News4media TOP NEWS
യു.കെയിൽ അന്തരിച്ച മലയാളി നഴ്‌സ് സാബു മാത്യുവിന് വിടനൽകാനൊരുങ്ങി യു.കെ മലയാളികൾ; സംസ്‌കാരം ഈമാസം 17ന്: അന്ത്യയാത്രയേകാന്‍ സുഹൃത്തുക്കളും ബന്ധുക്കളും പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ യുവതി മരിച്ച സംഭവം; കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അല്ലു അര്‍ജുന്‍ കോടതിയില്‍ നടി അനുശ്രീയുടെ പിതാവിന്റെ കാർ മോഷ്ടിച്ചു, പിന്നാലെ റബ്ബർ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടത്തി; യുവാവ് അറസ്റ്റിൽ തോട്ടട ഐടിഐ സംഘർഷം; എസ്എഫ്ഐ- കെഎസ്‌യു പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്, കണ്ണൂരിൽ ഇന്ന് വിദ്യാഭ്യാസ ബന്ദ്

ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ പ​രാ​ജ​യ​മാണെന്ന് പ്ര​തി​നി​ധി​ക​ള്‍; മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനം

ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ പ​രാ​ജ​യ​മാണെന്ന് പ്ര​തി​നി​ധി​ക​ള്‍; മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനം
December 12, 2024

കൊ​ല്ലം: സി​പി​എം കൊല്ലം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ​തി​രേ പ്ര​തി​നി​ധി​ക​ളു​ടെ രൂ​ക്ഷ വി​മ​ര്‍​ശ​നം. ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ പ​രാ​ജ​യ​മാണെന്നാണ് പ്ര​തി​നി​ധി​ക​ള്‍ വ്യ​ക്ത​മാ​ക്കിയത്.

പ​റ​ഞ്ഞ വാ​ഗ്ദാ​ന​ങ്ങ​ളിൽ പ​ല​തും പാ​ലി​ച്ചി​ല്ല. കേ​ന്ദ്ര​ത്തി​ന്‍റെ സ​ഹാ​യം കി​ട്ടു​ന്നി​ല്ലെ​ന്ന സ്ഥിരം പ​ല്ല​വി നി​ര്‍​ത്ത​ണ​മെ​ന്നും അ​ഭി​പ്രാ​യ​മു​യ​ര്‍​ന്നു. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യെ​ക്കു​റി​ച്ചും രൂക്ഷമായ വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്നു. ലൈ​ഫ് പ​ദ്ധ​തി​യി​ലും ഇ​ന്ദി​ര ആ​വാ​സ് യോ​ജ​ന (ഐ​എ​വൈ) യി​ലും ഉ​ള്‍​പ്പെ​ട്ട​വ​രെ ഐ​എ​വൈ​യി​ലേ​ക്കു മാ​റ്റി ലൈ​ഫ് പ​ദ്ധ​തി​യു​ടെ ഭാ​രം കു​റ​യ്ക്കു​ക​യാ​ണു സ​ര്‍​ക്കാ​ര്‍ ചെയ്യുന്നത്. ഇ​തു പ​രോ​ക്ഷ​മാ​യി ബി​ജെ​പി​യെ സ​ഹാ​യി​ക്ക​ലാ​ണെ​ന്നും സമേളനത്തിൽ വി​മ​ര്‍​ശ​ന​മു​യ​ര്‍​ന്നു. അ​ഞ്ച​ല്‍, ശൂ​ര​നാ​ട് പു​ന​ലൂ​ര്‍ ഏ​രി​യാ ക​മ്മി​റ്റി​ക​ളാ​ണ് ഈ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ച​ത്.

പ​രി​ച​യ സ​മ്പ​ന്ന​രെ ഒ​ഴി​വാ​ക്കി പു​തു​മു​ഖ​ങ്ങ​ളെ മ​ന്ത്രി​സ​ഭ​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​ത് മ​ന്ത്രി​സ​ഭ​യ്ക്ക് ഗു​ണം ചെ​യ്തിട്ടി​ല്ലെന്നും സ​ര്‍​ക്കാ​രി​ന്‍റെ പ്ര​തി​ച്ഛാ​യ ത​ക​രാ​ന്‍ ഇ​ത് കാ​ര​ണ​മാ​യെന്നും പ്രതിനിധികൾ പറഞ്ഞു.

