web analytics

പു​തു​താ​യി അ​നു​വ​ദി​ച്ച റെയിൽവെ സ്റ്റേ​ഷ​നി​ൽ ട്രെയിൻ സ്വീ​ക​രി​ക്കാ​ൻ കാ​ത്തു​നിന്ന് കൊ​ടി​ക്കു​ന്നി​ൽ സുരേഷ് എം​പിയും സംഘവും; സി​ഗ്നൽ നൽകിയിട്ടും നിർത്താതെ മെമു

ചെ​ങ്ങ​ന്നൂ​ർ: ട്രെ​യി​ൻ സ്വീ​ക​രി​ക്കാ​ൻ കാ​ത്തു​നി​ന്ന കൊ​ടി​ക്കു​ന്നി​ൽ എം​പി​യെ​യും സം​ഘ​ത്തെ​യും മ​റി​ക​ട​ന്ന് മെ​മു നി​ർ​ത്താ​തെ പോ​യി. ചെ​റി​യ​നാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാണ് സംഭവം.

പു​തു​താ​യി അ​നു​വ​ദി​ച്ച ചെ​റി​യ​നാ​ട് സ്റ്റേ​ഷ​നി​ൽ ട്രെ​യി​ൻ സ്വീ​ക​രി​ക്കാ​ൻ എം​പി​യും സം​ഘ​വും കാ​ത്തു​നി​ൽ​ക്കുന്നതിനിടെയാണ് ട്രെ​യി​ൻ നി​ർ​ത്താ​തെ പോ​യ​ത്. ഇ​ന്ന് രാ​വി​ലെ 7.30ന് ​എ​ത്തി​യ ട്രെ​യി​ൻ സ്റ്റേ​ഷ​നി​ൽ സി​ഗ്‌​ന​ൽ കാ​ണി​ച്ചി​ട്ടും നി​ർ​ത്താ​തെ പോ​വു​ക​യാ​യി​രു​ന്നു.

സ്ഥ​ലം എം​പി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷും ചെ​റി​യ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻറും അ​ട​ക്ക​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളാ​ണ് ട്രെ​യിൻ സ്വീ​ക​രി​ക്കാ​ൻ എ​ത്തി​യ​ത്. കൃ​ത്യ​സ​മ​യ​ത്ത് ത​ന്നെ ട്രെ​യി​ൻ എ​ത്തി​ച്ചേ​ർ​ന്നു. എ​ന്നാ​ൽ സി​ഗ്‌​ന​ൽ ക​ണ്ടി​ട്ടും ട്രെ​യി​ൻ സ്റ്റേ​ഷ​നി​ൽ നി​ർ​ത്താ​തെ ട്രെയിൻ യാ​ത്ര തു​ട​ർ​ന്നു.

ലോ​ക്കോ​പൈ​ല​റ്റ്‌​നു​ണ്ടാ​യ അ​ബ​ദ്ധ​മാ​ണ് ഇ​ങ്ങ​നെ സം​ഭ​വി​ക്കു​വാ​ൻ കാ​ര​ണ​മെ​ന്നാ​ണ് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി​യെ അ​റി​യി​ച്ച​ത്. കൊ​ല്ല​ത്തു​നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​കു​ന്ന മെ​മു മൂ​ന്നു മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പാ​ണ് അ​നു​വ​ദി​ച്ച​ത്.

കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​ൻറെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ട്രെ​യി​ന് അ​നു​വ​ദി​ച്ച​തും പി​ന്നീ​ട് ചെ​റി​യ​നാ​ട് സ്റ്റോ​പ്പി​ന് അ​നു​മ​തി ന​ൽ​കി​യ​തും.

spot_imgspot_img
spot_imgspot_img

Latest news

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ കൊച്ചി: സ്ത്രീധനം...

Other news

വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ: പിൻവലിക്കണമെന്ന് എസ്എൻഡിപി സംരക്ഷണ സമിതി; രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും പരാതി

വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ: പിൻവലിക്കണമെന്ന് എസ്എൻഡിപി സംരക്ഷണ സമിതി; രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും...

ഡി…കുരങ്ങത്തി…ഭർത്താവ് തമാശക്ക് വിളിച്ചതാ; യുവതി ജീവനൊടുക്കി

ഡി…കുരങ്ങത്തി…ഭർത്താവ് തമാശക്ക് വിളിച്ചതാ; യുവതി ജീവനൊടുക്കി ലഖ്നൗ: സംസാരത്തിനിടെ ഭർത്താവ് തമാശരൂപേണ ‘ഡി…കുരങ്ങത്തി’...

കുത്തിവയ്പ്പ്, സോഷ്യൽ മീഡിയ പോസ്റ്റ്… 23കാരിയായ സന്ന്യാസിനിയുടെ മരണത്തിൽ ദുരൂഹത

കുത്തിവയ്പ്പ്, സോഷ്യൽ മീഡിയ പോസ്റ്റ്… 23കാരിയായ സന്ന്യാസിനിയുടെ മരണത്തിൽ ദുരൂഹത ജയ്പൂർ: രാജസ്ഥാനിലെ...

‘ജസ്റ്റ് കിഡ്ഡിങ്’ പറഞ്ഞ് മലയാളികളുടെ ഹൃദയത്തിലേക്ക്; ശ്യാം മോഹന്റെ ജീവിതം സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളുടെ കഥ

‘ജസ്റ്റ് കിഡ്ഡിങ്’ പറഞ്ഞ് മലയാളികളുടെ ഹൃദയത്തിലേക്ക്; ശ്യാം മോഹന്റെ ജീവിതം സിനിമയെ...

Related Articles

Popular Categories

spot_imgspot_img