ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎൽഎയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ച് പോലീസ്

ലൈംഗികാതിക്രമ കേസിൽ മുകേഷ് എംഎൽഎയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ച് പോലീസ്. തൃശൂർ വടക്കാഞ്ചേരി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ലൈംഗികാതിക്രമ കേസിലാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രത്യേക അന്വേഷണസംഘം വടക്കാഞ്ചേരി കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

2011ൽ സിനിമാ ചിത്രീകരണത്തിനിടെ വടക്കാഞ്ചേരിയിലെ ഹോട്ടലിൽ വച്ച് ലൈംഗികാതിക്രമം കാട്ടി എന്നായിരുന്നു നടിയുടെ പരാതി. ഈ പരാതിയിലാണ് മുകേഷിനെതിരെ കേസ് എടുത്തത്.

മുകേഷ് തന്നെ ശാരീരികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും കട്ടിലിൽ തള്ളിയെന്നും നടി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മുകേഷിനെതിരെ ലൈംഗികാരോപണം ഉയർന്നു വന്നത്. ആലുവ സ്വദേശിയായ യുവതിയുടെ പരാതിയിൽ എറണാകുളം മരട് പൊലീസ് സ്റ്റേഷനിലും മുകേഷിനെതിരെ കേസ് നിലനിൽക്കുന്നുണ്ട്.

ലൈംഗികാതിക്രമം, സ്ത്രീയുടെ മാന്യതയെ ദ്രോഹിക്കുക, കുറ്റകൃത്യം ചെയ്യാനുള്ള ഉദ്ദേശത്തോടെ അതിക്രമിച്ച് കടക്കുക, സ്ത്രീയുടെ മാന്യതയെ അപമാനിക്കുന്ന തരത്തിലുള്ള ആംഗ്യങ്ങൾ കാണിക്കുക തുടങ്ങിയ കുറ്റങ്ങളാണ് മുകേഷിനെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ, പിഴയോടൊപ്പം 10 വർഷം തടവ് മുതൽ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കും.

spot_imgspot_img
spot_imgspot_img

Latest news

നവജാതശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവം; ശരീരാവശിഷ്ടങ്ങൾ പുറത്തെടുത്തു, പരിശോധന പൂർത്തിയായി

തൃശൂർ: പുതുക്കാട് നവജാത ശിശുക്കളെ യുവതി ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടാമത്തെ...

ആമ്പല്ലൂർ സ്വദേശിയായ യുവാവ് പൊലീസ് സ്റ്റേഷനിൽ എത്തിയത് കുട്ടികളുടെ അസ്ഥികളുമായി; ദുർമന്ത്രവാദ സാധ്യതകൾ തള്ളാതെ പോലീസ്

തൃശൂർ: പുതുക്കാട് നവജാത ശിശുക്കളെ കൊന്ന് കുഴിച്ചിട്ടതായി മൊഴി. രണ്ട് കുട്ടികളുടെ...

മുല്ലപ്പെരിയാർ ഡാം തുറന്നു; തുറന്നത് അണക്കെട്ടിന്റെ 13 ഷട്ടറുകൾ; തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം

ഇടുക്കി: കനത്ത മഴ തുടരുന്നതിനിടെ മുല്ലപ്പെരിയാർ ഡാം തുറന്നു. അണക്കെട്ടിന്റെ 13...

കൊടും വനത്തിനുള്ളിൽ കുഴിച്ചപ്പോൾ കുനിഞ്ഞിരിക്കുന്നനിലയിൽ മൃതദേഹം, 15 മാസമായിട്ടും അഴുകിയില്ല; സ്ത്രീകളടക്കം പ്രതികളായേക്കും

കോഴിക്കോട്: 15 മാസം മുന്‍പ് കോഴിക്കോട്ടുനിന്നു കാണാതായ ബത്തേരി സ്വദേശിയുടെ മൃതദേഹം...

വാൻ ഹയിയിൽ വീണ്ടും തീ വ്യാപിക്കുന്നു; വൈകാതെ മുങ്ങിയേക്കും

കൊച്ചി: കേരളതീരത്ത് വെച്ച് തീപിടിച്ച സിംഗപ്പൂർ ചരക്കു കപ്പൽ വാൻ ഹയിയിൽ...

Other news

തിക്കും തിരക്കും; കൊല്ലം – എറണാകുളം മെമുവിൽ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം

കോട്ടയം: തിരക്ക് രൂക്ഷമായതോടെ കൊല്ലം - എറണാകുളം മെമുവിൽ യാത്രക്കാരി തല...

എംഡിഎംഎ കേസിൽ അറസ്റ്റിലായ സിപിഐ നേതാവിനെ പുറത്താക്കി

തിരുവനന്തപുരം: തലസ്ഥാനത്ത് ലഹരി കേസിൽ പ്രതിയായ പ്രാദേശിക നേതാവിനെ പുറത്താക്കി സിപിഐ....

മണികണ്ഠൻച്ചാൽ ചപ്പാത്തിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രാധാകൃഷ്ണൻറെ മൃതദേഹം കണ്ടെത്തി

കോതമംഗലം: പൂയംകുട്ടി മണികണ്ഠൻച്ചാൽ ചപ്പാത്തിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രാധാകൃഷ്ണൻറെ (ബിജു 37)...

കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം

കല്ലമ്പലം: കെഎസ്ആർടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. ദേശീയപാതയിൽ വെയിലൂരിന്...

പാലാ ഈരാറ്റുപേട്ടയിൽ ദമ്പതികൾ വീട്ടിൽ മരിച്ചനിലയിൽ; ശരീരത്തില്‍ സിറിഞ്ച് കുത്തിവെച്ചനിലയില്‍

കോട്ടയം: പാലാ ഈരാറ്റുപേട്ട പനക്കപ്പാലത്ത് ദമ്പതികൾ വാടകവീട്ടിൽ മരിച്ചനിലയില്‍. രാമപുരം...

ഒമാൻ ഉൾക്കടലിൽ കപ്പലിന് തീപിടിച്ചു

ന്യൂഡൽഹി: ഒമാൻ ഉൾക്കടലിൽ ചരക്കു കപ്പലിന് തീപിടിച്ച് അപകടം. പലാവു പതാകയേന്തിയ...

Related Articles

Popular Categories

spot_imgspot_img