശദീകരണ കത്തിന്റെ കാര്യത്തിൽ തുടര്‍നടപടി സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്നു ചീഫ് സെക്രട്ടറി ചെറുബോട്ടുകൾ ഉപയോഗിച്ച് യു.കെ.യിലെത്താൻ വേണ്ടത് 12 ദിവസം വരെ; അഞ്ച് വർഷത്തിനിടെ എത്തിയവരുടെ കണക്ക് ഞെട്ടിക്കും !

വളയെടുത്തത് ബാബു ആണെന്ന് പറഞ്ഞു; കള്ളനാക്കി ചിത്രീകരിക്കുകയും നാട്ടിലാകെ പ്രചരിപ്പിക്കുകയും ചെയ്തു; ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സമീപവാസിയായ വീട്ടമ്മ റിമാൻഡിൽ

വളയെടുത്തത് ബാബു ആണെന്ന് പറഞ്ഞു; കള്ളനാക്കി ചിത്രീകരിക്കുകയും നാട്ടിലാകെ പ്രചരിപ്പിക്കുകയും ചെയ്തു; ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സമീപവാസിയായ വീട്ടമ്മ റിമാൻഡിൽ
December 27, 2024

ഹരിപ്പാട്: തൃക്കുന്നപ്പുഴയിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സമീപവാസിയായ വീട്ടമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് ആതിരയിൽ സിന്ധുവിനെയാണ് (49) ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്.

നവംബർ 11ന് ആത്മഹത്യ ചെയ്ത തൃക്കുന്നപ്പുഴ കിഴക്കേക്കര കറുകത്തറപ്പാട്ട് ബാബുവിന്‍റെ കുടുംബം നൽകിയ പരാതിയിലാണ് പൊലീസ് നടപടി.

സിന്ധുവിന്‍റെ അഞ്ച് ഗ്രാം തൂക്കം വരുന്ന വള മോഷണം പോയിരുന്നു. ബാബുവാണ് ഇത് മോഷ്ടിച്ചതെന്ന് ആരോപിച്ചുകൊണ്ട് ഇവർ തൃക്കുന്നപ്പുഴ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.

കൂടാതെ ബാബുവിനെ കള്ളനാക്കി ചിത്രീകരിക്കുകയും നാട്ടിലാകെ പ്രചരിപ്പിക്കുകയും ചെയ്തു. ഇതിന്‍റെ മനോവിഷമത്തിലാണ് ബാബു ആത്മഹത്യ ചെയ്തതെന്ന് ബാബുവിൻ്റെ കുടുംബം നൽകിയ പരാതിയിൽ പറയുന്നു.

അന്വേഷണം തൃപ്തികരമല്ല എന്ന് ആരോപിച്ച് പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ളവയും നാട്ടുകാർ സംഘടിപ്പിച്ചിരുന്നു. മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകുകയും ചെയ്തു. ഇതിനുശേഷമാണ് പൊലീസിന്‍റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles
News4media
  • Kerala
  • Top News

ഇടുക്കിയിൽ ഹോളിവുഡ് സിനിമ മാതൃകയിൽ ഓടുന്ന ലോറിയിൽ നിന്നും ഏലയ്ക്ക മോഷണം; പ്രതികൾ അറസ്റ്റിൽ

News4media
  • Kerala
  • News

പാവം അറിയാതെ ചെയ്തതാണെന്ന്; വിമാനത്തിൽ സിഗരറ്റ് വലിച്ച മലയാളി പിടിയിൽ

News4media
  • India
  • News

ശ്ശോ… ഇതൊക്കെ എങ്ങനെ സാധിക്കുന്നോ എന്തോ? ഒരുസംസ്ഥാനത്തും ഭരണമില്ല…എന്തിന് ഒരു എംപി പോലുമില്ല; ബിജെപി...

News4media
  • Editors Choice
  • Kerala

അവർ മോചിതരായി, മൊബൈൽ ഫോൺ- ഇന്റർനെറ്റ് അടിമത്തത്തിൽ നിന്ന്; കൊച്ചിയിലെ 144 കു​ട്ടി​ക​ൾ​ക്ക് കൈ​താ​ങ്ങ...

News4media
  • Kerala
  • News
  • Top News

വിമാനത്തിലെ ശുചിമുറിയിലിരുന്ന് സിഗരറ്റ് വലിച്ചു; മലയാളി യുവാവിനെതിരെ കേസ്

© Copyright News4media 2024. Designed and Developed by Horizon Digital