കി​ളി​കൊ​ല്ലൂ​ര്‍ പോ​ലീ​സ് മ​ര്‍​ദ​ന കേ​സ് അ​ട​ക്കം ചൂ​ണ്ടി​കാ​ട്ടി ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നും എതിരെ വി​മ​ര്‍​ശ​നം ഉയർന്നു. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും സ​മാ​ന​മാ​യ വി​ഷ​യ​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്നുണ്ടെന്നും പോ​ലീ​സി​ലെ ഇ​ത്ത​രം പ്ര​വ​ണ​ത​ക​ള്‍ അ​വ​സാ​നി​പ്പി​ക്കാ​ന്‍ ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് ക​ഴി​യു​ന്നി​ല്ലെ​ന്ന് പ്ര​തി​നി​ധി​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി.

കൂ​ടാ​തെ എ.​കെ. ബാ​ല​ന്‍, മ​ന്ത്രി​മാ​രാ​യ കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍, മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്, പി.​പി. ദി​വ്യ എ​ന്നി​വ​ര്‍​ക്കെ​തി​രേ​യും പ്ര​തി​നി​ധി​ക​ള്‍ ശക്തമായ വി​മ​ര്‍​ശ​ന​മു​ന്ന​യി​ച്ചു. പാ​ര്‍​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍ ചി​ല കാ​ര്യ​ങ്ങ​ളി​ല്‍ തി​രു​ത്ത​ണ​മെ​ന്നാ​ണ് സ​മ്മേ​ള​ന പ്ര​തി​നി​ധി​ക​ളു​ടെ മറ്റൊരു അ​ഭി​പ്രാ​യം. എ.​കെ. ബാ​ല​ന്‍ മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് മു​ന്നി​ലെ​ത്തു​മ്പോ​ഴെ​ല്ലാം പാ​ര്‍​ട്ടി കു​ഴ​പ്പ​ത്തി​ലാ​വു​ന്നു. ബാ​ല​നെ നി​യ​ന്ത്രി​ക്ക​ണമെന്നും മു​ഹ​മ്മ​ദ് റി​യാ​സ് മ​ന്ത്രി​യെ​ന്ന നി​ല​യി​ല്‍ ഒ​ന്നും ചെ​യ്യു​ന്നി​ല്ലെന്നും ആ​കെ ചെ​യ്യു​ന്ന​ത് പ​ബ്ലി​സ്റ്റി സ്റ്റ​ണ്ട് മാ​ത്ര​മാ​ണെന്നും പ്രതിനിധികൾ പറഞ്ഞു.

ഇ​ത് പാ​ര്‍​ട്ടി​ക്ക് ഒ​രു ഗു​ണ​വും ചെ​യ്യു​ന്നി​ല്ലെന്നും ഇ.​പി. ജ​യ​രാ​ജ​നെ​തി​രേ​യു​ള്ള വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ഇ​ന്ന​ലെ​യും കൂ​ടു​ത​ല്‍ പ്ര​തി​നി​ധി​ക​ള്‍ ഉ​ന്ന​യി​ച്ചു. ക​ണ്ണൂ​രി​ല്‍ ഒരിക്കലുംന​ട​ക്കാ​ന്‍ പാ​ടി​ല്ലാ​ത്ത​താ​ണ് സം​ഭ​വി​ച്ച​ത്. പി.​പി. ദി​വ്യ അ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ ചെ​യ്യ​രു​താ​യി​രു​ന്നതെന്നും പ​രി​പാ​ടി​യി​ലെ​ത്തി​യ​ത് അ​ന​വ​സ​ര​ത്തി​ലാ​ണെ​ന്നും പ്ര​തി​നി​ധി​ക​ള്‍ കു​റ്റ​പ്പെ​ടു​ത്തി.

