ഓസ്ട്രേലിയൻ മലയാളികളെ നടുക്കി പൈലറ്റായ മലയാളി യുവാവ് ബൈക്കപകടത്തിൽ മരിച്ചു: കോട്ടയം തീക്കോയി സ്വദേശിയുടെ കുടുംബം ഓസ്‌ട്രേലിയയിലെത്തിയത് അയർലണ്ടിൽ നിന്നും: വിശ്വസിക്കാനാവാതെ സുഹൃത്തുക്കളും ബന്ധുക്കളും

ഓസ്ട്രേലിയ പെർത്തിൽ യുവപൈലറ്റ് കൂടിയായ മലയാളി ബൈക്ക് അപകടത്തിൽ മരിച്ചു. പെർത്ത് സമയം ഡിസംബർ 22നു രാത്രി 11.15 ഓടെ കാനിങ്ങ് വെയിൽ നിക്കോൾസൺ റോഡിൽ ആയിരുന്നു സംഭവം. പെർത്തിൽ സ്ഥിരതാമസമാക്കിയ കോട്ടയം തീക്കോയി സ്വദേശികളായ റോയൽ തോമസിന്റെയും ഷീബയുടേയും മകൻ ആഷിക് ആണ്‌ മരിച്ചത്. A young Malayali pilot who shocked Australian Malayalis died in a bike accident

കാറും ആഷിക്ക് ഓടിച്ചിരുന്ന മോട്ടോർ സൈക്കിളും കൂട്ടിയിടിച്ചായിരുന്നു അപകടം. കാറും ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ്‌ ലഭിക്കുന്ന വിവരം. ആഷികിനേയും കാർ ഡ്രൈവറേയും റോയൽ പെർത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും ആഷിക് സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടിരുന്നു.

അയർലന്റിൽ ഡബ്ളിനിൽ താമസമാക്കിയിരുന്ന റോയൽ തോമസും കുടുംബവും 10 വർഷത്തോളം അവിടെ കഴിഞ്ഞ ശേഷം 12 വർഷം മുൻപാണ് ഓസ്ട്രേലിയയിലേക്ക് കുടിയേറിയത്. അയർലന്റ് ,ഓസ്ട്രേലിയൽ മലയാളികളുടെ ഇടയിൽ സുപരിചിതമയായ കുടുംബം ആയിരുന്നു റോയൽ തോമസിന്റേത്.

ഏതാനും വർഷം മുമ്പായിരുന്നു ആഷിക് പെർത്തിലെ ഫ്ലയിങ്ങ് ക്ളബിൽ പരിശീലനം പൂർത്തിയാക്കി പൈലറ്റ് ലൈസൻസ് സ്വന്തമാക്കിയത്. പൈലറ്റ് ലൈസൻസ് കിട്ടിയ ശേഷം തുടർന്ന് കുടുംബത്തേ അടക്കം വിമാനത്തിൽ കയറ്റി തനിയേ ഓടിക്കുന്ന വീഡിയോയും വൈറലായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ ആശ്വാസ വാർത്ത: കിണറ്റിൽ വീണ കാട്ടാനയെ കിണറിടിച്ച് കരയ്ക്ക് കയറ്റി; ആന കാടുകയറി

ഒടുവിൽ ആ ആശ്വാസ വാർത്ത എത്തി. ജനവാസമേഖലയിലെ കിണറ്റിൽ വീണ കാട്ടാനയെ...

കഠിനംകുളം ആതിര കൊലപാതകം; പ്രതി പിടിയില്‍

പ്രതി ജോണ്‍സനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കോട്ടയം: കഠിനംകുളം ആതിര കൊലപാതകക്കേസിലെ...

48 മണിക്കൂറിനകം മാപ്പ് പറഞ്ഞില്ലെങ്കിൽ അരവിന്ദ് കെജ്രിവാളിനെതിരെ നൂറ് കോടിയുടെ മാനനഷ്ടകേസ് നൽകും; മുന്നറിയിപ്പുമായി ബിജെപി സ്ഥാനാർത്ഥി

48 മണിക്കൂറിനകം മാപ്പ് പറഞ്ഞില്ലെങ്കിൽ അരവിന്ദ് കെജ്രിവാളിനെതിരെ നൂറ് കോടിയുടെ മാനനഷ്ടകേസ്...

കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസ് ഉദ്യോ​ഗസ്ഥൻ പിടിയിൽ

കെട്ടിടങ്ങൾ പൊളിക്കുന്ന കരാറുകാരനോടാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത് കൊച്ചി: കൊച്ചിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ...

ഓസ്കറിൽ വീണ്ടും നിരാശ; അന്തിമ പട്ടികയിൽ നിന്ന് ആടുജീവിതം പുറത്ത്

മികച്ച ചിത്രത്തിനുള്ള ഓസ്‌കറിനായി പത്ത് ചിത്രങ്ങളാണ് ഇടം നേടിയത് ഓസ്കർ പുരസ്‌കാരങ്ങൾക്കുള്ള അന്തിമ...

Other news

വനിതാ കൗൺസിലറെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതികൾക്ക് ജാമ്യം

കൊച്ചി: കൂത്താട്ടുകുളത്ത് വനിതാ കൗൺസിലറെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികൾക്ക് ജാമ്യം അനുവദിച്ച്...

ആൾമറയില്ലാത്ത കിണറ്റിൽ വീണ് കാട്ടാന; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

മലപ്പുറം: മലപ്പുറത്ത് കാട്ടാന കൃഷിയിടത്തിലെ കിണറ്റിൽ വീണു. ഊർങ്ങാട്ടിരിയിൽ ഇന്ന് പുലർച്ചെയോടെ കൂരങ്കല്ല്...

മെൽബണിലെ ഇന്ത്യക്കാരന്‍റെ കൊലപാതകം; പ്രതി വിഷാദരോഗിയെന്ന് അഭിഭാഷകൻ

മെൽബൺ∙ മെൽബണിന്‍റെ പടിഞ്ഞാറൻ പ്രാന്തപ്രദേശത്തുള്ള മാംബോറിനിലെ പാർക്കിൽ ഇന്ത്യക്കാരന്‍റെ മൃതദേഹം കണ്ടെത്തിയ...

കോട്ടയത്ത് ലക്ഷങ്ങളുടെ ഹവാല വേട്ട; പ്രശാന്ത് ശിവജിയെ കസ്റ്റഡിയിൽ വാങ്ങി ഇൻകംടാക്‌സ് അധികൃതർ

കോട്ടയം: കോട്ടയത്ത് റെയിൽവേ പോലീസും, എക്‌സൈസും, ആർപിഎഫും ചേർന്ന് നടത്തിയത് ലക്ഷങ്ങളുടെ...

സുനിത വില്യംസ് ഇന്ന് വീണ്ടും സ്പേസ് വാക്ക് നടത്തും

ഏഴ് മാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന യാത്രിക സുനിത വില്യംസ്...

ഹൈക്കോടതി നിർദ്ദേശിച്ചിട്ടും ജാമ്യഹർജി പരിഗണിക്കാതെ റിമാൻഡ്; മജിസ്ട്രേറ്റിൽ നിന്ന് വിശദീകരണം തേടി ഹൈക്കോടതി സിംഗിൾ ബഞ്ച്

കൊച്ചി: ഹൈക്കോടതി നിർദ്ദേശിച്ചിട്ടും പ്രതിയുടെ ജാമ്യഹർജി പരിഗണിക്കാതെ റിമാൻഡ് ചെയ്ത ഇരിങ്ങാലക്കുട...
spot_img

Related Articles

Popular Categories

spot_imgspot_img