ധനമ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ലി​നെ​തി​രേ സ്വ​ന്തം ഏ​രി​യാ ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ളാ​ണ് കു​റ്റ​പ്പെ​ടു​ത്ത​ലു​ക​ളു​മാ​യെ​ത്തി​യ​ത്. മ​ന്ത്രി​യെ​ന്ന നി​ല​യി​ല്‍ തി​ക​ഞ്ഞ പ​രാ​ജ​യ​മാ​ണ് ബാ​ല​ഗോ​പാ​ലെന്നും സ്വ​ന്തം മ​ണ്ഡ​ല​ത്തി​ന് വേ​ണ്ടി മ​ന്ത്രി​യാ​യി​ട്ട് പോ​ലും ഒ​ന്നും ചെ​യ്യു​ന്നി​ല്ലെ​ന്നും പ്ര​തി​നി​ധി​ക​ള്‍ ആ​ക്ഷേ​പം ഉ​ന്ന​യി​ച്ചു. ബാ​ല​ഗോ​പാ​ലി​നെ സ​ദ​സി​ലി​രു​ത്തി​യാ​യി​രു​ന്നു പ്ര​തി​നി​ധി​ക​ള്‍ കു​റ്റ​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി​യ​ത്.

Related Articles
News4media
  • India
  • News
  • Top News

പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ യുവതി മരിച്ച സംഭവം; കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അല്ലു അര്‍ജുന്‍ കോട...

News4media
  • Kerala
  • News

ഗ്രാ​ൻറ് വി​റ്റാ​ര, ബ​ലേ​നോ കത്തി നശിച്ചത് മൂന്ന് പു​തി​യ കാ​റു​ക​ൾ… തീപിടിത്തമല്ല, കത്തിച്ചതെന്ന് പ...

News4media
  • Kerala
  • News
  • Top News

നടി അനുശ്രീയുടെ പിതാവിന്റെ കാർ മോഷ്ടിച്ചു, പിന്നാലെ റബ്ബർ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടത്തി; യുവാവ് ...

News4media
  • Kerala
  • News
  • Top News

തോട്ടട ഐടിഐ സംഘർഷം; എസ്എഫ്ഐ- കെഎസ്‌യു പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്, കണ്ണൂരിൽ ഇന്ന് വിദ്യാഭ്യ...

News4media
  • Kerala
  • News

37 ബ്രാഞ്ചിൽ 28 ഉം വിമത൪ക്കൊപ്പം; സിപിഎം വിമത നേതാക്കളെ പാര്‍ട്ടിയിലെത്തിക്കാന്‍ തിരക്കിട്ട നീക്കവു...

News4media
  • Featured News
  • India
  • News

ജയ്പൂരിൽ മാളൂട്ടി സിനിമ മോഡൽ രക്ഷാപ്രവർത്തനം വിഫലം; കുഴൽക്കിണറിൽ നിന്നും പുറത്തെടുത്ത 5 വയസുകാരൻ മരി...

News4media
  • Kerala
  • News

പാളയം ഏരിയാ സമ്മേളനത്തിന് നടുറോഡിൽ സ്റ്റേജ്, അതും കോടതി പരിസരത്ത്; 500 പേർക്കെതിരെ കേസ്; അനുമതി വാങ്...

News4media
  • Kerala
  • Top News

കരുനാഗപ്പള്ളി സിപിഎമ്മിൽ നേതൃത്വത്തിനെതിരെ ‘സേവ് സിപിഎം’ പോസ്റ്ററുകള്‍; ഏകപക്ഷീയമായി കാര...

News4media
  • Kerala
  • News

കള്ളവോട്ട് ആര് ചെയ്തു! കോൺ​ഗ്രസ് പറയുന്നു സിപിഎമ്മാണെന്ന്, സിപിഎമ്മും വിമതരും പറയുന്നു കോൺ​ഗ്രസാണെന്...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]